പന്ത് കളക്ട് ചെയ്യുന്നതിനിടെ കീപ്പറുടെ ഗ്ലൗവ്‌സ് സ്റ്റംപിന് മുന്നിലെത്തി എന്ന് വിലയിരുത്തിയ ജോയല്‍ വില്‍സന്‍ നോബോള്‍ വിധിച്ചു. വിചിത്രമായ തീരുമാനമെന്ന് അംപയറെ വിമര്‍ശിച്ച് മുന്‍ വിക്കറ്റ് കീപ്പര്‍ കൂടിയായ കമന്റേറ്റര്‍ ഇയാന്‍ സ്മിത്ത്.
ഹൈദരാബാദ്: ഏകദിന ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സ് - ന്യുസിലന്‍ഡ് മത്സരത്തിലെ സ്റ്റംപിംഗ് ചര്‍ച്ചയാകുന്നു. ഡച്ച് താരത്തെ സ്റ്റംപിംഗിലൂടെ പുറത്താക്കിയെന്ന് ന്യുസീലന്‍ഡ് വിശ്വസിച്ചെങ്കിലും മൂന്നാം അംപയര്‍ നോബോള്‍ വിളിക്കുകയാണ് ചെയ്തത്. നെതര്‍ലന്‍ഡ്‌സ് ഇന്നിംഗ്‌സിന്ര്‍റെ 41-ാം ഓവറിലാണ് സംഭവം. ക്രീസ് വിട്ട് കൂറ്റന്‍ ഷോട്ടിന് ശ്രമിച്ച ഏംഗല്‍ബ്രെഷിനെതിരെ വിക്കറ്റ് കീപ്പര്‍ ടോം ലാഥത്തിന്റെ സ്റ്റംപിംഗ്. ഔട്ടെന്നുറപ്പിച്ച ഡച്ച് താരം ബൗണ്ടറിലൈനിന് അടുത്തെത്തിയപ്പോള്‍ മൂന്നാം അംപയറുടെ ഇടപെടല്‍.
പന്ത് കളക്ട് ചെയ്യുന്നതിനിടെ കീപ്പറുടെ ഗ്ലൗവ്‌സ് സ്റ്റംപിന് മുന്നിലെത്തി എന്ന് വിലയിരുത്തിയ ജോയല്‍ വില്‍സന്‍ നോബോള്‍ വിധിച്ചു. വിചിത്രമായ തീരുമാനമെന്ന് അംപയറെ വിമര്‍ശിച്ച് മുന്‍ വിക്കറ്റ് കീപ്പര്‍ കൂടിയായ കമന്റേറ്റര്‍ ഇയാന്‍ സ്മിത്ത്. എന്നാല്‍ ക്രിക്കറ്റ് നിയമങ്ങള്‍ കൃത്യമായി പരിശോധിച്ചാല്‍ മൂന്നാം അംപയറുടേത് ശരിയായ തീരുമാനം എന്ന് വ്യക്തമാകും. വിക്കറ്റ് കീപ്പര്‍മാരെ കുറിച്ചുള്ള ചട്ടങ്ങള്‍ പ്രതിപാദിക്കുന്ന 27-ാം വകുപ്പില്‍ പന്ത് സ്‌ട്രൈക്കറുടെ ബാറ്റില്‍ തട്ടുകയോ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ വിക്കറ്റ് കടക്കുകയോ ചെയ്യുന്നതിന് മുന്‍പ് കീപ്പര്‍ സ്റ്റംപിന് പിന്നില്‍ മാത്രം നില്‍ക്കണമെന്നാണ് പറയുന്നത്. ഇവിടെ ലാഥത്തിന്റെ ഗ്ലൗവ്‌സ്, സ്റ്റംപിന് മുന്നില്‍ പോയത് വ്യക്തവുമാണ്. ചില ട്വീറ്റുകള്‍ വായിക്കാം....
മത്സരത്തില്‍ ന്യൂസിലന്‍ഡ് ജയിച്ചിരുന്നു. ഹൈദരാബാദ്, രാജീവ് ഗാന്ധി രാജ്യന്തര സ്റ്റേഡിയത്തില്‍ നെതര്‍ലന്‍ഡ്സിനെതിരെ 99 റണ്‍സിന്റെ ജയമാണ് കിവീസ് സ്വന്താക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സാണ് നേടിയത്. വില്‍ യംഗ് (70), രചിന്‍ രവീന്ദ്ര (51), ടോം ലാഥം (53) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. ഡാരില്‍ മിച്ചല്‍ (48) മികച്ച പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗില്‍ ഡച്ചുപട 46.3 ഓവറില്‍ 223 റണ്‍സിന് കൂടാരം കയറി. അഞ്ച് വിക്കറ്റ് നേടിയ മിച്ചല്‍ സാന്റ്നറാണ് നെതര്‍ലന്‍ഡ്സിനെ തകര്‍ത്തത്. ലോകകപ്പില്‍ ന്യൂസിലന്‍ഡിന് തുടര്‍ച്ചയായ രണ്ടാം ജയമായിരുന്നു ഇത്.
