വിരാട് കോലി ഉള്‍പ്പടെയുള്ള വമ്പന്‍ താരങ്ങളെ മറികടന്നാണ് സ്മിത്തിന്റെ നേട്ടം.
ദുബായ്: ഐസിസിയുടെ പതിറ്റാണ്ടിലെ മികച്ച പുരുഷ ടെസ്റ്റ് ക്രിക്കറ്റ് താരത്തിനുള്ള പുരസ്കാരം ഓസ്ട്രേലിയന്‍ സ്റ്റാര്‍ ബാറ്റ്സ്മാന് സ്റ്റീവ് സ്മിത്തിന്. പുരുഷന്മാരില് മികച്ച ടി20 താരത്തിനുള്ള പുരസ്കാരം അഫ്ഗാന് സ്പിന്നര്‍ റാഷിദ് ഖാന് സ്വന്തമാക്കി.
വിരാട് കോലി ഉള്‍പ്പടെയുള്ള വമ്പന്‍ താരങ്ങളെ മറികടന്നാണ് സ്മിത്തിന്റെ നേട്ടം. അവാര്‍ഡ് നിര്‍ണയ കാലയളവില്‍ 65.79 ശരാശരിയില്‍ 7040 റണ്‍സ് സ്മിത്ത് അടിച്ചുകൂട്ടിയിരുന്നു. അമ്പതിലധികം ശരാശരിയുള്ള താരങ്ങളിലും നിലവിലെ ടെസ്റ്റ് റാങ്കിംഗിലും തലപ്പത്താണ് സ്മിത്ത്. 26 സെഞ്ചുറികളും 28 അര്‍ധ സെഞ്ചുറികളുമാണ് കഴിഞ്ഞ പതിറ്റാണ്ടില്‍ സ്മിത്തിന്റെ സമ്പാദ്യം.
🇦🇺 STEVE SMITH is the ICC Men’s Test Cricketer of the Decade 👏👏
— ICC (@ICC) December 28, 2020
🏏 7040 Test runs in the #ICCAwards period
🅰️ 65.79 average ➜ Highest in top 50
💯 26 hundreds, 28 fifties
Unique, relentless and unbelievably consistent 🙌 pic.twitter.com/UlXvHaFbDz
അതേസമയം കഴിഞ്ഞ പതിറ്റാണ്ടില്‍ ഏറ്റവും കൂടുതല്‍ ടി20 വിക്കറ്റുകള്‍ നേടിയതാണ് റാഷിദ് ഖാനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. 89 വിക്കറ്റുകള്‍ റാഷിദ് കവര്‍ന്നപ്പോള്‍ മൂന്ന് നാല് വിക്കറ്റ് നേട്ടവും രണ്ട് അഞ്ച് വിക്കറ്റ് നേട്ടവുമുണ്ടായിരുന്നു. 12.62 മാത്രമാണ് ശരാശരി എന്നതും റാഷിദ് ഖാന് അനുകൂല ഘടകമായി.
പുരുഷ ട്വന്റി 20 താരത്തിനുള്ള പുരസ്കാരത്തിനായുള്ള അന്തിമ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് നായകന് വിരാട് കോലിയും ഓപ്പണര്‍ രോഹിത് ശര്‍മ്മയുമായിരുന്നു. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയില്‍, ഓസ്ട്രേലിയയുടെ ആരോണ്‍ ഫിഞ്ച്, ശ്രീലങ്കയുടെ ലസിത് മലിംഗ, ദക്ഷിണാഫ്രിക്കയുടെ ഇമ്രാന് താഹിര്‍ എന്നിവരോടും മത്സരിച്ചാണ് റാഷിദ് ഖാന്റെ നേട്ടം.
🇦🇫 RASHID KHAN is the ICC Men’s T20I Cricketer of the Decade 👏👏
— ICC (@ICC) December 28, 2020
☝️ Highest wicket-taker in the #ICCAwards period ➜ 89
🅰️ 12.62 average 🤯
💥 Three four-wicket hauls, two five-fors
What a story ❤️ pic.twitter.com/Y59Y6nCs98
ധോണിയും രോഹിത്തും ഭീഷണിയുയര്‍ത്തിയില്ല; കോലി പതിറ്റാണ്ടിലെ മികച്ച ഏകദിന താരം
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Dec 28, 2020, 2:43 PM IST
Post your Comments