Asianet News MalayalamAsianet News Malayalam

'ആ കളി ഇവിടെ നടക്കില്ല'; ടീം ഇന്ത്യയ്ക്കെതിരെ മുന്‍ കിവീസ് താരം

ഇന്ത്യയില്‍ കളിത്തുന്നതുപോലെ വരുന്ന പന്തുകള്‍ക്ക് നേരെയെല്ലാം ബാറ്റ് വീശുകയായിരുന്നു ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍. പന്ത് മുട്ടിന് മുകളില്‍ പൊങ്ങാത്ത ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഈ കളി നടക്കും. എന്നാല്‍ ന്യൂസിലന്‍ഡില്‍ ആ കളി നടക്കില്ല

I haven't seen India dismantled like this says Craig McMillan after India's 10-wicket loss
Author
Wellington, First Published Feb 25, 2020, 6:25 PM IST

ഹാമില്‍ട്ടണ്‍:ന്യൂസിലന്‍ഡിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിലെ സമ്പൂര്‍ണ തോല്‍വിക്ക് പിന്നാലെ ടീം ഇന്ത്യക്കെതിരെ വിമര്‍ശനവുമായി മുന്‍ ന്യൂസിലന്‍ഡ് താരം ക്രെയ്ഗ് മക്‌മില്ലന്‍. പ്രതികൂല സാഹചര്യങ്ങളില്‍ കളിക്കാനാവശ്യമായ യാതൊരു തയാറെടുപ്പിമില്ലാതെയാണ് ഇന്ത്യന്‍ ബാറ്റിംഗ് നിര ബാറ്റ് വീശിയതെന്ന് മക്‌മില്ലന്‍ പറഞ്ഞു.

ഇന്ത്യയില്‍ കളിത്തുന്നതുപോലെ വരുന്ന പന്തുകള്‍ക്ക് നേരെയെല്ലാം ബാറ്റ് വീശുകയായിരുന്നു ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍. പന്ത് മുട്ടിന് മുകളില്‍ പൊങ്ങാത്ത ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഈ കളി നടക്കും. എന്നാല്‍ ന്യൂസിലന്‍ഡില്‍ ആ കളി നടക്കില്ല. പന്ത് സ്വിംഗ് ചെയ്യുന്ന വെല്ലിംഗ്ടണിലെ സാഹചര്യങ്ങളില്‍ ടിം സൗത്തിയും ട്രെന്റ് ബോള്‍ട്ടും പ്രിതഭാസങ്ങളാണ്.

ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരായ ഇന്ത്യന്‍ ടീം വെറും നാലു ദിവസത്തിനുള്ളില്‍ തകര്‍ന്നടിയുന്നത് താന്‍ മുമ്പ് കണ്ടിട്ടില്ലെന്നും മക്‌മില്ലന്‍ പറഞ്ഞു. ഇന്ത്യക്കെതിരായ ന്യൂസിലന്‍ഡിന്റെ വിജയത്തിന് കിവീസ് മാധ്യമങ്ങളും വലിയ പ്രാധാന്യമാണ് നല്‍കിയത്.

ലോക റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാരെ കിവീസ് തകര്‍ത്തു എന്നായിരുന്നു ന്യൂസിലന്‍ഡ് ഹെറാള്‍ഡ് എഴുതിയത്. തുടര്‍ച്ചയായി ഏഴ് ടെസ്റ്റുകള്‍, അതും വലിയ മാര്‍ജിനില്‍ ജയിച്ചെത്തിയ ഒരു ടീമിനെ ഇത്തരത്തില്‍ ആധികാരികമായി തോല്‍പ്പിക്കാനായത് വലിയ നേട്ടമാണെന്നും ഓസീസിനെതിരായ 3-0 തോല്‍വിക്കുശേഷം ഇന്ത്യയെ പോലൊരു ടീമിനെ തോല്‍പ്പിച്ചത് ടീമിന് വലിയ ആത്മവിശ്വാസം നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Follow Us:
Download App:
  • android
  • ios