മിതാലിക്ക് നന്ദിയറിയിച്ചും ആശംസകളുമായി ഐസിസിയും ബിസിസിഐയും മുന്‍താരങ്ങളും ഐപിഎല്‍ ടീമുകളും രംഗത്തെത്തി

ദില്ലി: മിതാലി രാജ്(Mithali Raj), വനിതാ ക്രിക്കറ്റില്‍ ഹിമാലയത്തോളം ഉയര്‍ന്നുനില്‍ക്കുന്ന പ്രതിഭയുടെ പേരാണത്. രാജ്യം കണ്ട എക്കാലത്തെയും മികച്ച വനിതാ ക്രിക്കറ്റര്‍. റെക്കോര്‍ഡ് ബുക്കില്‍ എണ്ണിയാലൊടുങ്ങാത്തത്ര തവണ തന്‍റെ പേര് എഴുതിച്ചേര്‍ത്ത ഇതിഹാസ താരം. 1999ല്‍ 16-ാം വയസില്‍ സെഞ്ചുറിയോടെ വരവറിയിച്ച് രണ്ട് പതിറ്റാണ്ടിലേറെക്കാലം ലോക ക്രിക്കറ്റ് അടക്കിവാണ മിതാലിയുടെ വിരമിക്കല്‍ 39-ാം വയസിലെങ്കിലും ക്രിക്കറ്റ് ലോകത്തിന് വലിയ അമ്പരപ്പാണ് അത് സമ്മാനിച്ചത്. 

മിതാലിക്ക് നന്ദിയറിയിച്ചും ആശംസകളുമായി ഐസിസിയും ബിസിസിഐയും മുന്‍താരങ്ങളും ഐപിഎല്‍ ടീമുകളും ആരാധകരും രംഗത്തെത്തി. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച താരമായ മിതാലി രാജ് അല്‍പം മുമ്പാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ തന്‍റെ വിരമിക്കല്‍ അറിയിച്ചത്. ഇന്ത്യന്‍ വനിതകളുടെ ടെസ്റ്റ്- ഏകദിന ടീമുകളുടെ ക്യാപ്റ്റനായിരുന്നു. രാജ്യം കണ്ട എക്കാലത്തെയും മികച്ച വനിതാ ബാറ്ററായ മിതാലി രാജ് ഏകദിന ചരിത്രത്തിലെ എക്കാലത്തെയും വലിയ റണ്‍വേട്ടക്കാരി കൂടിയാണ്. 23 വര്‍ഷം നീണ്ട കരിയറിന് 39-ാം വയസിലാണ് മിതാലി അവസാനമിടുന്നത്. ഖേല്‍രത്‌ന നേടിയ ഏക വനിതാ ക്രിക്കറ്റ് താരമാണ്. മിതാലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ 2017 ലോകകപ്പില്‍ ഫൈനലിലെത്തി. 

1999ല്‍ തന്‍റെ 16-ാം വയസില്‍ ഏകദിന അരങ്ങേറ്റത്തില്‍ പുറത്താകാതെ 114* റണ്‍സ് നേടിയാണ് മിതാലി രാജ്യാന്തര ക്രിക്കറ്റിലേക്ക് വരവറിയിച്ചത്. വനിതാ ടെസ്റ്റില്‍ 12 മത്സരങ്ങളില്‍ ഒരു സെഞ്ചുറിയും നാല് അര്‍ധ സെഞ്ചുറികളുമായി 699 റണ്‍സാണ് മിതാലിയുടെ നേട്ടം. അതേസമയം ഏകദിനത്തില്‍ 232 മത്സരങ്ങളില്‍ ഏഴ് സെഞ്ചുറികളും 64 ഫിഫ്റ്റികളുമായി 7805 റണ്‍സ് സ്വന്തമാക്കി. വനിതകളുടെ ഏകദിന ചരിത്രത്തിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരി മിതാലി തന്നെ. വനിതാ ടി20യില്‍ 89 മത്സരങ്ങളില്‍ 17 അര്‍ധശതകങ്ങളോടെ 2364 റണ്‍സും പേരിലാക്കി.

Mithali Raj Retires : യുഗാന്ത്യം! ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ് വിരമിച്ചു