Asianet News MalayalamAsianet News Malayalam

ഞങ്ങളെ പറയിപ്പിക്കുവല്ലോടാ...ഇന്ത്യന്‍ ടീമിന്‍റെ 'കൈവിട്ട' കളിയെ വിമര്‍ശിച്ച് യുവി

ആദ്യം ബാറ്റ് ചെയ്ത വിന്‍ഡിനെ കൂറ്റന്‍ സ്‌കോറില്‍ എത്തിച്ചത് ഇന്ത്യയുടെ കൈവിട്ട കളി കൂടിയാണ്

Hyderabad T20I Yuvraj Singh Criticises Team India Poor Fielding
Author
Hyderabad, First Published Dec 7, 2019, 12:25 PM IST

ഹൈദരാബാദ്: വിന്‍ഡീസിനെതിരെ ഹൈദരാബാദ് ടി20യില്‍ മോശം ഫീല്‍ഡിംഗ് പുറത്തെടുത്ത ഇന്ത്യന്‍ ടീമിനെ വിമര്‍ശിച്ച് മുന്‍താരവും എക്കാലത്തെയും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളുമായ യുവ്‌രാജ് സിംഗ്. മോശം ഫീല്‍ഡിംഗായിരുന്നു ഇന്ന് ടീം ഇന്ത്യ പുറത്തെടുത്തത്. പന്തിനോട് വൈകിയാണ് യുവതാരങ്ങള്‍ പ്രതികരിക്കുന്നത്. മത്സരങ്ങളുടെ ആധിക്യമാണോ കാരണം എന്നും യുവ്‌രാജ് ട്വീറ്റ് ചെയ്തു. 

ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനെ കൂറ്റന്‍ സ്‌കോറില്‍ എത്തിച്ചത് ഇന്ത്യയുടെ കൈവിട്ട കളി കൂടിയാണ്. കൂറ്റനടിക്കാരായ ഷിമ്രോന്‍ ഹെറ്റ്‌മേയര്‍, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരുടെ ക്യാച്ചുകള്‍ ഇന്ത്യന്‍ താരങ്ങള്‍ വിട്ടുകളഞ്ഞിരുന്നു. ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായ നായകന്‍ വിരാട് കോലിയുടെ കൈകളിലൂടെയും പന്ത് ബൗണ്ടറിയിലെത്തി. മറ്റൊരു സ്റ്റാര്‍ ഫീല്‍ഡര്‍ രോഹിത് ശര്‍മ്മയുടെ കൈകളും ചോര്‍ന്നു. 

ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ അകമഴിഞ്ഞ് സഹായിച്ചതോടെ ആദ്യ ബാറ്റ് ചെയ്ത വിന്‍ഡീസ് 20 ഓവറില്‍ 207/5 എന്ന കൂറ്റന്‍ സ്‌കോര്‍ അടിച്ചെടുത്തു. ജീവന്‍ കിട്ടിയ ഹെറ്റ്‌മേയര്‍ 41 പന്തില്‍ 56 റണ്‍സും പൊള്ളാര്‍ഡ് 19 പന്തില്‍ 37 റണ്‍സുമെടുത്തു. എന്നാല്‍ മറുപടി ബാറ്റിംഗില്‍ വിരാട് കോലിയും കെ എല്‍ രാഹുലും നിറഞ്ഞാടിയപ്പോള്‍ ഇന്ത്യ ആറ് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി. കോലി 50 പന്തില്‍ പുറത്താകാതെ 94 റണ്‍സും രാഹുല്‍ 40 പന്തില്‍ 62 റണ്‍സുമെടുത്തു. 

Follow Us:
Download App:
  • android
  • ios