സംസ്ഥാനത്തെ 42 ലോക്സഭാ സീറ്റുകളിലും തൃണമൂര്‍ ഒറ്റക്കാണ് മത്സരിക്കുകയെന്ന് റാലിയില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രഖ്യാപിച്ചിരുന്നു. 

കൊല്‍ക്കത്ത: പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ബംഗാളിലെ ബഹറാംപൂര്‍ ലോക്സഭാ മണ്ഡലത്തില്‍ ഇന്ത്യൻ ക്രിക്കറ്റ് താരം യൂസഫ് പത്താനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനത്തെ അനുകൂലിച്ചും വിമര്‍ശിച്ചും സോഷ്യല്‍ മീഡിയ. കോണ്‍ഗ്രസിന്‍റെ കരുത്തനായ നേതാവും അഞ്ച് തവണ എംപിയുമായിട്ടുള്ള അധീര്‍ രഞ്ജൻ ചൗധരിക്കെതിരെ ആണ് തൃണമൂല്‍ സംസ്ഥാനത്തിന് പുറത്തു നിന്നുള്ള സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ഞെട്ടിച്ചത്.

ഇന്ത്യ സഖ്യത്തിന്‍റെ ഭാഗമായി തണമൂലുമായി കോണ്‍ഗ്രസ് സീറ്റ് ധാരണക്ക് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. തുടര്‍ന്നാണ് ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്‍റെ പ്രധാന മുഖങ്ങളിലൊന്നായ അധീര്‍ ര‍ഞ്ജന്‍ ചൗധരിക്കെതിരെ തൃണമൂല്‍ കരുത്തനായ സ്ഥാനാര്‍ഥിയെ തന്നെ കൊല്‍ക്കത്ത ബ്രിഗേഡ് റോഡില്‍ നടന്ന കൂറ്റൻ റാലിക്കൊടുവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 42 ലോക്സഭാ സീറ്റുകളിലും തൃണമൂര്‍ ഒറ്റക്കാണ് മത്സരിക്കുകയെന്ന് റാലിയില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രഖ്യാപിച്ചിരുന്നു.

വേഗം അടിക്ക്, ഹിമാലയത്തിലെ മഞ്ഞുവീഴ്ച കാണാന്‍ പോവേണ്ടതാ... ഷുയൈബ് ബഷീറിനോട് സര്‍ഫറാസ് ഖാന്‍

യൂസഫ് പത്താനെ സ്ഥാനാര്‍ഥിയാക്കിയ തൃണമൂൽ പ്രഖ്യാപനത്തെ സഹോദരനും മുൻ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ ഇര്‍ഫാന്‍ പത്താന്‍ സ്വാഗതം ചെയ്തു. രാഷ്ട്രീയമില്ലാതെ തന്നെ ഒട്ടേറെപ്പേരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങുന്ന തന്‍റെ സഹോദരന് രാഷ്ട്രീയക്കാരനെന്ന നിലയിലും മികവ് കാട്ടാനാകുമെന്ന് ഇര്‍ഫാന്‍ പത്താന്‍ എക്സ് പോസ്റ്റില്‍ കുറിച്ചു.

Scroll to load tweet…

അതേസമയം ബംഗാളിനുവേണ്ടി ശക്തമായ പ്രാദേശികവാദം ഉയര്‍ത്തുകയും പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്ത്ര മന്ത്രി അമിത് ഷാ എന്നിവരെ ഗുജറാത്തികളെന്ന് ആക്ഷേപിക്കുന്ന തൃണമൂല്‍ ഗുജറാത്തിയായ യൂസഫ് പത്താനെ സ്ഥാനാര്‍ഥിയാക്കിയതിനെയും സോഷ്യല്‍ മീഡിയയില്‍ പ്രതിപക്ഷം വിമര്‍ശിക്കുന്നുണ്ട്. യൂസഫ് പത്താന് പുറമെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കീര്‍ത്തി ആസാദിനെ ബര്‍ദ്ദമാന്‍-ദുര്‍ഗാപൂര്‍ ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിായും പ്രഖ്യാപിച്ചിട്ടുണ്ട്.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക