അത്ര മികച്ചതായിരുന്നില്ല ബംഗ്ലാദേശിന്റെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 663 റണ്‍സ് ചേര്‍ക്കുന്നതിനിടെ അവര്‍ക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. മുഹമ്മദ് നെയിം (28), തൗഹിദ് ഹൃദോയ് (0) എന്നിവരാണ് മടങ്ങിയത്.

ലാഹോര്‍: ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരെ നിര്‍ണായക മത്സരത്തില്‍ അഫ്ഗാനിസ്ഥാന് കൂറ്റന്‍ വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 334 റണ്‍സാണ് നേടിയത്. മെഹിദി ഹസന്‍ മിറാസ് (112), നജ്മുല്‍ ഹുസൈന്‍ ഷാന്റോ (104) എന്നിവരുടെ സെഞ്ചുറികളാണ് ബംഗ്ലാദേശിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മുജീബ് റഹ്‌മാന്‍, ഗുല്‍ബാദിന്‍ നെയ്ബ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

അത്ര മികച്ചതായിരുന്നില്ല ബംഗ്ലാദേശിന്റെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 63 റണ്‍സ് ചേര്‍ക്കുന്നതിനിടെ അവര്‍ക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. മുഹമ്മദ് നെയിം (28), തൗഹിദ് ഹൃദോയ് (0) എന്നിവരാണ് മടങ്ങിയത്. എന്നാല്‍ നാലാം വിക്കറ്റില്‍ ബംഗ്ലാദേശിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ച ഗംഭീര കൂട്ടുകെട്ട് പിറന്നു. മെഹിദി - ഷാന്റോ സഖ്യം 215 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 45-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. 

ഷാന്റോ റണ്ണൗട്ടായി. 105 പന്തുകള്‍ നേരിട്ട ഷാന്റോ ഒമ്പത് ഫോറും രണ്ട് സിക്‌സും നേടിയിരുന്നു. പിന്നാലെ മെഹിദി റിട്ടയേര്‍ഡ് ഹര്‍ട്ടാവുകയും ചെയ്തു. 119 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്‌സും ഏഴ് ഫോറും നേടിയിരുന്നു. മുഷ്ഫികുര്‍ റഹീം (15 പന്തില്‍ 25) മോശമല്ലാത്ത സംഭാവന നല്‍കി. ഷമീ ഹുസൈനാണ് (11) പുറത്തായ മറ്റൊരു താരം. ഷാക്കിബ് അല്‍ ഹസന്‍ (32), അഫീഫ് ഹുസൈന്‍ (4) പുറത്താവാതെ നിന്നു.

ആദ്യ മത്സരത്തില്‍ ബംഗ്ലാദേശ് ശ്രീലങ്കയോട് തോറ്റിരുന്നു. അതുകൊണ്ടുതന്നെ ഇന്ന് അവര്‍ക്ക് ജയം അനിവാര്യമാണ്. അഫ്ഗാനിസ്ഥാന്‍ ആദ്യ മത്സരത്തിനാണ് ഇറങ്ങുന്നത്. ഇന്ന് പരാജയപ്പെട്ടാലും അവര്‍ക്ക് ശ്രീലങ്കയ്‌ക്കെതിരായ മത്സരം ബാക്കിയുണ്ട്. ഗ്രൂപ്പില്‍ നിന്ന് രണ്ട് ടീമുകളാണ് സൂപ്പര്‍ ഫോറിലെത്തുക.

അത് കാര്യമാക്കേണ്ടതില്ല! ഇന്ത്യന്‍ താരങ്ങളുടെ ഫോമിനെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ തള്ളി സുനില്‍ ഗവാസ്‌കര്‍