ഇത്തവണ ലേലലത്തിനെത്തിയപ്പോള്‍ ഞങ്ങളുടെ ആദ്യ ലക്ഷ്യം ഹാരി ബ്രൂക്ക് ആയിരുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ പ്രതിഭാധനരായ താരങ്ങളുടെ കൂട്ടത്തില്‍ മുന്‍നിരയിലുള്ള ബ്രൂക്കിനെ സ്വന്തമാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.

ദുബായ്: ഐപിഎല്‍ മിനി താരലേലത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ആദ്യം ലക്ഷ്യമിട്ടത് ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്കിനെ ആയിരുന്നുവെന്ന് തുറന്നു പറഞ്ഞ് പരിശീലകന്‍ റിക്കി പോണ്ടിംഗ്. ബ്രൂക്കിനെ വലിയ വില കൊടുക്കാതെ സ്വന്തമാക്കാനായത് ടീമിന് നേട്ടമാണെന്നും പോണ്ടിംഗ് പറഞ്ഞു.

കഴിഞ്ഞ ഐപിഎല്ലില്‍ 13.25 കോടിക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയ ബ്രൂക്കിന് കാര്യമായി തിളങ്ങാനായിരുന്നില്ല. ഒരു സെഞ്ചുറി മാത്രമായിരുന്നു ബ്രൂക്കിന്‍റെ എടുത്തു പറയാവുന്ന ഏക പ്രകടനം. അതുകൊണ്ടുതന്ന ഇത്തവണ ലേലത്തിനെത്തിയപ്പോള്‍ ബ്രൂക്കിന് അധികം ആവശ്യക്കാരും ഉണ്ടായിരുന്നില്ല. നാലു കോടി രൂപക്കാണ് ബ്രൂക്കിനെ ഡല്‍ഹി ടീമിലെത്തിച്ചത്. ഓസീസ് പേസര്‍ ജെ റിച്ചാര്‍ഡ്സണെ 5 കോടിക്ക് ഡല്‍ഹി ടീമിലെത്തിച്ചിരുന്നു. യുവതാരം കുമാര്‍ കുഷാഗ്രയെ 7.2 കോടിക്ക് ടീമിലെടുത്ത് ഞെട്ടിച്ച ഡല്‍ഹി വിന്‍ഡീസ് നായകന്‍ ഷായ് ഹോപ്പിനെ 50 ലക്ഷം രൂപക്കും ടീമിലെടുത്തു.

ആരും എടുത്തില്ലെങ്കിൽ ഞങ്ങളവനെ ടീമിലെടുക്കുമെന്ന് ധോണി; പക്ഷെ റാഞ്ചിയുടെ ക്രിസ് ഗെയ്‌ലിനെ റാഞ്ചിയത് ഗുജറാത്ത്

ഇത്തവണ ലേലലത്തിനെത്തിയപ്പോള്‍ ഞങ്ങളുടെ ആദ്യ ലക്ഷ്യം ഹാരി ബ്രൂക്ക് ആയിരുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ പ്രതിഭാധനരായ താരങ്ങളുടെ കൂട്ടത്തില്‍ മുന്‍നിരയിലുള്ള ബ്രൂക്കിനെ സ്വന്തമാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഡല്‍ഹിയെ സംബന്ധിച്ചിടത്തോളം ഏതാണ്ട് എല്ലാ മേഖലകളിലും മികച്ച കളിക്കാരെ സ്വന്തമാക്കാനായെന്നും പോണ്ടിംഗ് റെഡിഫ് ഡോട്ട് കോമിനോട് പറഞ്ഞു.

വിന്‍ഡീസ് താരം ഷായ് ഹോപ്പിനെ ടീമിലെത്തിക്കാനായത് വലിയ നേട്ടമാണെന്ന് ടീം ഡയറക്ടര്‍ സൗരവ് ഗാംഗുലിയും വ്യക്തമാക്കി. ഏകദിന ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡുള്ള ഹോപ്പിന് സ്പിന്നര്‍മാര്‍ക്കെതിരെയും മികവ് കാട്ടാനാവുമെന്നും ബൗളിംഗില്‍ ജെ റിച്ചാര്‍ഡ്സണ്‍ മുതല്‍ക്കൂട്ടാവുമെന്നും ഗാംഗുലി പറഞ്ഞു. ട്രൈസ്റ്റന്‍ സ്റ്റബ്സിനെ 50 ലക്ഷം രൂപക്കും റിക്കി ബൂയിയെ 20 ലക്ഷം രൂപക്കും ലേലത്തില്‍ ഡല്‍ഹി ടീമിലെത്തിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക