ബംഗളൂരു: ദക്ഷിണാഫ്രിക്കയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റാണ് തെംബ ബവൂമ. അപ്രതീക്ഷിതമായിട്ടാണ് താരത്തിന് ടി20 ടീമില്‍ ഇടം ലഭിച്ചത്. ഇന്ത്യക്കെതിരെ കളിച്ച രണ്ട് മത്സരങ്ങളിലും ബവൂമ മികച്ച പ്രകടനം പുറത്തെടുത്തു. മൂന്നാം ടി20യി്ല്‍ ക്വിന്റണ്‍ ഡി കോക്ക് വിജയത്തിലേക്ക് നയിക്കുമ്പോള്‍ ഒരറ്റത്ത് പുറ്ത്താവാതെ ബവൂമ ഉണ്ടായിരുന്നു. 

അവസാനം സിക്‌സ് നേടികൊണ്ട് ബവൂമ ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ആ സിക്‌സില്‍ അത്ഭുതപ്പെട്ടുപോയെന്നാണ് ബവൂമ പറയുന്നത്. താരം തുടര്‍ന്നു... ''ട്വന്റി -ട്വന്റി ടീമില്‍ അവസരം കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ടീമിന്റെ വിജയത്തില്‍ അഭിമാനമുണ്ട്. സെലക്ടര്‍മാരും കോച്ചും തന്നിലര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാനായെന്നാണ് കരുതുന്നത്. 

ആദ്യ മത്സരം കൈവിട്ടശേഷം ഏങ്ങനെയും ഈ മത്സരം ജയിച്ച് സമനില നേടുക മാത്രമായിരുന്നു ടീമിന്റെ ലക്ഷ്യം. അതിന സാധിച്ചതില്‍ സന്തോഷമുണ്ട്. ഈ വിജയം മുന്നോട്ടള്ള മത്സരങ്ങളില്‍ ടീമിനു കരുത്താവും.'' ബവൂമ പറഞ്ഞുനിര്‍ത്തി.