സെപ്റ്റംബര്‍ ഒമ്പതിന് ആരംഭിക്കുന്ന ഏഷ്യാ കപ്പില്‍ 14നാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ ഗ്രൂപ്പ് പോരാട്ടം.
കറാച്ചി: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ഇന്ത്യക്കെതിരായ മത്സരത്തിന് മുമ്പ് മുന്നറിയിപ്പുമായി പാക് പേസര്‍ ഹാരിസ് റൗഫ്. പാക് ടീമിന്‍റെ പരിശീലനത്തിനിടെ ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരെ രണ്ട് കളികളുണ്ടാകുമല്ലോ എന്ന ചോദ്യത്തിന് ദൈവം സഹായിച്ചാല്‍ രണ്ടും നമ്മള്‍ ജിക്കുമെന്നായിരുന്നു ഹാരിസ് റൗഫിന്‍റെ മറുപടി. സെപ്റ്റംബര്‍ ഒമ്പതിന് ആരംഭിക്കുന്ന ഏഷ്യാ കപ്പില്‍ 14നാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ ഗ്രൂപ്പ് പോരാട്ടം.
അതിന് മുമ്പ് 10ന് യുഎഇക്കെതിരെ ഇന്ത്യ ആദ്യ മത്സരം കളിക്കും. യുഎഇക്കും പാകിസ്ഥാും പുറമെ ഒമാനാണ് ഇന്ത്യയുടെ ഗ്രൂപ്പിലുള്ള മൂന്നാമത്തെ ടീം. ഗ്രൂപ്പ് ഘട്ടത്തില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകളാണ് സപ്പര്‍ ഫോറിലേക്ക് യോഗ്യത നേടുക. ഇന്ത്യയുടം പാകിസ്ഥാനും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ ഒമാനും യുഎഇയുമാണ് മറ്റ് രണ്ട് ടീമുകളെന്നതിനാല്‍ അട്ടിമറികളൊന്നും സംഭവിച്ചില്ലെങ്കില്‍ ഇന്ത്യയും പാകിസ്ഥാനും തന്നെ സൂപ്പര്‍ ഫോറിലേക്ക് യോഗ്യത നേടുമെന്നാണ് കരുതുന്നത്. ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഹോങ്കോംഗ് എന്നിവരുടെ ഉള്‍പ്പെട്ട ഗ്രൂപ്പിയില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകളും സൂപ്പര്‍ ഫോറിലെത്തും.
സൂപ്പര്‍ ഫോറില്‍ നാലു ടീമുകളും പരസ്പരം ഏറ്റുമുട്ടും. മുന്നിലെത്തുന്ന രണ്ട് ടീമുകളാകും ഫൈനലിന് യോഗ്യത നേടുക. നിലവിലെ മത്സരക്രമം അനുസരിച്ച് ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും ഇന്ത്യയും പാകിസ്ഥാനും മത്സരിക്കാൻ സാധ്യതയുണ്ട്. ഇരു ടീമും ഫൈനലിലേക്ക് യോഗ്യത നേടിയാല്‍ മൂന്നാമതൊരും ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടതിന് കൂടി വഴിയൊരുങ്ങും.
- ഏഷ്യാ കപ്പ് 2025 മത്സരക്രമം ഗ്രൂപ്പ് ഘട്ടം
- സെപ്റ്റംബർ 9 (ചൊവ്വ): അഫ്ഗാനിസ്ഥാൻ vs ഹോങ്കോംഗ്
- സെപ്റ്റംബർ 10 (ബുധൻ): ഇന്ത്യ vs യുഎഇ
- സെപ്റ്റംബർ 11 (വ്യാഴം): ബംഗ്ലാദേശ് vs ഹോങ്കോംഗ്
- സെപ്റ്റംബർ 12 (വെള്ളി): പാകിസ്ഥാൻ vs ഒമാൻ
- സെപ്റ്റംബർ13 (ശനി): ബംഗ്ലാദേശ് vs ശ്രീലങ്ക
- സെപ്റ്റംബർ14 (ഞായർ): ഇന്ത്യ vs പാകിസ്ഥാൻ സെപ്റ്റംബർ
- സെപ്റ്റംബർ15 (തിങ്കൾ): ശ്രീലങ്ക vs ഹോങ്കോംഗ്
- സെപ്റ്റംബർ 16 (ചൊവ്വ): ബംഗ്ലാദേശ് vs അഫ്ഗാനിസ്ഥാൻ
- സെപ്റ്റംബർ 17 (ബുധൻ): പാകിസ്ഥാൻ vs യുഎഇ
- സെപ്റ്റംബർ 18 (വ്യാഴം): ശ്രീലങ്ക vs അഫ്ഗാനിസ്ഥാൻ
- സെപ്റ്റംബർ 19 (വെള്ളി): ഇന്ത്യ vs ഒമാൻ
സൂപ്പർ 4 ഘട്ടം
- സെപ്റ്റംബർ 20 (ശനി): ഗ്രൂപ്പ് ബി ക്വാളിഫയർ 1 vs ഗ്രൂപ്പ് ബി ക്വാളിഫയർ 2
- സെപ്റ്റംബർ 21 (ഞായർ): ഗ്രൂപ്പ് എ ക്വാളിഫയർ 1 vs ഗ്രൂപ്പ് എ ക്വാളിഫയർ 2
- സെപ്റ്റംബർ 23 (ചൊവ്വ): ഗ്രൂപ്പ് എ ക്വാളിഫയർ 1 vs ഗ്രൂപ്പ് ബി ക്വാളിഫയർ 2
- സെപ്റ്റംബർ 24 (ബുധൻ): ഗ്രൂപ്പ് ബി ക്വാളിഫയർ 1 vs ഗ്രൂപ്പ് എ ക്വാളിഫയർ 2
- സെപ്റ്റംബർ 25 (വ്യാഴം): ഗ്രൂപ്പ് എ ക്വാളിഫയർ 2 vs ഗ്രൂപ്പ് ബി ക്വാളിഫയർ 2
- സെപ്റ്റംബർ 26 (വെള്ളി): ഗ്രൂപ്പ് എ ക്വാളിഫയർ 1 vs ഗ്രൂപ്പ് ബി ക്വാളിഫയർ 1
- ഫൈനൽ: സെപ്റ്റംബർ 28 (ഞായർ)
