അതുതന്നെയാണ് മുംബൈ ഇന്ത്യന്‍സിന്റെ സൗന്ദര്യം! ടീമിന്റെ സാഹചര്യത്തെ കുറിച്ച് തുറന്നുപറഞ്ഞ് ഹാര്‍ദിക് പാണ്ഡ്യ
അഞ്ച് വിക്കറ്റ് നേടിയ ജസ്പ്രിത് ബുമ്രയാണ് ആര്‍സിബിയെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ മുംബൈ 15.3 ഓവറില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.
മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗൂരുവിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ഏഴ് വിക്കറ്റിനാണ് ജയിച്ചത്. വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബി 197 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. അഞ്ച് വിക്കറ്റ് നേടിയ ജസ്പ്രിത് ബുമ്രയാണ് ആര്‍സിബിയെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ മുംബൈ 15.3 ഓവറില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.
''ഞങ്ങള്‍ വിജയിച്ച രീതി വളരെ ശ്രദ്ധേയമാണ്. ആവശ്യമെങ്കില്‍ ഒരു അധിക ബൗളറെ ഉപയോഗിക്കാനുള്ള അവസരം ഇംപാക്ട് പ്ലെയറിലൂടെ ലഭിക്കുന്നുണ്ട്. അത് എനിക്കും സൗകര്യമാണ്. ആര്‍ക്കെങ്കിലും മോശം ദിവസമുണ്ടെങ്കില്‍, ആ ഓവറുകള്‍ മറയ്ക്കാന്‍ ഇംപാക്റ്റ് പ്ലയറെകൊണ്ട് സാധിക്കും. രോഹിത്തും ഇഷാന്‍ കിഷനും ബാറ്റ് ചെയ്ത രീതി ഞങ്ങള്‍ക്ക് മികച്ച തുടക്കം നല്‍കി. മത്സരം നേരത്തെ പൂര്‍ത്തിയാക്കാനാണ് ശ്രമിച്ചത്. എന്നാല്‍ നേരത്തെ തീര്‍ക്കണമെന്ന് ആരും അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞിരുന്നില്ല. അതാണ് ഈ ടീമിന്റെ ഭംഗി, കളിക്കാര്‍ക്ക് അറിയാം സാഹചര്യം എന്താണെന്ന്.'' ഹാര്‍ദിക് പറഞ്ഞു.
അഞ്ച് വിക്കറ്റ് നേടിയ ജസ്പ്രിത് ബുമ്രയെ കുറിച്ചും ഹാര്‍ദിക് സംസാരിച്ചു. ''ബുമ്രയെ കിട്ടിയതില്‍ ഞാന്‍ അനുഗ്രഹീതമാണ്. അദ്ദേഹം ടീമിന് വേണ്ടത് വീണ്ടും ചെയ്തുകൊണ്ടിരിക്കുന്നു. ഞാന്‍ ബുമ്രയോട് ബൗള്‍ ചെയ്യാന്‍ ആവശ്യപ്പെടുമ്പോഴെല്ലാം എന്താണോ വേണ്ടത് അത് തന്നിട്ട് പോകുന്നു. വലിയ രീതിയില്‍ കഠിനാധ്വാനം ചെയ്യുന്നുണ്ട് ബുമ്ര. അദ്ദേഹത്തിനുള്ള അനുഭവവും ആത്മവിശ്വാസവും വളരെ വലുതാണ്.'' ഹാര്‍ദിക് വ്യക്തമാക്കി.
ഇഷാന്‍ കിഷന്‍ (34 പന്തില്‍ 69), സൂര്യകുമാര്‍ യാദവ് (19 പന്തില്‍ 52) എന്നിവരാണ് മുംബൈയുടെ രണ്ടാംജയം എളുപ്പമാക്കിയത്. മൂന്ന് വിക്കറ്റുകള്‍ മാത്രമാണ് മുംബൈക്ക് നഷ്ടമായത്. രോഹിത് ശര്‍മ 24 പന്തില്‍ 38 റണ്‍സേടുത്ത് പുറത്തായി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബിയെ അഞ്ച് വിക്കറ്റ് നേടിയ ജസ്പ്രിത് ബുമ്രയാണ് നിയന്ത്രിച്ചുനിര്‍ത്തിയത്. നാല് ഓവറില്‍ 21 റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തത്. ഫാഫ് ഡു പ്ലെസിസ് (61), രജത് പടീദാര്‍ (26 പന്തില്‍ 50), ദിനേശ് കാര്‍ത്തിക് (23 പന്തില്‍ 53) എന്നിവരാണ് ആര്‍സിബിക്കായി തിളങ്ങിയത്.