രാജ്യാന്തര ക്രിക്കറ്റിലേക്ക് ഇനിയൊരു തിരിച്ചുവരവുണ്ടാകുമെന്ന് താന്‍ പ്രതീക്ഷിക്കുന്നില്ലെന്നും 37കാരനായ സാഹ പറഞ്ഞു. ഇനി എന്നെ ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കുമെന്ന് കരുതുന്നില്ല. കാരണം, പരിശീലകനും ചീഫ് സെലക്ടറും ഇക്കാര്യം എന്നോട് വ്യക്തമാക്കി കഴിഞ്ഞു. അവര്‍ക്കെന്നെ എടുക്കാന്‍ ഉദ്ദേശമുണ്ടായിരുന്നെങ്കില്‍ ഐപിഎല്‍ കഴിഞ്ഞ ഉടനെ ടീമിലെടുക്കുമായിരുന്നു. 

കൊല്‍ക്കത്ത: ഐപിഎല്ലിലെ(IPL 2022) മികവിന്‍റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുകയും ടി20 ലോകകപ്പിനുള്ള ടീമിലെത്താനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുകയും ചെയ്ത ദിനേശ് കാര്‍ത്തിക്കാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയം. യുവതാരങ്ങളുടെ കൂട്ടയിടിക്കിടയിലും 37കാരനായ കാര്‍ത്തിക്കില്‍ സെലക്ടര്‍മാര്‍ വിശ്വാസമര്‍പ്പിക്കുകയും കാര്‍ത്തിക് ആ വിശ്വാസം കാക്കുകയും ചെയ്തു. എന്നാല്‍ കാര്‍ത്തിക്കിനെപ്പോലെ തനിക്കുമൊരു അവസരം നല്‍കിയിരുന്നെങ്കില്‍ താനും ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലുണ്ടാവുമെന്ന് തുറന്നുപറയുകയാണ് ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് താരമായിരുന്ന വൃദ്ധിമാന്‍ സാഹ.

രാജ്യാന്തര ക്രിക്കറ്റിലേക്ക് ഇനിയൊരു തിരിച്ചുവരവുണ്ടാകുമെന്ന് താന്‍ പ്രതീക്ഷിക്കുന്നില്ലെന്നും 37കാരനായ സാഹ പറഞ്ഞു. ഇനി എന്നെ ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കുമെന്ന് കരുതുന്നില്ല. കാരണം, പരിശീലകനും ചീഫ് സെലക്ടറും ഇക്കാര്യം എന്നോട് വ്യക്തമാക്കി കഴിഞ്ഞു. അവര്‍ക്കെന്നെ എടുക്കാന്‍ ഉദ്ദേശമുണ്ടായിരുന്നെങ്കില്‍ ഐപിഎല്‍ കഴിഞ്ഞ ഉടനെ ടീമിലെടുക്കുമായിരുന്നു.

ഉമ്രാന്‍ മാലിക്കിന് അരങ്ങേറാന്‍ അവസരമൊരുക്കണം; കാരണം വിശദമാക്കി ഇർഫാന്‍ പത്താന്‍

അങ്ങനെയായിരുന്നെങ്കില്‍ എനിക്ക് ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലും ഇടം ലഭിക്കുമായിരുന്നു. ഇപ്പോള്‍ എനിക്ക് കാര്യങ്ങള്‍ വ്യക്തമാണ്. എന്നെ ടീമിലേക്ക് ഇനി പരിഗണിക്കില്ല. കാരണം, സെലക്ടര്‍മാര്‍ക്ക് മുന്നില്‍ ഇപ്പോള്‍ നിരവധി സാധ്യതകളുണ്ട്. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം ഈ കളിയെ സ്നേഹിക്കുന്നിടത്തോളം ഞാന്‍ ക്രിക്കറ്റില്‍ തുടരും-സ്പോര്‍ട്സ് ടോക്കിന് നല്‍കിയ അഭിമുഖത്തില്‍ സാഹ പറഞ്ഞു.

നീണ്ട പെട്രോള്‍ ക്യൂ; പട്ടിണിപ്പാവങ്ങള്‍ക്ക് ചായ വിതരണം ചെയ്ത് റോഷൻ മഹാനാമ, പ്രശംസിച്ച് ക്രിക്കറ്റ് ആരാധകർ

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത സാഹ 11 കളികളില്‍ 317 റണ്‍സടിച്ച് തിളങ്ങിയിരുന്നു. ഐപിഎല്‍ കരിയറിലെ സാഹയുടെ ഏറ്റവും മികച്ച രണ്ടാമത്തെ സീസണായിരുന്നു കഴിഞ്ഞത്. 2014ല്‍ പഞ്ചാബ് കിംഗ്സിനുവേണ്ടി 362 റണ്‍സടിച്ചതായിരുന്നു ഇതിന് മുമ്പത്തെ മികച്ച പ്രകടനം. 2014ല്‍ താന്‍ ഇതിനേക്കാള്‍ റണ്‍സടിച്ചെങ്കിലും ഇത്തവണ തന്‍റെ ടീം ചാമ്പ്യന്‍മാരായതിനാല്‍ ഇതാണ് കരിയറിലെ ഏറ്റവും മികച്ച ഐപിഎല്‍ സീസണെന്നും സാഹ പറഞ്ഞു.