Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളില്ല; ഈ വര്‍ഷത്തെ ടി20 ടീമിനെ പ്രഖ്യാപിച്ച് ഹര്‍ഷ ഭോഗ്‌ലെ

ഈ വര്‍ഷം ടി20 ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ 2019ലെ മികച്ച ടീമിനെടുത്ത് ക്രിക്കറ്റ് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ. ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറായ രോഹിത് ശര്‍മ ടീമിലിടം നേടിയിട്ടില്ല.

harsha bhogle named his best eleven of season
Author
Mumbai, First Published Dec 29, 2019, 11:08 PM IST

മുംബൈ: ഈ വര്‍ഷം ടി20 ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ 2019ലെ മികച്ച ടീമിനെടുത്ത് ക്രിക്കറ്റ് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ. ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറായ രോഹിത് ശര്‍മ ടീമിലിടം നേടിയിട്ടില്ല. മൂന്ന് താരങ്ങളാണ് ഇന്ത്യയില്‍ ഭോഗ്‌ലെയുടെ ടീമില്‍ ഇടം കണ്ടെത്തിയത്. വിരാട് കോലി, കെ എല്‍ രാഹുല്‍, ദീപക് ചാഹര്‍ എന്നിവര്‍ ടീമിലെത്തിയെ താരങ്ങളായ. പേസര്‍ ജസ്പ്രീത് ബുംറയ്ക്കും ടീമില്‍ ഇടം കണ്ടെത്താനായില്ല. 

പാകിസ്ഥാന്‍ സൂപ്പര്‍ താരം ബാബര്‍ അസമിനും ഭോഗ്‌ലെയുടെ ടീമിലിടമില്ല. വിന്‍ഡീസ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്ന് രണ്ട് പേര്‍ വീതവും, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്ന് ഓരോ താരം വീതവും ഇടം പിടിച്ചു ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണറും, ഇന്ത്യയുടെ കെ എല്‍ രാഹുലുമാണ് ഓപ്പണര്‍മാര്‍. 

കോലി മൂന്നാമതെത്തും. ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സ് നാലാമതും, വിന്‍ഡീസ് ഓള്‍ റൗണ്ടര്‍ കീറണ്‍ പൊള്ളാര്‍ഡ് അഞ്ചാമതുമായി ബാറ്റിംഗിനിറങ്ങും. വിന്‍ഡീസിന്റെ തന്നെ ആന്ദ്രെ റസല്‍, അഫ്ഗാനിസ്ഥാന്റെ മൊഹമ്മദ് നബി എന്നിവരാണ് ടീമിലെ മറ്റ് ഓള്‍ റൗണ്ടര്‍മാര്‍. 

ക്രിസ് ജോര്‍ദാന്‍, ദീപക് ചഹര്‍, ലസിത് മലിംഗ, എന്നിവര്‍ ടീമിന്റെ പേസ് നിരയെ നയിക്കുമ്പോള്‍ ഇമ്രാന്‍ താഹിറാണ് ടീമിലെ ഏകസ്പിന്നര്‍.

Follow Us:
Download App:
  • android
  • ios