ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തുണ്ട്. ഇന്ത്യയുടെ ലോകേഷ് രാഹുല്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ പാക്കിസ്ഥാന്റെ ബാബര്‍ അസം തന്നെയാണ് ഒന്നാം സ്ഥാനത്ത്.
ദുബായ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പര നേട്ടത്തോടെ ഐസിസി ടി20 റാങ്കിംഗില്‍ വന്‍ കുതിപ്പ് നടത്തി ഓസ്ട്രേലിയന്‍ താരങ്ങള്‍. ബൗളിംഗ് റാങ്കിംഗില്‍ ആറ് സ്ഥാനം മെച്ചപ്പെടുത്തിയ ഓസീസ് സ്പിന്നര്‍ ആഷ്ടണ്‍ അഗര്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഓസീസിന്റെ ആദം സാംപയാണ് ബൗളിംഗ് റാങ്കിംഗില്‍ മൂന്നാമത്.
അഫ്ഗാന്‍ സ്പിന്നര്‍മാരായ റഷീദ് ഖാനും മുജീബ് ഉര്‍ റഹ്മാനുമാണ് യഥാക്രമം ആദ്യ രണ്ട് സ്ഥാനങ്ങളില്‍. ബൗളിംഗ് റാങ്കിംഗില്‍ ആദ്യ പത്തില്‍ ഇന്ത്യന്‍ ബൗളര്‍മാരാരും ഇല്ല. ബാറ്റിംഗ് റാങ്കിംഗിലും ഓസീസ് താരങ്ങള്‍ നേട്ടമുണ്ടാക്കി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയില്‍ രണ്ട് അര്‍ധസെഞ്ചുറി നേടിയ ഓസീസിന്റെ ഡേവിഡ് വാര്‍ണര്‍ ഏഴ് സ്ഥാനങ്ങള്‍ കയറി ബാറ്റിംഗ് റാങ്കിംഗില്‍ പതിനെട്ടാം സ്ഥാനത്തെത്തി.
ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തുണ്ട്. ഇന്ത്യയുടെ ലോകേഷ് രാഹുല്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ പാക്കിസ്ഥാന്റെ ബാബര്‍ അസം തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യന്‍ നായകന്‍ വിരാട് കോലി പത്താം സ്ഥാനത്താണ്.
