ഞാൻ ആ ദിവസത്തിനായി കാത്തിരിക്കുകയാണ്. അവന്‍ ടി20യിൽ 200 റൺസ് നേടും, എനിക്ക് അവനോട് പറയാനുള്ളത് ഒന്ന് മാത്രമാണ്.
ലണ്ടൻ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി അവിസ്മരണീയ പ്രകടനം കാഴ്ചവെച്ച 15-കാരൻ ബാറ്റിംഗ് വിസ്മയം വൈഭവ് സൂര്യവംശിയെക്കുറിച്ചുള്ള പ്രശംസകൊണ്ട് മൂടി മുന്‍ ഐപിഎല്‍ കമ്മീഷണര്‍ ലളിത് മോദി. ടൂർണമെന്‍റിൽ 16 മത്സരങ്ങളിൽ നിന്ന് 776 റൺസ് അടിച്ചുകൂട്ടി റൺവേട്ടക്കാരിൽ ഒവൈഭവ് ന്നാമതെത്തിയിരുന്നു.
വിസ്ഡന് നൽകിയ അഭിമുഖത്തിലാണ് ലളിത് മോദി വൈഭവിനെക്കുറിച്ച് വലിയ പ്രവചനങ്ങൾ നടത്തിയത്. ടി20 ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ താരാവാന്‍ വൈഭവിനാവുമെന്ന് മോദി പറഞ്ഞു. ഏതൊരു ഹോളിവുഡ്, ബോളിവുഡ് ചലച്ചിത്ര താരങ്ങളേക്കാളും വലിയ ജനപ്രീതിയുള്ള സൂപ്പർസ്റ്റാറായി വൈഭവ് മാറുമെന്നും ലളിത് മോദി പറഞ്ഞു.
ഞാൻ ആ ദിവസത്തിനായി കാത്തിരിക്കുകയാണ്. അവന്‍ ടി20യിൽ 200 റൺസ് നേടും, എനിക്ക് അവനോട് പറയാനുള്ളത് ഒന്ന് മാത്രമാണ്. പണം തലയ്ക്ക് പിടിക്കാൻ അനുവദിക്കരുത്. നീ ഈ ഗ്രഹത്തിലെ ഏറ്റവും വലിയ ഒന്നാം നമ്പർ സൂപ്പർസ്റ്റാറാകും; ഏതൊരു ഹോളിവുഡ്, ബോളിവുഡ് താരങ്ങളേക്കാളും വലിയ താരം- ലളിത് മോദി പറഞ്ഞു. യുവതാരങ്ങള്‍ അന്താരാഷ്ട്ര ക്രിക്കറ്റിനേക്കാൾ ഫ്രാഞ്ചൈസി, ആഭ്യന്തര ലീഗുകൾക്ക് മുൻഗണന നൽകുന്ന പ്രവണത നല്ല കാര്യമാണെന്ന് മോദി അഭിപ്രായപ്പെട്ടു. മറ്റ് കായിക ഇനങ്ങളെ ഉദാഹരിച്ചായിരുന്നു മോദിയുടെ വിശദീകരണം:
ബാസ്കറ്റ്ബോളിൽ താരങ്ങൾ യുഎസ് ദേശീയ ടീമിനേക്കാൾ എൻബിഎയിൽ കളിക്കാനാണ് ആഗ്രഹിക്കുന്നത്. ഫുട്ബോളിൽ ഇംഗ്ലണ്ട് ദേശീയ ടീമിനേക്കാൾ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി കളിക്കുന്നതിനെക്കുറിച്ചാണ് പലരും സംസാരിക്കുന്നത്. ക്രിക്കറ്റിലും വരും ദിവസങ്ങളിൽ ഇതേ രീതി തന്നെയായിരിക്കും മുന്നോട്ട് വരികയെന്നും യാഥാർത്ഥ്യം ഉൾക്കൊള്ളണമെന്നും ലളിത് മോദി കൂട്ടിച്ചേർത്തു.
