ആദ്യ ഏകദിനത്തില്‍ രോഹിത് ഏഴാം സ്ഥാനത്തായിരുന്നു ബാറ്റ് ചെയ്തിരുന്നത്. കോലിയാവട്ടെ ബാറ്റിംഗിന് ഇറങ്ങിയത് പോലുമില്ല. യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് ഇരുവരും വിട്ടുനിന്നത്.

ബാര്‍ബഡോസ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തിനുള്ള ഇന്ത്യയുടെ പ്ലെയിംഗ് ഇലവന്‍ പുറത്തുവന്നപ്പോള്‍ വമ്പന്‍ സര്‍പ്രൈസുണ്ടായിരുന്നു. സീനിയര്‍ താരങ്ങളായി വിരാട് കോലി, രോഹിത് ശര്‍മ എന്നിവരില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. രോഹിത്തിന് പകരം ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്. പകരക്കാരനായി അക്‌സര്‍ പട്ടേല്‍ ടീമിലെത്തി. കോലിക്ക് പകരം മലയാളി താരം സഞ്ജു സാംസണും ടീമില്‍.

ആദ്യ ഏകദിനത്തില്‍ രോഹിത് ഏഴാം സ്ഥാനത്തായിരുന്നു ബാറ്റ് ചെയ്തിരുന്നത്. കോലിയാവട്ടെ ബാറ്റിംഗിന് ഇറങ്ങിയത് പോലുമില്ല. യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് ഇരുവരും വിട്ടുനിന്നത്. ഇത്തവണയും കാരണം മറ്റൊന്നുമല്ല. പരിക്കെന്തെങ്കിലുമുണ്ടെന്ന് ആരാധകര്‍ ആശങ്കപ്പെട്ടെങ്കിലും ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ടോസിന് ശേഷം കാര്യം വ്യക്തമാക്കി. പാണ്ഡ്യ പറഞ്ഞതിങ്ങനെ... ''രോഹിത്തും കോലിയും നിരന്തരം ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുന്നു. ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ അവര്‍ക്ക് ഇന്ന് വിശ്രമം അനുവദിച്ചു. മൂന്നാം ഏകദിനത്തിന് അവര്‍ തിരിച്ചെത്തും.'' പാണ്ഡ്യ പറഞ്ഞു.

ബ്രിഡ്ജ്ടൗണ്‍, കെന്‍സിംഗ്ടണ്‍ ഓവലില്‍ ടോസ് നേടിയ വിന്‍ഡീസ് നായകന്‍ ഷായ് ഹോപ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വിന്‍ഡീസ് രണ്ട് മാറ്റം വരുത്തി. അല്‍സാരി ജോസഫ്, കീസി കാര്‍ടി എന്നിവര്‍ ടീമിലെത്തി. ഡൊമിനിക് ഡ്രാക്സ്, റോവ്മാന്‍ പവല്‍ എന്നിവരാണ് പുറത്തായത്.

പതിറ്റാണ്ട് മുമ്പ് ഡേവിഡ് ബെക്കാം കണ്ട സ്വപ്‌നം! ലിയോണല്‍ മെസിയുടെ ഇന്റര്‍ മയാമി വരവ് ഇന്നലെ ഉണ്ടായതല്ല

ഇന്ത്യന്‍ പ്ലേയിംഗ് ഇലവന്‍: ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ഷര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ഉമ്രാന്‍ മാലിക്, മുകേഷ് കുമാര്‍.

വിന്‍ഡീസ് പ്ലേയിംഗ് ഇലവന്‍: ഷായ് ഹോപ്(വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), കെയ്ല്‍ മെയേഴ്സ്, ബ്രാണ്ടന്‍ കിംഗ്, എലിക് അഥാന്‍സെ, ഷിമ്രോന്‍ ഹെറ്റ്മെയര്‍, കീസി കാര്‍ടി, റൊമാരിയോ ഷെഫേര്‍ഡ്, യാന്നിക് കാരിയ, അല്‍സാരി ജോസഫ്, ജെയ്ഡന്‍ സീല്‍സ്, ഗുഡകേഷ് മോട്ടീ.