താരങ്ങള്‍ പരിശീലനം നടത്തുന്നതിനിടെ ടീം മസാജറായ മലാങ്ക് അലിയെ ആണ് ഹസന്‍ അലി ഗുസ്തി പിടിച്ച് മലര്‍ത്തിയടിച്ചത്. മലാങ്ക് അലിയെ ഗ്രൗണ്ടില്‍ വീഴ്ത്തിയശേഷം എടുത്തുയര്‍ത്തി മലര്‍ത്തിയടിക്കാനും ശ്രമിക്കുന്നത് പാട് ടിവി പുറത്തുവിട്ട വീഡിയോയില്‍ കാണാം. 

കറാച്ചി: പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലനത്തിനിടെ ഫ്രീ സ്റ്റൈല്‍ റസ്‌ലിങ് നടത്തി പേസര്‍ ഹസന്‍ അലി. ഓസ്ട്രേലിയക്കെതിരെ ആടുത്ത മാസം തുടങ്ങുന്ന ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായുള്ള പരിശീലനത്തിനിടെയായിരുന്നു ഹസന്‍ അലിയുടെ ഗുസ്തി. താരങ്ങള്‍ പരിശീലനം നടത്തുന്നതിനിടെ ടീം മസാജറായ മലാങ്ക് അലിയെ ആണ് ഹസന്‍ അലി ഗുസ്തി പിടിച്ച് മലര്‍ത്തിയടിച്ചത്. മലാങ്ക് അലിയെ ഗ്രൗണ്ടില്‍ വീഴ്ത്തിയശേഷം എടുത്തുയര്‍ത്തി മലര്‍ത്തിയടിക്കാനും ശ്രമിക്കുന്നത് പാട് ടിവി പുറത്തുവിട്ട വീഡിയോയില്‍ കാണാം.

ഹസന്‍ അലിയും മലാങ്ക് അലിയുടം ഗുസ്തി പിടിക്കുമ്പോള്‍ തമാശയോടെ ചിരിച്ച് നീങ്ങുന്ന മുന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനെയും ടി20 ടീം നായകന്‍ ഷഹീന്‍ ഷാ അഫ്രീദിയയെയും വീഡോയയില്‍ കാണാം. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ഈ മാസം 28വരെ റാവല്‍പിണ്ഡിയിലാണ് പാക് ടീം പരീശീലന ക്യാംപ് സംഘടിപ്പിക്കുന്നത്.

ഫൈനലില്‍ മാത്രം എന്തിനാണ് രോഹിത് അത് ചെയ്തത്, വിമര്‍ശനവുമായി വസീം അക്രവും ഗൗതം ഗംഭീറും

YouTube video player

ലോകകപ്പില്‍ സെമിയിലെത്താതെ പുറത്തായെ പാകിസ്ഥാന്‍ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ലോകകപ്പ് തോല്‍വിക്ക് പിന്നാലെ ബാബര്‍ അസം പാകിസ്ഥാന്‍ ടീമിന്‍റെ നായക സ്ഥാനം രാജിവെച്ചിരുന്നു. തുടര്‍ന്ന് ഷാന്‍ മസൂദിനെ ടെസ്റ്റ് ടീം നായകനായും ഷഹീന്‍ ഷാ അഫ്രീദിയെ ടി20 ടീം നായകനായും തെരഞ്ഞെടുത്തു. അടുത്ത വര്‍ഷം നവംബറില്‍ മാത്രമെ പാകിസ്ഥാന് ഏകദിന പരമ്പരയുള്ളൂവെന്നതിനാലാണ് ഏകദിന നായകനെ പ്രഖ്യാപിക്കാത്തത്.

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള പാകിസ്ഥാൻ ടീം: ഷാൻ മസൂദ് (ക്യാപ്റ്റൻ), അമീർ ജമാൽ, അബ്ദുല്ല ഷഫീഖ്, അബ്രാർ അഹമ്മദ്, ബാബർ അസം, ഫഹീം അഷ്‌റഫ്, ഹസൻ അലി, ഇമാം ഉൾ ഹഖ്, ഖുറം ഷഹ്‌സാദ്, മിർ ഹംസ, മുഹമ്മദ് റിസ്‌വാൻ, മുഹമ്മദ് വസീം ജൂനിയർ, നൗമാൻ അലി, സയിം അയൂബ്, ആഗ സൽമാൻ , സർഫറാസ് അഹമ്മദ്, സൗദ് ഷക്കീൽ, ഷഹീൻ അഫ്രീദി

ടെസ്റ്റ് പരമ്പരയുടെ മത്സരക്രമം:

ആദ്യ ടെസ്റ്റ് - പെർത്ത്, 14-18 ഡിസംബർ 2023

രണ്ടാം ടെസ്റ്റ് - മെൽബൺ, 26-30 ഡിസംബർ 2023

മൂന്നാം ടെസ്റ്റ് - സിഡ്നി, 3-7 ജനുവരി 2024.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക