Asianet News MalayalamAsianet News Malayalam

തീയതി കുറിച്ചു, ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം ഒക്ടോബർ 6ന്; വനിതാ ടി20 ലോകകപ്പിന്‍റെ മത്സരക്രമം പുറത്തുവിട്ട് ഐസിസി

നിലവിലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയ, ഇന്ത്യ, ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍, ശ്രീലങ്ക എന്നിവരടങ്ങുന്നതാണ് ഗ്രൂപ്പ് എ. ബി ഗ്രൂപ്പില്‍ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, സ്കോട്‌ലന്‍ഡ് ടീമുകളാണുള്ളത്.

 

ICC announces updated Women's T20 World Cup fixtures, India to meet Pakistan on October 6
Author
First Published Aug 26, 2024, 10:53 PM IST | Last Updated Aug 26, 2024, 10:53 PM IST

ദുബായ്: ബംഗ്ലാദേശിലെ രാഷ്ട്രീയ പ്രതിസന്ധിമൂലം മാറ്റിവെച്ച വനിതാ ടി20 ലോകകപ്പിന്‍റെ പുതിയ മത്സരക്രമം പുറത്തുവിട്ട് ഐസിസി.ഇന്ന് പുറത്തുവിട്ട മത്സരക്രമം അനുസരിച്ച് ഒക്ടോബര്‍ ആറിനാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം.ബംഗ്ലാദേശില്‍ നടത്താനിരുന്ന ടി20 ലോകകപ്പ് നേരത്തെ ഐസിസി ദുബായിലേക്കും ഷാര്‍ജയിലേക്കും മാറ്റിയിരുന്നു.

നിരവധി വിദേശ താരങ്ങള്‍ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് ബംഗ്ലാദേശില്‍ നിന്ന് അവസാന നിമിഷം ലോകകപ്പ് വേദി മാറ്റാന്‍ ഐസിസി നിര്‍ബന്ധിതരായത്. ഇതോടെ മത്സരക്രമവും പുന:ക്രമികരിക്കേണ്ടിവരികയായിരുന്നു. മത്സരങ്ങളുടെ തീയതികളില്‍ മാത്രമാണ് ഐസിസി മാറ്റം വരുത്തിയിരിക്കുന്നത്. ദുബായിലും ഷാര്‍ജയിലുമായി നടക്കുന്ന ടൂര്‍ണമെന്‍റില്‍ ആകെ 23 മത്സരങ്ങളാണുണ്ടാകുക.ഗ്രപ്പുകള്‍ നേരത്തെ നിശ്ചയിച്ചതുപോലെ തന്നെയായിരിക്കും.

കൈയടി നേടുന്ന തീരുമാനവുമായി വീണ്ടും ജയ് ഷാ; ജൂനിയ‍ർ വനിതാ ക്രിക്കറ്റിലും സമ്മാനത്തുക ഏര്‍പ്പെടുത്തി ബിസിസിഐ

നിലവിലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയ, ഇന്ത്യ, ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍, ശ്രീലങ്ക എന്നിവരടങ്ങുന്നതാണ് ഗ്രൂപ്പ് എ. ബി ഗ്രൂപ്പില്‍ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, സ്കോട്‌ലന്‍ഡ് ടീമുകളാണുള്ളത്.

ഗ്രൂപ്പിലെ ഓരോ ടീമും പരസ്പരം മത്സരിക്കും. നാലു മത്സരങ്ങളാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ഓരോ ടീമിനുമുണ്ടാകുക.ണ്ട് ഗ്രൂപ്പിലും നിന്നായി ആദ്യ രണ്ട് സ്ഥാനത്തെത്തുന്ന രണ്ട് ടീമുകള്‍ വീതം ഒക്ടോബര്‍ 17നും 18നും നടക്കുന്ന സെമിയിലേക്ക് മുന്നേറും. 20ന് ദുബായിലാണ് ഫൈനല്‍. സെമി ഫൈനലിനും ഫൈനലിനും റിസര്‍വ് ദിനമുണ്ടായിരിക്കും.ടൂര്‍ണമെന്‍റിന് മുമ്പ് 10 സന്നാഹ മത്സരങ്ങളും നടക്കും.

