Asianet News MalayalamAsianet News Malayalam

ഒരു പന്തിന് 7.36 ലക്ഷം! പക്ഷേ, നികുതി അടയ്ക്കണം; സ്റ്റാര്‍ക്കിന്  കിട്ടിയതെല്ലാം കൊണ്ട് തിരിച്ചു പറക്കാനാവില്ല

ലേലത്തുകയനുസരിച്ച് സ്റ്റാര്‍ക്കിന് ഐപിഎല്‍ സീസണിലെ ഗ്രൂപ്പ് ഘട്ടത്തിലെ ഓരോ മത്സരത്തിനും കിട്ടുക 1.76 കോടി രൂപ. കൊല്‍ക്കത്ത പ്ലേ ഓഫും ഫൈനലും കളിച്ചാല്‍ ഇത് 1.45 കോടി രൂപയായി മാറും.

how much mitchell starc earn for indian premier league and india
Author
First Published Dec 23, 2023, 9:01 PM IST

മുംബൈ: ഐപിഎല്‍ താരലേലത്തില്‍ എല്ലാവരേയും ഞെട്ടിച്ചത് ഓസീസ് ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ആയിരുന്നു. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയ്ക്കാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്റ്റാര്‍ക്കിനെ സ്വന്തമാക്കിയത്. സ്റ്റാര്‍ക്കിന് ഈ സീസണില്‍ ലഭിച്ചേക്കാവുന്ന പ്രതിഫലം ഏങ്ങനെയായിരിക്കും എന്നുനോക്കാം. ഐപിഎല്ലില്‍ വെറും രണ്ടു സീസണില്‍ മാത്രം കളിച്ച മിച്ചല്‍ സ്റ്റാര്‍ക്കിനെ സ്വന്തമാക്കാന്‍ ടീമുകള്‍ മത്സരിച്ചപ്പോള്‍ ജയിച്ചത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഓസീസ് പേസറെ കൊല്‍ക്കത്ത സ്വന്തമാക്കിയത് 24.75 കോടി രൂപയ്ക്ക്. ഐ പി എല്‍ ചരിത്രത്തില്‍ ഒരു താരത്തിന് കിട്ടുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലം.

ലേലത്തുകയനുസരിച്ച് സ്റ്റാര്‍ക്കിന് ഐപിഎല്‍ സീസണിലെ ഗ്രൂപ്പ് ഘട്ടത്തിലെ ഓരോ മത്സരത്തിനും കിട്ടുക 1.76 കോടി രൂപ. കൊല്‍ക്കത്ത പ്ലേ ഓഫും ഫൈനലും കളിച്ചാല്‍ ഇത് 1.45 കോടി രൂപയായി മാറും. ഗ്രൂപ്പ് ഘട്ടത്തിലെ പതിനാല് മത്സരത്തില്‍ നിശ്ചിത നാലോവര്‍ വീതം പൂര്‍ത്തിയാക്കിയാല്‍ സ്റ്റാര്‍ക്ക് എറിയുക ആകെ 336 പന്തുകള്‍. ഇങ്ങനെയെങ്കില്‍ സ്റ്റാര്‍ക്കിന്റെ ഒരു പന്തിന്റെ മൂല്യം 7.36 ലക്ഷം രൂപ. ഒരോവറിനായി കൊല്‍ക്കത്ത മുടക്കുന്നത് 44 ലക്ഷവും. സ്റ്റാര്‍ക്കിന്റെ അടിസ്ഥാന ശമ്പളമാണ് ഇതെല്ലാം. മാച്ച് ഫീസിലൂടെ കിട്ടുന്ന പ്രതിഫലം ഇതിന് പുറമേയാണിത്. 

താരങ്ങളുടെ അടിസ്ഥാന ശമ്പളവും കളിക്കുന്ന മത്സരങ്ങളുടെ എണ്ണവും കണക്കാക്കിയാണ് മാച്ച് ഫീസ് നിശ്ചയിക്കുക. ഇതിന് പുറമേ ശമ്പളത്തിന്റെ പത്തുശതമാനം വരെയുള്ള സൈനിംഗ് ബോണസ്, മാന്‍ ഓഫ് ദി മാച്ച് അടക്കം മത്സരത്തിലെ വ്യക്തിഗത പുരസ കാരങ്ങള്‍, കിരീടം നേടിയാല്‍ കിട്ടുന്ന പ്രൈസ്മണിയുടെ വിഹിതം ടീമുമായി ബന്ധപ്പെട്ട പരസ്യങ്ങളിലൂടെയുള്ള വരുമാനം തുടങ്ങിയവയും സ്റ്റാര്‍ക്കിനെ കാത്തിരിക്കുന്നു. സീസണ്‍ അവസാനിക്കുന്‌പോള്‍ സ്റ്റാര്‍ക്കിന് 35 കോടി രൂപയിലേറെ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കിട്ടുന്ന പ്രതിഫലത്തിന്റെ ഇരുപത് ശതമാനം സ്റ്റാര്‍ക്ക് ഇന്ത്യയില്‍ തന്നെ നികുതിയായ നല്‍കണം. 2014, 2015 സീസണുകളില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമായിരുന്നു മിച്ചല്‍ സ്റ്റാര്‍ക്ക്. 27 കളിയില്‍ നിന്ന് ഓസീസ് പേസര്‍ നേടിയത് 34 വിക്കറ്റ്. 33 കാരനായ സ്റ്റാര്‍ക്ക് 38 ടെസ്റ്റില്‍ 338 വിക്കറ്റും 121 ഏകദിനത്തില്‍ 236 വിക്കറ്റും 58 ട്വന്റി 20യില്‍ 73 വിക്കറ്റും നേടിയിട്ടുണ്ട്.

റുതുരാജിന് പകരക്കാരനായി! സഞ്ജുവിനെ ഇന്ത്യ എ ടീമിലേക്ക് പോലും വിളിച്ചില്ല; റിങ്കു ദക്ഷിണാഫ്രിക്കയില്‍ തുടരും

Latest Videos
Follow Us:
Download App:
  • android
  • ios