ലോകകപ്പ് തോല്‍വിയെക്കുറിച്ചായിരുന്നു ബുമ്രയുടെ പോസ്റ്റെന്ന് വ്യാഖ്യാനമുണ്ടായെങ്കിലും ഹാര്‍ദ്ദിക് പാണ്ഡ്യയുടെ മുംബൈ ഇന്ത്യന്‍സിലേക്കുള്ള തിരിച്ചുവരവാണ് കാരണമെന്നും വ്യാഖ്യാനമുണ്ടായി. ഇതിനിടെയാണ് ഹാര്‍ദ്ദിക്കിന്‍റെ തിരിച്ചുവരവ് ബുമ്രയെ വേദനിപ്പിച്ചിരിക്കാമെന്നും അതാകാം ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസിന് കാരണമെന്നും ശ്രീകാന്ത് തുറന്നു പറയുന്നത്.

ചെന്നൈ: ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്ര കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച പോസ്റ്റിന് കാരണം ലോകകപ്പ് തോല്‍വി ആയിരിക്കില്ലെന്ന് മുന്‍ ഇന്ത്യന്‍ താരവും ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. ഇന്ത്യയുടെ ലോകകപ്പ് ഫൈനല്‍ തോല്‍വിക്ക് ശേഷം ഒരു തരത്തിലുള്ള പ്രതികരണവും നടത്താതിരുന്ന ബുമ്ര ഇന്നലെ ഇന്‍സ്റ്റഗ്രാമിൽ മൗനമാണ് ചിലപ്പോള്‍ ഏറ്റവും നല്ല മറുപടി എന്നു മാത്രത്രം സ്റ്റാറ്റസിട്ടത് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു.

ലോകകപ്പ് തോല്‍വിയെക്കുറിച്ചായിരുന്നു ബുമ്രയുടെ പോസ്റ്റെന്ന് വ്യാഖ്യാനമുണ്ടായെങ്കിലും ഹാര്‍ദ്ദിക് പാണ്ഡ്യയുടെ മുംബൈ ഇന്ത്യന്‍സിലേക്കുള്ള തിരിച്ചുവരവാണ് കാരണമെന്നും വ്യാഖ്യാനമുണ്ടായി. ഇതിനിടെയാണ് ഹാര്‍ദ്ദിക്കിന്‍റെ തിരിച്ചുവരവ് ബുമ്രയെ വേദനിപ്പിച്ചിരിക്കാമെന്നും അതാകാം ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസിന് കാരണമെന്നും ശ്രീകാന്ത് തുറന്നു പറയുന്നത്.

കാരണം ലോകകപ്പ് തോല്‍വി മാത്രമോ; ജസ്പ്രീത് ബുമ്രയുടെ ഇന്‍സ്റ്റ സ്റ്റാറ്റസ് ചര്‍ച്ചയാക്കി ആരാധകര്‍

ടെസ്റ്റിലായാലും ഏകദിനത്തിലായാലും ടി20യിലായാലും ബുമ്രയെപ്പൊലെ മികവ് കാട്ടുന്നൊരു കളിക്കാരനെ കാണാനാവില്ല. ലോകകപ്പില്‍ തന്‍റെ കഴിവിന്‍റെ പരമാവധി ബുമ്ര പുറത്തെടുത്തു. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന അഞ്ചാം ടെസ്റ്റില്‍ രോഹിത്തിന്‍റെ അഭാവത്തില്‍ ബുമ്രയായിരുന്നു ഇന്ത്യന്‍ നായകന്‍. മുംബൈ ഇന്ത്യന്‍സിനൊപ്പം ഇത്രയും കാലം വിശ്വസ്തനായി തുടര്‍ന്നിട്ടും ഇടക്ക് ടീം വിട്ടൊരു കളിക്കാരന്‍ തിരിച്ചുവരുന്നത് ആഘോഷിക്കുന്നത് കാണുമ്പോള്‍ അദ്ദേഹത്തിന് വേദനിച്ചിരിക്കാം. ഹാര്‍ദ്ദിക്കിനെ മറ്റാരെക്കാളും വലിയ സംഭവാമാക്കുന്നത് ശരിയല്ലെന്ന് അദ്ദേഹത്തിന് തോന്നിയിരിക്കാം. അതാകാം ബുമ്രയുടെ ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസിന് പിന്നിലെന്നും ശ്രീകാന്ത് യുട്യൂബ് ചാനലില്‍ പറഞ്ഞു.

രവീന്ദ്ര ജഡേജക്ക് ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ സംഭവിച്ചത് തന്നെയാണ് ഇപ്പോള്‍ ബുമ്രക്ക് മുംബൈയിലും സംഭവിച്ചത്. ചെന്നൈ പക്ഷെ ഇക്കാര്യം രമ്യമായി പരിഹരിച്ചു. രോഹിത്തും ബുമ്രയും പാണ്ഡ്യയും ഒരുമിച്ചിരുന്ന് ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ടീമെന്ന നിലയില്‍ കിരീടം നേടുമ്പോഴും ഇത്തരം കാര്യങ്ങള്‍ വ്യക്തിപരമായി എന്നെ ആയാലും ബാധിക്കും. ഹാര്‍ദ്ദിക് തിരിച്ചെത്തുമ്പോള്‍ ബുമ്ര കരുതുന്നത് താനും ഗുജറാത്തില്‍ നിന്നുള്ള താരമാണല്ലോ, തനിക്ക് ഗുജറാത്ത് ടീമിനെ നയിക്കാമായിരുന്നില്ലേ എന്നാകും.

ഹാര്‍ദിക്കിന്റെ വരവിന് പിന്നാലെ മുംബൈ ഇന്ത്യന്‍സില്‍ ഭിന്നത! ജസ്പ്രിത് ബുമ്ര ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക്?

ഒരുപക്ഷെ ആശയവിനിമയത്തില്‍ സംഭവിച്ച പിഴവാകാം ബുമ്രയുടെ പോസ്റ്റിന് കാരണം. അതെന്തായാലും എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട്. അല്ലെങ്കില്‍ മാന്യനും സൗമ്യനുമായ ബുമ്ര, ഒരിക്കലും അത്തരമൊരു പോസ്റ്റ് ഇടില്ലെന്നും ശ്രീകാന്ത് യുട്യൂബ് വീഡിയോയില്‍ പറഞ്ഞു.

YouTube video player

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക