എന്നാല്‍ വാര്‍ത്തകള്‍ പ്രചരിച്ചതോടെ ഫോക്ക്നര്‍ വിശദീകരണവുമായി എത്തി. റോബും ഞാനും നല്ല സുഹൃത്തുക്കളാണ്. അഞ്ച് വര്‍ഷമായി ഞങ്ങള്‍ ഹൗസ് മേറ്റ്സാണ്.
സിഡ്നി: താന്‍ സ്വവര്‍ഗ അനുരാഗിയല്ലെന്ന് വെളിവാക്കി ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ജെയിംസ് ഫോക്ക്നര്‍. തന്‍റെ 29മത്തെ ജന്മദിനത്തിലാണ് ഓസ്ട്രേലിയന്‍ ഫാസ്റ്റ്ബൗളര്‍ ഗേയാണെന്ന് വെളിപ്പെടുത്തിയെന്നാണ് നേരത്തെ ഇദ്ദേഹത്തിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് അടിസ്ഥാനമാക്കി വാര്‍ത്ത വന്നത്. എന്‍റെ ബോയ് ഫ്രണ്ടുമായി ഒത്തുള്ള ജന്മദിന അത്താഴം, ഒപ്പം അമ്മയും. അമ്മയും തന്‍റെ ആണ്‍സുഹൃത്ത് റോബുമായി അത്താഴം കഴിക്കുന്ന ചിത്രമാണ് ഫോക്ക്നര്‍ പോസ്റ്റ് ചെയ്തത്. അഞ്ച് കൊല്ലത്തെ ഒന്നിച്ച് എന്നും ഹാഷ്ടാഗ് ഇട്ടിരുന്നു.
പോസ്റ്റിന് അടിയില്‍ ഇത് വലിയ ധൈര്യം തന്നെ അഭിനന്ദനങ്ങള്‍ എന്നാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഗ്ലെന്‍ മാക്സ്വെല്‍ കമന്‍റ് ഇട്ടത്. ഇപ്പോള്‍ ആശ്വാസം തോന്നുന്നില്ലെ എന്നാണ് ഷോണ്‍ ടൈറ്റ്സ് കമന്‍റ് ഇട്ടത്. അടുത്തിടെ ഓസ്ട്രേലിയയിലെ സെയിം സെക്സ് വിവാഹങ്ങളെ അംഗീകരിക്കാനുള്ള ക്യാംപെയിന് പരസ്യ പിന്തുണ നല്‍കിയ മുന്‍ ഓസ്ട്രേലിയന്‍ താരം ബ്രെയ്റ്റ് ലീയും ആശംസയുമായി എത്തി. ഇതോടെ മാധ്യമങ്ങള്‍ ഇത് ഏറ്റെടുത്തു.
എന്നാല്‍ വാര്‍ത്തകള്‍ പ്രചരിച്ചതോടെ ഫുക്കിനര്‍ വിശദീകരണവുമായി എത്തി. റോബും ഞാനും നല്ല സുഹൃത്തുക്കളാണ്. അഞ്ച് വര്‍ഷമായി ഞങ്ങള്‍ ഹൗസ് മേറ്റ്സാണ്. ഞാന്‍ സ്വവര്‍ഗ അനുരാഗി അല്ല. എന്നാല്‍ എന്‍റെ പോസ്റ്റിന് അടിയില്‍ നിരവധിപ്പേര്‍ എല്‍ജിബിടി അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നു എന്ന് കാണുന്നത് ആവേശകരമായ കാര്യമാണ് ഫുക്കിനര്‍ പിന്നീട് വിശദീകരണ പോസ്റ്റ് ചെയ്തു.
പോസ്റ്റിന് ഇതിനിടെ തന്നെ 50000ത്തോളം ലൈക്കുകള്‍ ലഭിച്ചു കഴിഞ്ഞു. 69 അന്താരാഷ്ട്ര ഏകദിനങ്ങളും, 24 ടി20 മത്സരങ്ങളും ഓസ്ട്രേലിയയ്ക്കായി കളിച്ച താരമാണ് ഫുക്കിനര്‍. ഐപിഎല്ലിലും കളിച്ചിട്ടുണ്ട്. ബിഗ് ബാഷ് ലീഗില്‍ ഹൊബാള്‍ട്ട് ഹാരികെയ്ന്‍ താരമാണ് ഇദ്ദേഹം.