വനിതാ ടി20 ലോകകപ്പ് മത്സരക്രമം

ഒക്ടോബർ 3, വ്യാഴം, ബംഗ്ലാദേശ് v സ്കോട്ട്ലൻഡ്, ഷാർജ

ഒക്ടോബർ 3, വ്യാഴം, പാകിസ്ഥാൻ v ശ്രീലങ്ക, ഷാർജ

4 ഒക്ടോബർ, വെള്ളി, ദക്ഷിണാഫ്രിക്ക v വെസ്റ്റ് ഇൻഡീസ്, ദുബായ്

ഒക്ടോബർ 4, വെള്ളി, ഇന്ത്യ v ന്യൂസിലാൻഡ്, ദുബായ്

ഒക്ടോബർ 5, ശനിയാഴ്ച, ബംഗ്ലാദേശ് v ഇംഗ്ലണ്ട്, ഷാർജ

ഒക്ടോബർ 5,, ശനിയാഴ്ച, ഓസ്‌ട്രേലിയ v ശ്രീലങ്ക, ഷാർജ

ഒക്ടോബർ 6, ഞായർ, ഇന്ത്യ v പാകിസ്ഥാൻ, ദുബായ്

ഒക്ടോബർ 6, ഞായർ, വെസ്റ്റ് ഇൻഡീസ് v സ്കോട്ട്ലൻഡ്, ദുബായ്

ഒക്ടോബർ 7, തിങ്കൾ, ഇംഗ്ലണ്ട് v ദക്ഷിണാഫ്രിക്ക, ഷാർജ

ഒക്ടോബർ 8, ചൊവ്വ, ഓസ്‌ട്രേലിയ v ന്യൂസിലാൻഡ്, ഷാർജ

ഒക്ടോബർ 9, ബുധൻ, ദക്ഷിണാഫ്രിക്ക v സ്കോട്ട്ലൻഡ്, ദുബായ്

ഒക്ടോബർ 9, ബുധൻ, ഇന്ത്യ v ശ്രീലങ്ക, ദുബായ്

ഒക്ടോബർ 10, വ്യാഴം, ബംഗ്ലാദേശ് v വെസ്റ്റ് ഇൻഡീസ്, ഷാർജ

ഒക്ടോബർ 11, വെള്ളി, ഓസ്‌ട്രേലിയ v പാകിസ്ഥാൻ, ദുബായ്

ഒക്ടോബർ 12, ശനിയാഴ്ച, ന്യൂസിലാൻഡ് v ശ്രീലങ്ക, ഷാർജ

ഒക്ടോബർ 12, ശനിയാഴ്ച, ബംഗ്ലാദേശ് v ദക്ഷിണാഫ്രിക്ക, ദുബായ്

ഒക്ടോബർ 13, ഞായർ, ഇംഗ്ലണ്ട് v സ്കോട്ട്ലൻഡ്, ഷാർജ

ഒക്ടോബർ 13, ഞായർ, ഇന്ത്യ v ഓസ്ട്രേലിയ, ഷാർജ

ഒക്ടോബർ 14, തിങ്കൾ, പാകിസ്ഥാൻ v ന്യൂസിലാൻഡ്, ദുബായ്

ഒക്ടോബർ 15, ചൊവ്വാഴ്ച, ഇംഗ്ലണ്ട് v വെസ്റ്റ് ഇൻഡീസ്, ദുബായ്

ഒക്ടോബർ 17, വ്യാഴം, സെമി ഫൈനൽ 1, ദുബായ്

ഒക്ടോബർ 18,വെള്ളി, സെമി ഫൈനൽ 2, ഷാർജ

ഒക്ടോബർ 20, ഞായർ, ഫൈനൽ, ദുബായ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios