ലണ്ടന്‍: ഇന്ന് 32ാം പിറന്നാള്‍ ആഘോഷിക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിന്റെ (ഇസിബി) പിറന്നാള്‍ മാത്രം. എന്നാല്‍ അതത്ര നല്ല സമ്മാനമല്ലെന്ന് മാത്രം. പിറന്നാള്‍ദിനത്തില്‍ കോലിയെ പരിഹസിക്കുന്ന രീതിയിലാണ് ഇസിബി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇംഗ്ലീഷ് താരം ആദില്‍ റഷീദ് കോലിയുടെ സ്റ്റംപെടുക്കുന്നതാണ് വീഡിയോ.

2018ല്‍ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടത്തിലെ വീഡിയോയാണ് ഇസിബി പങ്കുവച്ചിരിക്കുന്നത്. മത്സത്തില്‍ റഷീദിന്റെ ഒരു മനോഹര പന്തില്‍ കോലി പുറത്തായിരുന്നു. ലെഗ് സ്റ്റംപിന് പുറത്ത് പിച്ച് ചെയ്ത പന്ത് കോലിയുടെ ഓഫ് സ്റ്റംപും എടുത്തുകൊണ്ട് പോയി. വിക്കറ്റ് പോയ ഉടനെ ആശ്ചര്യത്തോടെ നോക്കി നില്‍ക്കുന്ന കോലിയേയും വീഡിയോയില്‍ കാണാം. 'പിറന്നാള്‍ ആശംസകള്‍ കോലി' എന്ന കുറിനൊപ്പം പരിഹസിക്കുന്ന രീതിയില്‍ ഒരു ഇമോജിയും ചേര്‍ത്തിട്ടുണ്ട്. വീഡിയോ കാണാം...

എന്നാല്‍ ആശംസകള്‍ അനവസരത്തിലായെന്നാണ് പലരും കമന്റ് ബോക്‌സില്‍ പറയുന്നത്. ഇത്രത്തോളം റെക്കോഡുകള്‍ സ്വന്തമാക്കിയ താരത്തെ ബഹുമാനിക്കാന്‍ പഠിക്കണമെന്നാണ് പലരും കമന്റായി പറഞ്ഞിരിക്കുന്നത്.