അവസാന രണ്ട് ഓവറില്‍ 15 റണ്‍സാണ് ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. നേത്രവല്‍ക്കര്‍ എറിഞ്ഞ 19-ാം ഓവറില്‍ മൂന്ന് റണ്‍സ് മാത്രമാണ് ബംഗ്ലാദേശിന് നേടാന്‍ സാധിച്ചത്.

ഹൂസ്റ്റണ്‍: ബംഗ്ലാദേശിനെ ടി20 പരമ്പര സ്വന്തമാക്കി ക്രിക്കറ്റിലെ കുഞ്ഞന്മാരായ യുഎസ്എ. രണ്ടാം ടി20യില്‍ ആറ് വിക്കറ്റിനായിരുന്നു യുഎസിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബൗളിംഗിനെത്തിയ യുഎസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശ് 19.3 ഓവറില്‍ 138ന് എല്ലാവരും പുറത്തായി. മൂന്ന് ഫോര്‍മാറ്റിലും ഐസിസി മെമ്പര്‍ഷിപ്പുള്ള ഒരു ടീമിനെതിരെ ആദ്യമായിട്ടാണ് യുഎസ് പരമ്പര സ്വന്തമാക്കുന്നത്. പരമ്പരയില്‍ ഇനിയും ഒരു മത്സരം കൂടി ബാക്കിയുണ്ട്. 

അവസാന രണ്ട് ഓവറില്‍ 15 റണ്‍സാണ് ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. നേത്രവല്‍ക്കര്‍ എറിഞ്ഞ 19-ാം ഓവറില്‍ മൂന്ന് റണ്‍സ് മാത്രമാണ് ബംഗ്ലാദേശിന് നേടാന്‍ സാധിച്ചത്. ഷൊറിഫുല്‍ ഇസ്ലാം (1) പുറത്താവുകയും ചെയ്തു. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് ഏഴ് റണ്‍സ്. അലി ഖാനെതിരെ രണ്ടാം പന്തില്‍ റിഷാദ് ഹുസൈന്‍ ബൗണ്ടറി നേടിയെങ്കിലും മൂന്നാം പന്തിലര്‍ വിക്കറ്റ് കീപ്പര്‍ മൊനാങ്ക് പട്ടേലിന് ക്യാച്ച് നല്‍കി പുറത്തായി.

വേദനിപ്പിക്കുന്ന ചിത്രം! പുറത്തായതിന് പിന്നാലെ ഡ്രസിംഗ് റൂമിലേക്ക് പോവാതെ നിരാശനായി രാഹുല്‍ ത്രിപാഠി

നേരത്തെ, ബംഗ്ലാദേശ് നിരയില്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ (36), ഷാക്കിബ് അല്‍ ഹസന്‍ (30), തൗഹിദ് ഹൃദോയ് (25) എന്നിവര്‍ മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്. തന്‍സിദ് ഹസനാണ് (19) രണ്ടക്കം കണ്ട മറ്റൊരു താരം. ഓപ്പണര്‍ സൗമ്യ സര്‍ക്കാര്‍ (0) നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. മഹ്മുദുള്ള (3), ജേക്കര്‍ അലി (4), റിഷാദ് ഹുസൈന്‍ (9), തന്‍സിം ഹസന്‍ സാക്കിബ് (0), ഷൊറിഫുള്‍ ഇസ്ലാം (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മുസ്തഫിസുര്‍ റഹ്മാന്‍ (1) പുറത്താവാതെ നിന്നു. അലി ഖാന്‍ മൂന്നും സൗരഭ് നേത്രവല്‍ക്കര്‍, ഷാഡ്‌ലി വാന്‍ രണ്ടും വിക്കറ്റ് വീതവും വീഴ്ത്തി.

Scroll to load tweet…

യുഎസിന് വേണ്ടി മൊനാങ്ക് പട്ടേല്‍ (42), ആരോണ്‍ ജോണ്‍സ് (35), സ്റ്റീവന്‍ ടെയ്‌ലര്‍ (31) മികച്ച പ്രകടനം പുറത്തെടുത്തു. കോറി ആന്‍ഡേഴ്‌സണാണ് (11) രണ്ടക്കം കണ്ട മറ്റൊരു താരം. ബംഗ്ലാദേശിന് വേണ്ടി മുസ്തഫിസുര്‍, ഷൊറിഫുള്‍ ഇസ്ലാം, റിഷാദ് ഹുസൈന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.