Asianet News MalayalamAsianet News Malayalam

കോലിയെയും ഗില്ലിനേയും തഴഞ്ഞു; പ്രിയ ബാറ്റിംഗ് പങ്കാളിയുടെ പേരുമായി രോഹിത് ശര്‍മ്മ, ആരാണത്

ഏറ്റവും ഫേവറൈറ്റായ ബാറ്റിംഗ് പാര്‍ട്‌ണര്‍ ആരാണെന്ന് ചോദിച്ചാല്‍ രണ്ടാമതൊന്ന് ആലോചിക്കുക കൂടി ചെയ്യാതെ ഹിറ്റ്‌മാന്‍ ഇത്തരം നല്‍കും

Rohit Sharma reveals his favourite batting partner but that is not Virat Kohli jje
Author
First Published Sep 24, 2023, 1:24 PM IST

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഓപ്പണര്‍മാരില്‍ ഒരാളാണ് രോഹിത് ശര്‍മ്മ. ഏകദിനത്തില്‍ ശിഖര്‍ ധവാനൊപ്പവും വിരാട് കോലിക്കൊപ്പവും ശുഭ്‌മാന്‍ ഗില്ലിനൊപ്പവും മികച്ച കൂട്ടുകെട്ടുകള്‍ രോഹിത് സൃഷ്ടിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും ഫേവറൈറ്റായ ബാറ്റിംഗ് പാര്‍ട്‌ണര്‍ ആരാണെന്ന് ചോദിച്ചാല്‍ രണ്ടാമതൊന്ന് ആലോചിക്കുക കൂടി ചെയ്യാതെ ഹിറ്റ്‌മാന്‍ ഉത്തരം നല്‍കും. എന്നാലത് റണ്‍മെഷീന്‍ വിരാട് കോലിയുടെ പേരല്ല. 

ഏറെക്കാലം ഓപ്പണറായി ഒന്നിച്ച് മൈതാനത്തെത്തിയിരുന്ന ഇടംകൈയന്‍ ബാറ്റര്‍ ശിഖര്‍ ധവാനാണ് തന്‍റെ പ്രിയപ്പെട്ട ബാറ്റിംഗ് പാര്‍ട്‌ണര്‍ എന്ന് രോഹിത് ശര്‍മ്മ പറയുന്നു. 'ശിഖര്‍ ധവാനും ഞാനും തമ്മില്‍ മൈതാനത്തും പുറത്തും ശക്തമായ സൗഹൃദമാണുള്ളത്. ടീം ഇന്ത്യക്കായി ഒരുമിച്ച് ഏറെ വര്‍ഷക്കാലം കളിച്ചു. ധവാനൊപ്പമുള്ള കൂട്ടുകെട്ട് ഞാനെക്കാലവും ആസ്വദിച്ചു. ഏറെ ഊര്‍ജവും തമാശകളുമുള്ളയാളാണ് ധവാന്‍. ടീം ഇന്ത്യക്കായി ഓപ്പണിംഗില്‍ മികച്ച റെക്കോര്‍ഡ് ഞ‌ങ്ങള്‍ക്ക് സൃഷ്ടിക്കാനായി' എന്നും രോഹിത് ശര്‍മ്മ വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് പറഞ്ഞു. 

രോഹിത്- ധവാന്‍ കൂട്ടുകെട്ട്

ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണിംഗ് ജോഡികളില്‍ ഒന്നാണ് രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും. 2013 ചാമ്പ്യന്‍സ് ട്രോഫിയിലാണ് ഇരുവരും ആദ്യമായി ഓപ്പണിംഗ് പങ്കാളികളായത്. നീണ്ട പത്ത് വര്‍ഷത്തിലേറെ ഇരുവരും ഏകദിന ഫോര്‍മാറ്റില്‍ ഇന്ത്യയുടെ വിശ്വസ്‌ത ഓപ്പണര്‍മാരായി കളിച്ചു. ഇടംകൈ- വലംകൈ കോംപിനേഷനായതിനാല്‍ ബൗളര്‍മാരെ വട്ടംകറക്കിയിരുന്നു രോഹിത്തും ധവാനും. ഏകദിന ക്രിക്കറ്റില്‍ 117 തവണ ഒന്നിച്ച് ബാറ്റ് ചെയ്‌ത ഇരുവരും 5193 റണ്‍സ് ചേര്‍ത്തു. അതേസമയം 86 കളികളില്‍ ഒന്നിച്ച് ബാറ്റ് ചെയ്ത രോഹിത് ശര്‍മ്മയും വിരാട് കോലിയും ചേര്‍ന്ന് 5008 റണ്‍സ് അടിച്ചുകൂട്ടിയിട്ടുണ്ട്. 

Read more: മൂറാണ് താരം, ആന്‍ഡമാന്‍കാരുടെ ക്രിക്കറ്റ് കളരിയായി പാലാ; കടല്‍ കടന്നെത്തിയവരില്‍ സംരക്ഷിത ഗോത്രവിഭാഗക്കാരനും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios