ലോകകപ്പിന് തൊട്ടുമുമ്പാണ് അടുത്ത സീസണില്‍ മുംബൈയെ നയിക്കുക ഹാര്‍ദ്ദിക്കായിരിക്കുമെന്ന കാര്യം ടീം മാനേജ്മെന്‍റ് രോഹിത് ശര്‍മയെ അറിയിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ ടീം മാനേജ്മെന്‍റാണ് തീരുമാനമെടുക്കേണ്ടതെന്ന നിലപാടാണ് രോഹിത് സ്വീകരിച്ചത്. ടീം മാനേജ്മെന്‍റിന്‍റെ നിലപാട് എന്തായാലും അത് അംഗീകരിക്കുമെന്നും രോഹിത് വ്യക്തമാക്കി.
മുംബൈ: ഐപിഎല്ലില്‍ അപൂര്‍വമായി മാത്രം നടക്കുന്ന ക്യാപ്റ്റന്‍മാരുടെ കൈമാറ്റത്തിലൂടെ ഹാര്‍ദ്ദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ നായകസ്ഥാനം വിട്ട് മുംബൈ ഇന്ത്യന്‍സിലെത്തിയതിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. തിരിച്ചുവരാന്‍ താല്‍പര്യമുണ്ടോ എന്ന് അന്വേഷിച്ചപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ മുംബൈ ടീം മാനേജ്മെന്‍റിന് മുമ്പില്‍ ഉപാധിവെച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
തിരിച്ചുവരണമെങ്കില്‍ തന്നെ ക്യാപ്റ്റനാക്കണമെന്നായിരുന്ന ഹാര്‍ദ്ദിക് മുംബൈ ടീം മാനേജ്മെന്‍റിന് മുന്നില്‍വെച്ച പ്രധാന ഉപാധി. ഇത് മുംബൈ ഇന്ത്യന്‍സ് അംഗീകരിച്ചതോടെയാണ് ഹാര്‍ദ്ദിക് അപ്രതീക്ഷിതമായി ടീമില്‍ തിരിച്ചെത്തിയത്. ഹാര്‍ദ്ദിക് മുന്നോട്ടുവെച്ച ഉപാധികള്‍ ടീം മാനേജ്മെന്‍റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ധരിപ്പിക്കുകയും ഹാര്‍ദ്ദിക്കിന് കീഴില്‍ കളിക്കാന്‍ രോഹിത് സമ്മതിക്കുകയും ചെയ്തതോടെയാണ് കൂടുമാറ്റം സാധ്യമായതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ലോകകപ്പിന് തൊട്ടുമുമ്പാണ് അടുത്ത സീസണില്‍ മുംബൈയെ നയിക്കുക ഹാര്‍ദ്ദിക്കായിരിക്കുമെന്ന കാര്യം ടീം മാനേജ്മെന്‍റ് രോഹിത് ശര്‍മയെ അറിയിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ ടീം മാനേജ്മെന്‍റാണ് തീരുമാനമെടുക്കേണ്ടതെന്ന നിലപാടാണ് രോഹിത് സ്വീകരിച്ചത്. ടീം മാനേജ്മെന്‍റിന്‍റെ നിലപാട് എന്തായാലും അത് അംഗീകരിക്കുമെന്നും രോഹിത് വ്യക്തമാക്കി.
മുംബൈ ടീമില്‍ തിരിച്ചെത്തി ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഹാര്‍ദ്ദിക്കിനെ നായകനായി മുംബൈ ഇന്ത്യന്‍സ് ഔദ്യോഗികമായി ഇന്നലെ പ്രഖ്യാപിക്കുകയും ചെയ്തു. ടീമിന്‍റെ ഭാവി കണക്കിലെടുത്താണ് ഹാര്‍ദ്ദിക്കിനെ ക്യാപ്റ്റനാക്കിയതെന്ന് ഇന്നലെ മുംബൈ ഇന്ത്യന്‍സ് വാര്‍ത്താക്കുറിപ്പിലൂടെ വ്യക്താക്കിയിരുന്നു. ടീമിനുവേണ്ടി രോഹിത് നല്‍കിയ മഹത്തായ സംഭാവനകളെ മുംബൈ ടീം പ്രശംസിക്കുകയും ചെയ്തിരുന്നു. 2013ല്‍ ക്യാപ്റ്റനായിരുന്ന റിക്കി പോണ്ടിംഗിന് കീഴില്‍ ആദ്യ ഘട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് മോശം പ്രകടനം തുടര്‍ന്നപ്പോഴാണ് സീസണിടയില്‍വെച്ച് രോഹിത് മുംബൈ നായകനായത്. ആ വര്‍ഷം കിരീടം നേടിയ മുംബൈ പിന്നീട് രോഹിത്തിന് കീഴില്‍ നാലു തവണ കൂടി ഐപിഎല്ലില്‍ ചാമ്പ്യന്‍മാരായി.