ഏകദിന ലോകകപ്പിലെ ഫേവറേറ്റുകളെയും കറുത്ത കുതിരകളെയും പ്രവചിച്ച് ഓസീസ് ഇതിഹാസം.
സിഡ്‌നി: ഏകദിന ലോകകപ്പ് ഫേവറേറ്റുകളെ പ്രവചിച്ച് മുന്‍ ഓസീസ് നായകന്‍ ഇയാന്‍ ചാപ്പല്‍. ആതിഥേയരായ ഇംഗ്ലണ്ടും, ഇന്ത്യയും ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡും ദക്ഷിണാഫ്രിക്കയുമാണ് ലോകകപ്പ് കിരീടമുയര്‍ത്താന്‍ സാധ്യതയുള്ള അഞ്ച് ടീമുകള്‍. പ്രവചനാതീതമായ വിന്‍ഡീസും പാക്കിസ്ഥാനുമായിരിക്കും കറുത്ത കുതിരകളെന്നും ഇതിഹാസ താരം പറഞ്ഞു.
ഇംഗ്ലണ്ടിലെ ബൗളിംഗിനെ തുണയ്ക്കുന്ന സാഹചര്യങ്ങളില്‍ മികച്ച ബൗളിംഗ് നിരയുള്ള ടീമുകള്‍ മുന്‍തൂക്കം നേടും. ബാറ്റിംഗ് വെല്ലുവിളിയാവുമെന്നും ഇയാന്‍ ചാപ്പല്‍ പറഞ്ഞു. ഇംഗ്ലണ്ടിലും വെയ്‌ല്‍സിലുമായി മെയ് 30 മുതലാണ് ഏകദിന ലോകകപ്പ് ആരംഭിക്കുന്നത്. ലോകകപ്പിനുള്ള ടീമുകളെ ന്യൂസീലന്‍ഡും ഓസ്‌ട്രേലിയയും ഇതിനകം പ്രഖ്യാപിച്ചു. ഇന്ത്യ സ്‌ക്വാഡിനെ ഇന്ന് പ്രഖ്യാപിക്കും.
