Asianet News MalayalamAsianet News Malayalam

ഹാര്‍ദിക്കിന്റെ വരവിന് പിന്നാലെ മുംബൈ ഇന്ത്യന്‍സില്‍ ഭിന്നത! ജസ്പ്രിത് ബുമ്ര ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക്?

ഹാര്‍ദിക്കിന്റെ തിരിച്ചുവരവ് തന്റെ സാധ്യതകള്‍ ഇല്ലാതാക്കിയെന്നാണ് ബുമ്ര വിശ്വസിക്കുന്നത്. ഇതിന് പിന്നാലെ ബുമ്ര മുംബൈ വിട്ട് ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് ചേക്കേറുമെന്ന അഭ്യൂഹവും ശക്തം.

social media says jasprit bumrah to chennai super kings 
Author
First Published Nov 28, 2023, 8:17 PM IST

മുംബൈ: ഹാര്‍ദിക് പാണ്ഡ്യയുടെ തിരിച്ചുവരവിന് പിന്നാലെ മുംബൈ ഇന്ത്യന്‍സില്‍ ഭിന്നതയെന്ന് റിപ്പോര്‍ട്ടുകള്‍. ഗുജറാത്ത് ടൈറ്റന്‍സ് നായകനായിരുന്ന ഹാര്‍ദിക് പണ്ഡ്യയെ അപ്രതീക്ഷിതമായാണ് മുംബൈ ഇന്ത്യന്‍സ് ടീമില്‍ തിരികെ എത്തിച്ചത്. ഹാര്‍ദിക് മുംബൈയില്‍ തിരിച്ചെത്തിയത് പതിനഞ്ച് കോടിരൂപയുടെ പ്ലെയര്‍ ട്രേഡിലൂടെ. ഗുജറാത്തിനെ ആദ്യ സീസണില്‍ ഐപിഎല്‍ ചാംപ്യന്‍മാരാക്കിയ ഹാര്‍ദിക് കഴിഞ്ഞ സീസണില്‍ ഫൈനലിലും എത്തിച്ചു.

ഇതോടെ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മയുടെ ഭാവി എന്താവുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഹാര്‍ദിക്കിന്റെ മടങ്ങി വരവിനെക്കുറിച്ച് രോഹിത് ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല. ടീം മാനേജ്‌മെന്റിന്റെ നീക്കത്തില്‍ രോഹിത്തിന് അതൃപ്തി ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതേസമയം, മുംബൈ ഇന്ത്യന്‍സില്‍ രോഹിത്തിന്റെ പിന്‍ഗാമി ആവുമെന്ന് പ്രതീക്ഷിച്ചിരുന്ന ജസ്പ്രീത് ബുമ്ര ഏറെ നിരാശയിലാണ്. നിശബ്ദതയാണ് മികച്ച ഉത്തരം എന്ന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടു.

ഹാര്‍ദിക്കിന്റെ തിരിച്ചുവരവ് തന്റെ സാധ്യതകള്‍ ഇല്ലാതാക്കിയെന്നാണ് ബുമ്ര വിശ്വസിക്കുന്നത്. ഇതിന് പിന്നാലെ ബുമ്ര മുംബൈ വിട്ട് ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് ചേക്കേറുമെന്ന അഭ്യൂഹവും ശക്തം. താരങ്ങളെ നിലനിര്‍ത്താനും ഒഴിവാക്കാനുമുള്ള സമയം അവസാനിച്ചതിനാല്‍ ബുമ്രയ്ക്ക് ഡിസബര്‍ 19ന് ദുബായില്‍ നടക്കുന്ന താര ലേലത്തിലേക്ക് പോകാനാവില്ല. എന്നാല്‍ മുംബൈ ഹാര്‍ദിക്കിനെ സ്വന്തമാക്കിയതുപോലെ പ്ലെയര്‍ ട്രേഡിനുള്ള സാധ്യത നിലനിര്‍ക്കുന്നുമുണ്ട്.

ലോകകപ്പില്‍ ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്ത ബുമ്ര 20 വിക്കറ്റുമായി ലോകകപ്പിലെ നാലാമത്തെ വലിയ വിക്കറ്റ് വേട്ടക്കാരനായിരുന്നു. ഫൈനലില്‍ ഓസീസ് നിരയില്‍ വീണ നാലു വിക്കറ്റില്‍ രണ്ടും നേടിയതും ബുമ്രയായിരുന്നു. ഈ മാസം 19ന് നടന്ന ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് ആറ് വിക്കറ്റിനാണ് ഇന്ത്യ അടിയറവ് പറഞ്ഞത്.

ത്രില്ലറില്‍ ജര്‍മനിക്കൊപ്പമെത്തി! ഷൂട്ടൗട്ടില്‍ അര്‍ജന്റീന വീണു; അണ്ടര്‍ 17 ലോകകപ്പ് സെമിയില്‍ പുറത്ത്

Latest Videos
Follow Us:
Download App:
  • android
  • ios