പാകിസ്ഥാന് വീണ്ടും തിരിച്ചടി, അടുത്ത കളിയില്‍ ജയിച്ചാലും പോയന്‍റ് പട്ടികയില്‍ ഓസീസിനെ മറികടക്കാന്‍ പാടുപെടും
ആദ്യ രണ്ട് കളി ജയിച്ചശേഷം തുടര്‍ച്ചയായി മൂന്ന് കളികള്‍ തോറ്റ പാകിസ്ഥാന് -0.400 നെറ്റ് റണ്‍റേറ്റാണുള്ളത്. ഇതോടെ നാളെ നടക്കുന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ നേരിയ മാര്‍ജിനില്‍ കീഴടക്കിയാല്‍ പാകിസ്ഥാന്‍ നാലാം സ്ഥാനത്തേക്ക് എത്താനാവില്ല.

ദില്ലി: നെതര്‍ലന്‍ഡ്സിനെതിരായ കൂറ്റന്‍ ജയത്തോടെ പോയന്‍റ് പട്ടികയില്‍ നാലാം സ്ഥാനം സുരക്ഷിതമാക്കി ഓസ്ട്രേലിയ. ആദ്യ രണ്ട് കളികളിലെ തോല്‍വിക്കുശേഷം തുടര്‍ച്ചയായി മൂന്ന് ജയങ്ങളില്‍ നിന്ന് ആറ് പോയന്‍റുമായി നാലാം സ്ഥാനത്തുള്ള ഓസീസ് ഇന്നലെ നെതര്‍ലന്‍ഡ്സിനെ 309 റണ്‍സിന് തകര്‍ത്തതോടെ നെറ്റ് റണ്‍റേറ്റില്‍(+1.142) പാകിസ്ഥാനെക്കാള്‍ ബഹുദൂരം മുന്നിലെത്തി.
ആദ്യ രണ്ട് കളി ജയിച്ചശേഷം തുടര്‍ച്ചയായി മൂന്ന് കളികള്‍ തോറ്റ പാകിസ്ഥാന് -0.400 നെറ്റ് റണ്‍റേറ്റാണുള്ളത്. ഇതോടെ നാളെ നടക്കുന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ നേരിയ മാര്‍ജിനില്‍ കീഴടക്കിയാല്‍ പാകിസ്ഥാന്‍ നാലാം സ്ഥാനത്തേക്ക് എത്താനാവില്ല. നാളെ ദക്ഷിണാഫ്രിക്കക്കെതിരെ വമ്പന്‍ ജയം നേടിയാല്‍ മാത്രമെ പാകിസ്ഥാന് നെറ്റ് റണ്‍റേറ്റില്‍ ഓസീസിനെ മറികടക്കാനാവു.
10 ഓവറില്‍ 'സെഞ്ചുറി' അടിച്ച് നെതര്‍ലന്‍ഡ്സിന്‍റെ ബാസ് ഡി ലീഡ്, നാണക്കേടിന്‍റെ റെക്കോര്‍ഡ്
ഇന്ത്യ ഒന്നാമതും ദക്ഷിണാഫ്രിക്ക രണ്ടാമതും ന്യൂസിലന്‍ഡ് മൂന്നാമതുമുള്ള പോയന്‍റ് പട്ടികയില്‍ നാളെ പാകിസ്ഥാനെ വീഴ്ത്തിയാല്‍ ദക്ഷിണാഫ്രിക്കക്ക് ഒന്നാം സ്ഥാനത്തെത്താന്‍ അവസരമുണ്ട്. അഞ്ച് കളികളില്‍ രണ്ട് ജയമുള്ള അഫ്ഗാനിസ്ഥാനാണ് പാകിസ്ഥാന് തൊട്ടുപിന്നില്‍ ആറാമത്. നാലു കളികളില്‍ ഒരെണ്ണമെ ജയിച്ചിട്ടുള്ളൂവെങ്കിലും ഇന്ന് ഇംഗ്ലണ്ടിനെ നേരിടാനിറങ്ങുന്ന ശ്രീലങ്കയാണ് ഏഴാമത്.
ഇന്നലെ നെതര്‍ലന്‍ഡ്സ് വമ്പന്‍ തോല്‍വി വഴങ്ങിയതോടെ നെറ്റ് റണ്‍റേറ്റില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനാണ് നേട്ടമുണ്ടായത്. വമ്പന്‍ തോല്‍വിയോടെ നെതര്‍ലന്‍ഡ്സ് അവസാന സ്ഥാനത്തേക്ക് വീണപ്പോള്‍ ഇംഗ്ലണ്ട് എട്ടാം സ്ഥാനത്തേക്ക് കയറി. ബംഗ്ലാദേശാണ് ഒമ്പതാം സ്ഥാനത്ത്. അഞ്ച് കളികളില്‍ ഒരു ജയം മാത്രമാണ് ബംഗ്ലാദേശിനുള്ളത്.
ലോകകപ്പില്‍ ഇന്ന് നടക്കുന്ന നിര്‍ണായക പോരാട്ടത്തില്‍ ഇംഗ്ലണ്ട്, ശ്രീലങ്കയെ നേരിടുന്നുണ്ട്. സെമി സാധ്യത നിലനിര്‍ത്താന്‍ നിലവിലെ ചാമ്പ്യന്‍മാര്‍ക്ക് ജയം അനിവാര്യമാണ്. ശ്രീലങ്കക്കും സെമി സാധ്യത സജീവമാക്കാന്‍ വിജയം അനിവാര്യമാണെന്നതിനാല്‍ വീറുറ്റ പോരാട്ടം തന്നെ ഇന്ന് കാണാനാവും. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക