മത്സരശേഷം യശസ്വിയുടെ പ്രകടനത്തെക്കുറിച്ച് അവതാരകന്‍ ചോദിച്ചപ്പോള്‍ അവനെക്കുറിച്ച് ഞാന്‍ ഒരുപാട് പറഞ്ഞു കഴിഞ്ഞു, വിശാഖപട്ടണത്തും പറഞ്ഞിരുന്നു. അതിന് പുറമെ ടീമിന് പുറത്തുള്ളവരും അവനെക്കുറിച്ച് ഏറെ പറയുന്നുണ്ട്.

രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്സില്‍ ഡബിള്‍ സെഞ്ചുറിയുമായി ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍ ഉറപ്പാക്കിയ യുവതാരം യശസ്വി ജയ്സ്വാളിനെ പ്രശംസിക്കാന്‍ പിശുക്ക് കാട്ടി ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഇന്നലെ മത്സരശേഷം സമ്മാനദാനച്ചടങ്ങിനിടെയാണ് രോഹിത് യശസ്വിയെക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ലെന്ന് പറഞ്ഞത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഡബിള്‍ സെഞ്ചുറി നേടിയിട്ടും യശസ്വിക്ക് കളിയിലെ താരമാകാന്‍ കഴിഞ്ഞിരുന്നില്ല. വിശാഖപട്ടണത്ത് ഒമ്പത് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുമ്ര കളിയിലെ താരമായപ്പോള്‍ രാജ്കോട്ടില്‍ സെഞ്ചുറിയും അഞ്ച് വിക്കറ്റുമെടുത്ത രവീന്ദ്ര ജഡേജയായിരുന്നു കളിയിലെ താരമായത്.

മത്സരശേഷം യശസ്വിയുടെ പ്രകടനത്തെക്കുറിച്ച് അവതാരകന്‍ ചോദിച്ചപ്പോള്‍ അവനെക്കുറിച്ച് ഞാന്‍ ഒരുപാട് പറഞ്ഞു കഴിഞ്ഞു, വിശാഖപട്ടണത്തും പറഞ്ഞിരുന്നു. അതിന് പുറമെ ടീമിന് പുറത്തുള്ളവരും അവനെക്കുറിച്ച് ഏറെ പറയുന്നുണ്ട്. അതുകൊണ്ടുതന്നെ അവനെക്കുറിച്ച് ഞാന്‍ കൂടുതലൊന്നും പറയുന്നില്ല. അവന്‍റെ കരിയര്‍ നല്ല രീതിയില്‍ തുടങ്ങിയിട്ടേയുള്ളു. അത് തുടരണമെന്നാണ് എനിക്ക് പറയാനുള്ളത്. തീര്‍ച്ചയായും അവന്‍ മികച്ച കളിക്കാരനാണെന്നായിരുന്നു രോഹിത്തിന്‍റെ പ്രതികരണം.

ഡിആർസിൽ പന്ത് വിക്കറ്റിൽ കൊള്ളില്ലെന്നു വ്യക്തമായിട്ടും സാക് ക്രോളിയെ ഔട്ട് വിളിച്ചു, പരാതിയുമായി സ്റ്റോക്സ്

അതേസമയം, യുവതാരത്തെ തുടക്കത്തിലെ പ്രശംസിച്ച് നശിപ്പിക്കരുതെന്ന് കരുതിയാണ് രോഹിത് തന്‍റെ വാക്കുകള്‍ പരിമിതപ്പെടുത്തിയതെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. ടെസ്റ്റിന്‍റെ മൂന്നാം ദിനം തന്നെ സെഞ്ചുറി തികച്ച യശസ്വി റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയിരുന്നു. എന്നാല്‍ നാലാം ദിനം ശുഭ്മാന്‍ ഗില്ലിന്‍റെ വിക്കറ്റ് വീണശേഷം വീണ്ടും ക്രീസിലെത്തിയ യശസ്വി തകര്‍ത്തടിച്ച് 236 പന്തില്‍ 214 റണ്‍സുമായി പുറത്താകാതെ നിന്നു. 14 ബൗണ്ടറികളും 12 സിക്സുകളും അടങ്ങുന്നതായിരുന്നു യശസ്വിയുടെ ഇന്നിംഗ്സ്.

Scroll to load tweet…

രാജ്കോട്ട് ടെസ്റ്റില്‍ രണ്ടാം ഇന്നിഗ്സില്‍ തുടക്കത്തില്‍ പ്രതിരോധത്തിലൂന്നി കളിച്ച ജയ്സ്വാള്‍ അര്‍ധസെഞ്ചുറി പിന്നിട്ടതോടെ ഏകദിന ശൈലിയില്‍ തകര്‍ത്തടിച്ചു. 80 പന്തിലാണ് ജയ്സ്വാള്‍ അര്‍ധസെഞ്ചുറിയിലെത്തിയത്. പിന്നീട് 42 പന്തുകള്‍ കൂടി നേരിട്ട് 122 പന്തില്‍ സെഞ്ചുറിയിലെത്തി. 104 റണ്‍സെടുത്ത് ഇന്നലെ റിട്ടയേര്‍ഡ് ഹര്‍ട്ടായി ക്രീസ് വിട്ട ജയ്സ്വാള്‍ 193 പന്തിലാണ് 150 റണ്‍സടിച്ചത്. 28 പന്തുകള്‍ കൂടി നേരിട്ട് 231 പന്തില്‍ ജയ്സ്വാള്‍ പരമ്പരയിലെ രണ്ടാം ഡബിള്‍ സെഞ്ചുറിയും സ്വന്തമാക്കി.

ഇംഗ്ലണ്ട് ഇതിഹാസത്തെ ഇതുപോലാരും പഞ്ഞിക്കിട്ടിട്ടില്ല; ആന്‍ഡേഴ്സണെതിരെ അടുപ്പിച്ച് 3 സിക്സ് പറത്തി യശസ്വി

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ രണ്ട് ഡബിള്‍ സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും അടക്കം 500ലേറെ റണ്‍സടിച്ച ജയ്സ്വാള്‍ ഇന്ത്യക്കായി ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മാത്രം ഇടം കൈയന്‍ ബാറ്ററാണ്. 2007ല്‍ പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയില്‍ 534 റണ്‍സടിച്ച സൗരവ് ഗാംഗുലിയാണ് ഇന്ത്യക്കായി ഈ നേട്ടം കൈവരിച്ച ആദ്യ ബാറ്റര്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക