കാണികളില്ലാതിരുന്നത് നന്നായി, ഓസ്ട്രേലിയ-ശ്രീലങ്ക മത്സരത്തിനിടെ ലഖ്നൗ സ്റ്റേഡിയത്തിലെ ഹോർഡിംഗ് ഗ്യാലറിയിൽ വീണു
ശ്രീലങ്കന്‍ ഇന്നിംഗ്സിനിടെ കനത്ത മഴയും കാറ്റും മൂലം മത്സരം കുറച്ചുനേരം നിര്‍ത്തിവെച്ചിരുന്നെങ്കിലും ഓവറുകള്‍ നഷ്ടമായില്ല. ഹോര്‍ഡിംഗ് തകര്‍ന്ന് വീണതിന് പിന്നാലെ അവിടെയുണ്ടായിരുന്ന കാണികള്‍ കൂട്ടത്തോടെ മറ്റൊരു സ്ഥലത്തേക്ക് മാറിയിരുന്നു. പിന്നീട് സംഘാടകരെത്തി ഹോര്‍ഡിംഗ് ഗ്യാലറിയില്‍ നിന്ന് നീക്കി.

ലഖ്നൗ: ലഖ്നൗ ഏക്നാ സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന ഓസ്ട്രേലിയ-ശ്രീലങ്ക ലോകകപ്പ് പോരാട്ടത്തിനിടെ സ്റ്റേഡിയത്തില്‍ കെട്ടിയ ഹോര്‍ഡിംഗ് ശക്തമായ കാറ്റത്ത് തകര്‍ന്നുവീണു. മത്സരം കാണാന്‍ സ്റ്റേഡിത്തില്‍ അധികം കാണികളില്ലാത്തതിനാല്‍ ആര്‍ക്കും പരിക്കില്ല. ഇന്നലെ ശ്രീലങ്കന്‍ ഇന്നിംഗ്സ് പുരോഗമിിക്കുന്നതിനിടെയാണ് ലോകകപ്പിന്‍റെ ഭാഗമായി സ്റ്റേഡിയത്തിന്‍റെ മേല്‍ക്കൂരയില്‍ കെട്ടിയിരുന്ന ബാനര്‍ ശക്തമായ കാറ്റില്‍ കാണികളുടെ ഇരിപ്പിടത്തിലേക്ക് വീണത്. ബാനര്‍ വീഴുന്നത് കണ്ട് ഫീല്‍ഡ് ചെയ്യുകയായിരുന്ന ഗ്ലെന്‍ മാക്സ്‌വെല്ലും സ്റ്റീവ് സ്മിത്തും തലയില്‍ കൈവെക്കുന്നതും കാണാമായിരുന്നു.
ശ്രീലങ്കന്‍ ഇന്നിംഗ്സിനിടെ കനത്ത മഴയും കാറ്റും മൂലം മത്സരം കുറച്ചുനേരം നിര്‍ത്തിവെച്ചിരുന്നെങ്കിലും ഓവറുകള്‍ നഷ്ടമായില്ല. ഹോര്‍ഡിംഗ് തകര്‍ന്ന് വീണതിന് പിന്നാലെ അവിടെയുണ്ടായിരുന്ന കാണികള്‍ കൂട്ടത്തോടെ മറ്റൊരു സ്ഥലത്തേക്ക് മാറിയിരുന്നു. പിന്നീട് സംഘാടകരെത്തി പറന്നുവീണ ഹോര്‍ഡിംഗ് ഗ്യാലറിയില്‍ നിന്ന് നീക്കി.
മത്സരത്തില്‍ തുടർച്ചയായ രണ്ട് തോല്‍വികള്‍ക്കുശേഷം മൂന്നാം മത്സരത്തിനിറങ്ങിയ ഓസ്ട്രേലിയ ശ്രീലങ്കയെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ആദ്യ ജയം സ്വന്തമാക്കിയിരുന്നു.ആദ്യം ബാറ്റ് ചെയ്ത ലങ്ക ഉയര്‍ത്തിയ 210 റണ്‍സ് വിജയലക്ഷ്യം 14.4 ഓവറുകള്‍ ബാക്കി നിര്‍ത്തി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് മറികടന്നു.അര്‍ധസെഞ്ചുറികള്‍ നേടിയ ജോഷ് ഇംഗ്ലിസും മിച്ചല്‍ മാര്‍ഷുമാണ് ഓസീസ് ജയം അനായാസമാക്കിയത്.
അവസാനം ആഞ്ഞടിച്ച ഗ്ലെന്‍ മാക്സ്‌വെല്ലും മാര്‍ക്കസ് സ്റ്റോയ്നിസും ചേര്‍ന്ന് ഓസീസ് ജയം വേഗത്തിലാക്കി.ഓസ്ട്രേലിയ ആദ്യ ജയം കുറിച്ചപ്പോള്‍ ശ്രീലങ്കയുടെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. നേരത്തെ ആദ്യം ബാാറ്റ് ചെയ്ത ശ്രീലങ്ക ഓപ്പണിംഗ് വിക്കറ്റില്‍ 125 റണ്‍സടിച്ചശേഷമായിരുന്നു നാടകീയമായി തകര്‍ന്നടിഞ്ഞത്.78 റണ്‍സെടുത്ത ഓപ്പണര്‍ കുശാല്‍ പെരേരയാണ് ലങ്കയുടെ ടോപ് സ്കോറര്‍. മറ്റൊരു ഓപ്പണറായ പാതും നിസങ്ക 61 റണ്‍സടിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക