2007ലാണ് രോഹിത് ഏകദിനങ്ങളില്‍ ഇന്ത്യക്കായി അരങ്ങേറ്റംകുറിച്ചത്. 2007ലെ ടി20 ലോകകപ്പില്‍ പക്ഷെ ഒരു മത്സരത്തില്‍ മാത്രമാണ് രോഹിത്തിന് അവസരം ലഭിച്ചത്. എന്നാല്‍ പിന്നീട് രോഹിത് ഇന്ത്യന്‍ ടീമിന്രെ അവിഭാജ്യഘടകമായി.

ചണ്ഡ‍ീഗഡ്:കരിയറിന്റെ തുടക്കകാലത്ത് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ബാറ്റിംഗ് ശൈലി മുന്‍ പാക് നായകന്‍ ഇന്‍സ്മാം ഉള്‍ ഹഖിനെ അനുസ്മരിപ്പിക്കുന്നതായിരുന്നുവെന്ന് യുവരാജ് സിംഗ്. മറ്റ് ബാറ്റ്സ്മാന്‍മാരെ അപേക്ഷിച്ച് ബൌളര്‍മാരെറിയുന്ന പന്ത് നേരിടാന്‍ യുവിക്ക് കൂടുതല്‍ സമയം ലഭിക്കുന്നതുപോലെ തോന്നി. കളിക്കുന്ന കാലത്ത് ഇന്‍സ്മാമും ഇതുപോലെയായിരുന്നുവെന്നും യുവി യുട്യൂബ് ചാറ്റ് ഷോയില്‍ പറഞ്ഞു.

2007ലാണ് രോഹിത് ഏകദിനങ്ങളില്‍ ഇന്ത്യക്കായി അരങ്ങേറ്റംകുറിച്ചത്. 2007ലെ ടി20 ലോകകപ്പില്‍ പക്ഷെ ഒരു മത്സരത്തില്‍ മാത്രമാണ് രോഹിത്തിന് അവസരം ലഭിച്ചത്. എന്നാല്‍ പിന്നീട് രോഹിത് ഇന്ത്യന്‍ ടീമിന്രെ അവിഭാജ്യഘടകമായി. ഏകദിനങ്ങളില്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കൊപ്പം തിളങ്ങിയ രോഹിത് കഴിഞ്ഞ ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ചുറികളാണ് അടിച്ചെടുത്തത്.

ഇന്ത്യക്കായി 40 ടെസ്റ്റിലും 304 ഏകദിനങ്ങളിലും 58 ടി20 മത്സരങ്ങളിലും കളിച്ച യുവി ഇന്ത്യയുടെ 2007ലെ ടി20 ലോകകപ്പ് നേട്ടത്തിലും 2011ലെ ഏകദിന ലോകകപ്പ് നേട്ടത്തിലും നിര്‍ണായക സംഭാവനകള്‍ നല്‍കി. 2003 മുതല്‍ 2007വരെ പാക്കിസ്ഥാന്‍ നായകനായിരുന്ന ഇന്‍സ്മാം 120 ടെസ്റ്റിലും 300 ഏകദിനങ്ങളിലും കളിച്ചിട്ടുണ്ട്.