ഇതോടെ റിഷഭ് പന്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ സൂപ്പര്‍താരമായി മാറിക്കഴിഞ്ഞു. എന്നാലും പന്തിന് അല്‍പം തടി കൂടുതലാണെന്നാണ് എന്‍റെ അഭിപ്രായം. അക്കാര്യം പന്ത് ശ്രദ്ധിക്കുമെന്നാണ് ഞാന്‍ കരുതുന്നത്.

കറാച്ചി: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ നിര്‍ണായക മൂന്നാം മത്സരത്തില്‍ അപരാജിത സെഞ്ചുറിയുമായി ഇന്ത്യക്ക് പരമ്പര സമ്മാനിച്ചതിന് പിന്നാലെ റിഷഭ് പന്തിനെ പ്രശംസകൊണ്ട് മൂടുകയാണ് ക്രിക്കറ്റ് ലോകം. മൂന്നാം ഏകദിനത്തില്‍ റിഷഭ് പന്തിന്‍റെ അപരാജിത സെഞ്ചുറിക്ക്(125*) പുറമെ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ അര്‍ധസെഞ്ചുറിയും(71) ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായിരുന്നു.

പന്തിന്‍റെ വീരോചിത പ്രകടനത്തെ പ്രശംസിച്ച് ഏറ്റവും ഒടുവില്‍ രംഗത്തെത്തിയിരിക്കുന്നത് പാകിസ്ഥാന്‍ പേസ് ഇതിഹാസം ഷോയൈബ് അക്തറാണ്. റിഷഭ് പന്തിന്‍റെ കയ്യിൽ കട്ട് ഷോട്ട്, പുൾ ഷോട്ട്, റിവേഴ്സ് സ്വീപ്പ് എന്നിവയെല്ലാം ഉണ്ട്. അതൊന്നും കളിക്കാന്‍ അവന് പേടിയുമില്ല. ഓസ്‌ട്രേലിയയിൽ അവന്‍ ഇന്ത്യക്ക് പരമ്പര സമ്മാനിച്ചു, ഇപ്പോഴിതാ ഇംഗ്ലണ്ടിലും.

ഒന്നോ രണ്ടോ മത്സരങ്ങളില്‍ കളിച്ചവര്‍ പോലും കോലിയെ വിമര്‍ശിക്കുന്നുവെന്ന് മുന്‍ പാക് താരം

ഇതോടെ റിഷഭ് പന്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ സൂപ്പര്‍താരമായി മാറിക്കഴിഞ്ഞു. എന്നാലും പന്തിന് അല്‍പം തടി കൂടുതലാണെന്നാണ് എന്‍റെ അഭിപ്രായം. അക്കാര്യം പന്ത് ശ്രദ്ധിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. കാരണം ഇന്ത്യയിലെ വിപണി വലുതാണ്. അവനെ കാണാനും കൊള്ളാം. അതുകൊണ്ടുതന്നെ അവനൊരു മോഡലായി വളരാനും പരസ്യങ്ങളിലൂചെ കോടികള്‍ സ്വന്തമാക്കാനും കഴിയും. കാരണം ഇന്ത്യയില്‍ ഒരു കളിക്കാരന്‍ താരമായാല്‍ പിന്നെ അവരുടെ മേല്‍ ഒരുപാട് നിക്ഷേപം എത്തും.

കോലിയുള്ള ഇന്ത്യന്‍ ടീമിനെയാണ് കൂടുതല്‍ ഭയക്കേണ്ടതെന്ന് റിക്കി പോണ്ടിംഗ്

പന്തിന്‍റെ പ്രതിഭാസമ്പത്ത് എതിരാളികളെ വെള്ളംക്കുടിപ്പിക്കും. ഇംഗ്ലണ്ടിനെതിരെ അവന്‍ കണക്കുകൂട്ടിയാണ് കളിച്ചത്. ആദ്യം കരുതലോടെ കളിച്ചു. പിന്നീട് കടന്നാക്രമിച്ചു. എപ്പോള്‍ വേണമെങ്കിലും ഇന്നിംഗ്സ് വേഗം കൂട്ടാന്‍ അവനാവും. വരും കാലത്ത് അവന്‍ ക്രിക്കറ്റിലെ സൂപ്പര്‍താരമാകും. അതില്‍ നിന്ന് അവനെ തടയാന്‍ കഴിയുക അവന് മാത്രമായിരിക്കുമെന്നും അക്തര്‍ തന്‍റെ യുട്യൂച് ചാനലില്‍ പറഞ്ഞു. ഇംഗ്ലണ്ട് പരമ്പരക്കുശേഷം വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം വിശ്രമം അനുവദിച്ച പന്ത് വിന്‍ഡീസിനെതിരായ അഞ്ച് മത്സരങ്ങടങ്ങിയ ടി20 പരമ്പരയിലാണ് ഇനി കളിക്കുക.