സ്വന്തം വ്യക്തിത്വമാണ് വലുതെന്ന് കരുതുന്ന ഹാര്‍ദ്ദിക്കുമായി പൊരുത്തപ്പെടാന്‍ നടാഷ പരാമവധി ശ്രമിച്ചിരുന്നു

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം ഹാര്‍ദ്ദിക് പാണ്ഡ്യയും നടിയും മോഡലുമായ നടാഷ സ്റ്റാൻകോവിച്ചും തമ്മിലുള്ള വിവാഹ മോചനത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി ദേശീയ മാധ്യമം. ഹാര്‍ദ്ദിക്കിന്‍റെ എല്ലാം ഞാനെന്ന ഭാവമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു. ഹാർദ്ദിക്കിന്‍റെ ഈ സ്വഭാവം മാറ്റാന്‍ നടാഷ പരമാവധി ശ്രമിച്ചുവെന്നും എന്നാല്‍ രണ്ടുപേരും രണ്ട് വ്യക്തിത്വമുള്ളവരാണെന്ന തിരിച്ചറിഞ്ഞതോടെ വേദനയോടെയെങ്കിലും പിരിയാന്‍ തീരുമാനമടുക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്വന്തം വ്യക്തിത്വമാണ് വലുതെന്ന് കരുതുന്ന ഹാര്‍ദ്ദിക്കുമായി പൊരുത്തപ്പെടാന്‍ നടാഷ പരാമവധി ശ്രമിച്ചിരുന്നു. എന്നാല്‍ പിന്നീടാണ് നടാഷ തങ്ങളുടെ വ്യക്തിത്വത്തങ്ങള്‍ക്കിടയിലെ വലിയ വിടവ് തിരിച്ചറിഞ്ഞത്. ഹാര്‍ദ്ദിക്കിന്‍റെ സ്വഭാവുമായി പൊരുത്തപ്പെടാന്‍ നടാഷ പരമാവധി ശ്രമിച്ചു. എന്നാല്‍ എത്രശ്രമിച്ചിട്ടും അതിന് കഴിയാതിരുന്നതോടെ സ്വയം പിന്‍വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നെവന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ചരിത്രനേട്ടവുമായി ബംഗ്ലാദേശ്, പാകിസ്ഥാനെതിരെ റാവല്‍പിണ്ടി ടെസ്റ്റില്‍ 10 വിക്കറ്റ് ജയം

ജൂലൈയിലാണ് നടാഷ സ്റ്റാൻകോവിച്ചുമായുള്ള വിവാഹബന്ധം വേര്‍പിരിയുകയയാണെന്ന് ഹാര്‍ദ്ദിക് എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. നാലുവര്‍ഷം ഒരുമിച്ച് കഴി‌ഞ്ഞശേഷം ഞാനും നടാഷയും പരസ്പര സമതത്തോടെ വഴി പിരിയാന്‍ തിരുമാനിച്ചിരിക്കുന്നു. ഒരുമിച്ച് ജീവിക്കാനായി ഞങ്ങള്‍ കഴിവിന്‍റെ പരമാവധി കാര്യങ്ങള്‍ ചെയ്തു. ഒരുമിച്ച് ജീവിക്കാനായി ഞങ്ങള്‍ കഴിവിന്‍റെ പരമാവധി കാര്യങ്ങള്‍ ചെയ്തു. എന്നാല്‍ വേര്‍പിരിയുകയാണ് രണ്ടുപേരുടെയും ഭാവിക്ക് നല്ലതെന്ന് തിരിച്ചറിഞ്ഞ് കഠിനമായ ആ തിരുമാനം ഞങ്ങള്‍ എടുക്കുകയാണ്.

പരസ്പര ബഹുമാനത്തോടെയാണ് ഞങ്ങള്‍ ആ തീരുമാനം എടുത്തത്. കുടുംബമെന്ന നിലയില്‍ ഓരോ നിമിഷവും ഞങ്ങള്‍ ആസ്വദിച്ചിരുന്നു. ഞങ്ങളുടെ ജീവത്തിലെ കേന്ദ്രബിന്ദുവായി മകന്‍ അഗസ്ത്യ തുടരും. അവന്‍റെ സന്തോഷത്തിനായി മാതാപിതാക്കള്‍ എന്ന നിലയില്‍ ഞങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യും. ഈ വിഷമകരമായ ഘട്ടത്തില്‍ നിങ്ങളുടെ എല്ലാവരുടെയും പിന്തുണ തേടുന്നതിനൊപ്പം ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് കൂടി അഭ്യര്‍ത്ഥിക്കുന്നു. എന്നായിരുന്നു ഹാര്‍ദ്ദിക് എക്സ് പോസ്റ്റില്‍ പങ്കുവെച്ചത്.

കലിപ്പനായി വീണ്ടും ഷാക്കിബ്, റിസ്‌വാനെതിരെ പന്ത് വലിച്ചെറിഞ്ഞു, ഇടപെട്ട് അമ്പയര്‍

ഈ വര്‍ഷം ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസ് നായകനായി അരങ്ങേറിയെങ്കിലും ഐപിഎല്‍ മത്സരങ്ങള്‍ കാണാന്‍ നടാഷ വരാതിരുന്നതും സമീപകാലത്തൊന്നും നടാഷ ഹാര്‍ദ്ദിക്കിനൊപ്പമുള്ള ഒറ്റ ചിത്രം പോലും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാതിരുന്നതും നടാഷയുടെ പിറന്നാളിന് പോലും ഹാര്‍ദ്ദിക് ആശംസ നേരാതിരുന്നതുമെല്ലാം ഇരുവരും തമ്മിലുള്ള ബന്ധം ഉലഞ്ഞുവെന്നതിന് തെളിവായി ആരാധകര്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. 2020 മെയിലാണ് ഹാര്‍ദ്ദിക്കും നടാഷയും വിവാഹിതരായത്. ഇരുവര്‍ക്കും നാല് വയസുള്ള അഗസ്ത്യ എന്ന് പേരുള്ള മകനുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക