കലിപ്പനായി വീണ്ടും ഷാക്കിബ്, റിസ്‌വാനെതിരെ പന്ത് വലിച്ചെറിഞ്ഞു, ഇടപെട്ട് അമ്പയര്‍
ബൗള്‍ ചെയ്യാനെത്തിയ ഷാക്കിബ് റണ്ണപ്പ് പൂര്‍ത്തിയാക്കി പന്ത് റിലീസ് ചെയ്യാനിരിക്കെ തയാറായിട്ടില്ലെന്ന് പറഞ്ഞ് റിസ്‌വാന്‍ പിന്‍മാറിയതാണ് ഷാക്കിബിനെ ചൊടിപ്പിച്ചത്.
റാവല്‍പിണ്ടി:റാവല്‍പിണ്ടി ക്രിക്കറ്റ് ടെസ്റ്റിന്‍റെ അഞ്ചാം ദിനം പാകിസ്ഥാന്‍റെ രണ്ടാ ഇന്നിംഗ്സിനിടെ പാക് ബാറ്റര്‍ മുഹമ്മദ് റിസ്‌വാനുനേരെ ദേഷ്യത്തോടെ പന്ത് വലിച്ചെറിഞ്ഞ് ബംഗ്ലാദേശ് മുന്‍ നായകൻ ഷാക്കിബ് അല്‍ ഹസന്‍. പാക് ഇന്നിംഗ്സിലെ 33-ാം ഓവറിലായിരുന്നു നാടകീയമായ സംഭവം.
ബൗള്‍ ചെയ്യാനെത്തിയ ഷാക്കിബ് റണ്ണപ്പ് പൂര്‍ത്തിയാക്കി പന്ത് റിലീസ് ചെയ്യാനിരിക്കെ തയാറായിട്ടില്ലെന്ന് പറഞ്ഞ് റിസ്‌വാന്‍ പിന്‍മാറിയതാണ് ഷാക്കിബിനെ ചൊടിപ്പിച്ചത്. ഇതോടെ ദേഷ്യം അടക്കാനാവാതെ ഷാക്കിബ് പന്ത് റിസ്‌വാന്റെ തലക്ക് മുകളിലൂടെ വിക്കറ്റ് കീപ്പര്‍ മുഷ്ഫീഖുറിന്‍റെ കൈകളിലക്ക് വലിച്ചെറിയുകയായിരുന്നു. ഷാക്കിബിന്‍റെ പ്രവര്‍ത്തിയില്‍ ഇടപെട്ട അമ്പയര്‍ റിച്ചാര്‍ഡ് കെറ്റില്‍ബറോ ദേഷ്യത്തോടെ പ്രതികരിച്ചു. 17 പന്തില്‍ 18 റണ്‍സുമായി റിസ്‌വാന്‍ ക്രീസില്‍ നില്‍ക്കുമ്പോഴായിരുന്നു ഷാക്കിബിന്‍റെ രോഷ പ്രകടനം.
ബംഗ്ലാദേശിനെതിരെ ഞെട്ടിക്കുന്ന തകര്‍ച്ച, റാവല്‍പിണ്ടി ടെസ്റ്റില്‍ പാകിസ്ഥാന്‍ തോല്‍വിയിലേക്ക്
117 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ പാകിസ്ഥാന്‍ രണ്ടാം ഇന്നിംഗ്സില്‍ 146 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ റിസ്‌വാന്‍ തന്നെയായിരുന്നു രണ്ടാം ഇന്നിംഗ്സിലും പാകിസ്ഥാന്‍റെ ടോപ് സ്കോറര്‍. 51 റണ്‍സെപത്ത റിസ്‌വാനെ മെഹ്ദി ഹസന്‍ മിര്‍സയാണ് പുറത്താക്കിയത്. 17 ഓവറില്‍ 44 റണ്‍സ് വഴങ്ങിയ ഷാക്കിബ് മൂന്ന് വിക്കറ്റ് വീഴ്ത്തി ബൗളിംഗില്‍ തിളങ്ങിയിരുന്നു.
Shakib 😭😭🤣🤣 #PakistanCricket #PAKvBAN #ShakibAlHasan pic.twitter.com/sgBE5kRqYm
— Jack (@jackyu_17) August 25, 2024
ബംഗ്ലാദേശിലെ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഷാക്കിബിനെതിരെ കഴിഞ്ഞ ദിവസം ബംഗ്ലാദേശില്‍ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനിടെ മുഹമ്മദ് റൂബല്‍ എന്ന വ്യക്തി കൊല്ലപ്പെട്ടതിലാണ് ഷാക്കിബിനെതിരെ കേസ്. റൂബലിന്റെ പിതാവ് റഫീഖുല്‍ ഇസ്ലാമിന്റെ പരാതിയിലാണ് അഡബോര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ മാസം ഏഴിനാണ് റൂബെല്‍ വെടിയേറ്റ് കൊല്ലപ്പെടുന്നത്. അന്ന് പ്രധാന മന്ത്രിയായിരുന്ന ഷെയ്ഖ് ഹസീന ഉള്‍പ്പെടെ 154 അവാമി ലീഗ് നേതാക്കള്‍ക്കെതിരെയാണ് കേസ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക