25നാണ് ഇന്ത്യയുടേത് അല്ലാത്ത സന്നാഹ മത്സരങ്ങളുടെയും ഇന്ത്യയുടേത് അല്ലാത്ത ലോകകപ്പ് മത്സരങ്ങളുടെയും ടിക്കറ്റ് വില്‍പന തുടങ്ങുക. ഓഗസ്റ്റ് 30നാണ് തിരുവനന്തപുരത്തെയും ഗുവാഹത്തിയിലെയും ഇന്ത്യയുടെ സന്നാഹമത്സരങ്ങളുടെ ടിക്കറ്റ് വില്‍പന ആരംഭിക്കുക.

മുംബൈ: ഈ വര്‍ഷം ഒക്ടോബര്‍ അഞ്ചിന് തുടങ്ങുന്ന ഏകദിന ലോകകപ്പിനുള്ള ടിക്കറ്റുകള്‍ സ്വന്തമാക്കാനുള്ള രജിസ്ട്രേഷന്‍ തുടങ്ങി. ഐസിസി വെബ്സൈറ്റിലൂടെ സന്നാഹ മത്സരങ്ങള്‍ക്കും ലോകകപ്പ് മത്സരങ്ങള്‍ക്കുമുള്ള ടിക്കറ്റുകള്‍ക്കായി ആരാധകര്‍ക്ക് ഇപ്പോള്‍ രജിസ്ട്രേഷന്‍ നടത്താം. ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചാണ് ടിക്കറ്റുകള്‍ക്കുള്ള രജിസ്ട്രേഷന്‍ നടപടികള്‍ ഐ സി സി പ്രഖ്യാപിച്ചത്.

ഐസിസി വെബ്സൈറ്റിലൂടെ പേരും ഫോണ്‍ നമ്പറും ഇ മെയില്‍ ഐഡിയും ജനനത്തീയതിയും ഏതൊക്കെ മത്സരങ്ങള്‍, ഏതൊക്കെ വേദികള്‍, ടീമുകള്‍ എന്നിവ തെരഞ്ഞെടുത്ത് ആരാധകര്‍ക്ക് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ടിക്കറ്റുകള്‍ വില്‍പനക്കെത്തുന്ന ഈ മാസം 25ന് മുമ്പ് തന്നെ ഇതുസംബന്ധിച്ച അറിയിപ്പുകള്‍ ഫോണിലും ഇ മെയിലായും ലഭിക്കുന്നതാണ്.

ടിക്കറ്റുകള്‍ വില്‍പനയെക്കുറിച്ചുള്ള വിവരങ്ങള്‍ മുന്‍കൂര്‍ അറിയാനായി ഐസിസി വെബ്‌സെറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

25നാണ് ഇന്ത്യയുടേത് അല്ലാത്ത സന്നാഹ മത്സരങ്ങളുടെയും ഇന്ത്യയുടേത് അല്ലാത്ത ലോകകപ്പ് മത്സരങ്ങളുടെയും ടിക്കറ്റ് വില്‍പന തുടങ്ങുക. ഓഗസ്റ്റ് 30നാണ് തിരുവനന്തപുരത്തെയും ഗുവാഹത്തിയിലെയും ഇന്ത്യയുടെ സന്നാഹമത്സരങ്ങളുടെ ടിക്കറ്റ് വില്‍പന ആരംഭിക്കുക. 31ന് ഇന്ത്യയുടെ ചെന്നൈ, ഡല്‍ഹി, പൂനെ വേദികളിലെ മത്സര ടിക്കക്കറ്റുകള്‍ വില്‍പനക്കെത്തും.

തിലക് വര്‍മയെ ലോകകപ്പ് ടീമിലെടുക്കുമോ; നിലപാട് വ്യക്തമാക്കി ബിസിസിഐ

സെപ്റ്റംബര്‍ ഒന്നിന് ധര്‍മശാലയിലെയും രണ്ടിന് ബംഗലൂരു കൊല്‍ക്കത്ത വേദികളിലെ മത്സരങ്ങളിലെ ടിക്കറ്റുകള്‍ വില്‍പനക്കെത്തും. സെപ്റ്റംബര്‍ മൂന്നിനാണ് അഹമ്മദാബാദില്‍ നടക്കുന്ന ഇന്ത്യ-പാക് മത്സരത്തിന്‍റെ ടിക്കറ്റ് വില്‍പന ആരംഭിക്കുക. സെപ്റ്റംബര്‍ 15നാണ് സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങളുടെ ടിക്കറ്റുകള്‍ വില്‍പനക്കെത്തുക. ഒക്ടോബര്‍ 5ന് അഹമ്മദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് മത്സരത്തോടെയാണ് ലോകകപ്പിന് തുടക്കമാകു. നവംബര്‍ 19ന് ഇതേ വേദിയില്‍ ഫൈനല്‍ നടക്കും. ഒക്ടോബര്‍ എട്ടിന് ചെന്നൈയില്‍ ഓസ്ട്രേലിയക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. അഹമ്മദാബാദില്‍ ഒക്ടോബര്‍ 14നാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പാക്കിസ്ഥാനെതിരായ പോരാട്ടം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക