നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഇതിഹാസമായിട്ടാണ് സൈമണ്ട്‌സ് അറിയപ്പെടുന്നത്. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റിലും അദ്ദേഹം മനോഹരമായ ഇന്നിംഗ്‌സുകള്‍ കളിച്ചിട്ടുണ്ട്. സൈമണ്ട്‌സിന്റെ സമകാലീകനായ മാത്യൂ ഹെയ്ഡന്‍ (Matthew Hayden) അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ്.

മുംബൈ: കഴിഞ്ഞ ദിവസമാണ് മുന്‍ ഓസ്‌ട്രേലിയന്‍ താരം ആന്‍ഡ്രൂ സൈമണ്ട്‌സ് (Andrew Symonds) കാറപകടത്തെ തുടര്‍ന്ന് മരണപ്പെട്ടത്. 46കാരനായ സൈമണ്ട്‌സ് 2003ലും 2007ലും ഓസ്‌ട്രേലിയ ഏകദിന ലോകകപ്പ് നേടുമ്പോല്‍ ടീമിലംഗമായിരുന്നു. ഇക്കാലയളവില്‍ ടെസ്റ്റിലും മികച്ച പ്രകടനം പുറത്തെടുക്കാനായി.

നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഇതിഹാസമായിട്ടാണ് സൈമണ്ട്‌സ് അറിയപ്പെടുന്നത്. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റിലും അദ്ദേഹം മനോഹരമായ ഇന്നിംഗ്‌സുകള്‍ കളിച്ചിട്ടുണ്ട്. സൈമണ്ട്‌സിന്റെ സമകാലീകനായ മാത്യൂ ഹെയ്ഡന്‍ (Matthew Hayden) അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ്. ഐപിഎല്‍ കമന്ററിക്കിടെയാണ് അദ്ദേഹം സംസാരിച്ചത്. 

2006 എംസിജിയില്‍ നടന്ന ആഷസ് പരമ്പരയിലെ ഓര്‍മകളാണ് സൈമണ്ട്‌സ് പങ്കുവെക്കുന്നത്. ''സൈമണ്ട്‌സിന് ടെസ്റ്റ് ക്രിക്കറ്ററായി അറിയപ്പെടാനായിരുന്നു ആഗ്രഹം. എംസിജിയില്‍ സെഞ്ചുറി നേടിയ ശേഷം അദ്ദേഹം എന്റെ ദേഹത്തേക്ക് ഓടി കയറിയത് ഞാനോര്‍ക്കുന്നു. 90,000 കാണികല്‍ തിങ്ങിനിറഞ്ഞ ബോക്‌സിംഗ് ഡേ ടെസ്റ്റായിരുന്നു അത്. എന്റെ അരക്കെട്ടിലിരുന്ന സൈമണ്ട്‌സ് ആകാശത്തേക്ക് നോക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അച്ഛനും അമ്മയും സഹോദരനും സഹോദരിയും അന്നേദിവസം തിരിച്ചറിഞ്ഞിരുന്നു എത്ര വലിയ മനുഷ്യനാണ് സൈമണ്ട്‌സെന്ന്.'' ഹെയ്ഡന്‍ ഓര്‍ത്തെടുത്തു. 

മറ്റൊരു സംഭവം കൂടി അദ്ദേഹം പങ്കുവച്ചു... ''സൈമണ്ട്‌സ് ക്രീസിലെത്തിയ ശേഷം തുടക്കത്തില്‍ അല്‍പം ബുദ്ധിമുട്ടിയിരുന്നു. 20 പന്തുകളെടുത്തുകാണും ആദ്യ റണ്‍സെടുക്കാന്‍. കവറില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു കെവിന്‍ പീറ്റേഴ്‌സണ്‍ പ്രകോപിക്കാന്‍ വേണ്ടി പലതും പറയുന്നുണ്ടായിരുന്നു. എന്നാല്‍ സൈമണ്ട്‌സ് തിരിച്ചടിച്ചു. കൈകളില്‍ കടുപ്പമേറിയ സ്റ്റിക്കറുകളുണ്ടെന്ന് കരുതി, നിങ്ങളൊരു കഠിനഹൃദയനാവില്ലെന്നാണ് സൈമണ്ട്‌സ് മറുപടി പറഞ്ഞത്.'' ഹെയ്ഡന്‍ പറഞ്ഞുനിര്‍ത്തി.

മത്സരത്തില്‍ സൈമണ്ട്്‌സ് 156 റണ്‍സ് നേടിയിരുന്നു. ഹെയ്ഡനൊപ്പം 279 റണ്‍സാണ് അന്ന താരം കൂട്ടിചേര്‍ത്തത്. ഹെയ്ഡനും 150ല്‍ കൂടുതല്‍ റണ്‍സ് നേടാനായിരുന്നു. മത്സരം ഓസീസ് 99 റണ്‍സിന് ജയിക്കുകയും ചെയ്തു.