Asianet News MalayalamAsianet News Malayalam

ടോം ലാഥമിനെതിരായ അനാവശ്യ സ്റ്റംപിംഗ്; സസ്പെന്‍ഷനില്‍ നിന്ന് രക്ഷപ്പെട്ടു; ഇഷാന്‍ കിഷന് താക്കീത്

ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദനിത്തില്‍ കുല്‍ദീപ് യാദവിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പറായ ഇഷാന്‍ കിഷന്‍ ടോം ലാഥമിന്‍റെ ബെയില്‍സിളക്കി. ബെയില്‍സ് വീണതുകണ്ട് രോഹിത് ശര്‍മയും കുല്‍ദീപ് യാദവും ബൗള്‍ഡാണെന്ന് തെറ്റിദ്ധരിച്ച് ഔട്ടിനായി അപ്പീല്‍ ചെയ്തതോടെ ലെഗ് അമ്പയര്‍ തീരുമാനം ടിവി അമ്പയര്‍ക്ക് വിട്ടു.

ICC Match Referee warns Ishan Kishan for delebrately deceiving the Umpire
Author
First Published Jan 23, 2023, 10:32 AM IST

ഹൈദരാബാദ്: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ കിവീസ് നായകന്‍ ടോം ലാഥമിനെ അനാവശ്യമായി സ്റ്റംപ് ചെയ്യുകയും ഔട്ടിനായി അപ്പീല്‍ ചെയ്യുകയും ചെയ്ത ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന് മാച്ച് റഫറിയുടെ താക്കീത്. സംഭവത്തില്‍ ഇഷാന്‍ കിഷന് നാലു മത്സര സസ്പെന്‍ഷന്‍ വരെ ലഭിക്കുമായിരുന്നെങ്കിലും മാച്ച് റഫറി ജവഗല്‍ ശ്രീനാഥ് താക്കീത് നല്‍കി വിടുകയായിരുന്നുവെന്ന് കിവീസ് മാധ്യമങ്ങളെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തു. അമ്പയറെ ബോധപൂര്‍വം തെറ്റിദ്ധരിപ്പിച്ച് അനാവശ്യ ആനുകൂല്യം നേടിയെടുക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തിലാണ് മാച്ച് റഫറിയുടെ നടപടി.

ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദനിത്തില്‍ കുല്‍ദീപ് യാദവിന്‍റെ പന്തില്‍ ഇഷാന്‍ കിഷന്‍ ടോം ലാഥമിന്‍റെ ബെയില്‍സിളക്കിയിരുന്നു. ബെയില്‍സ് വീണതുകണ്ട് രോഹിത് ശര്‍മയും കുല്‍ദീപ് യാദവും അത് ബൗള്‍ഡാണെന്ന് തെറ്റിദ്ധരിച്ച് ഔട്ടിനായി അപ്പീല്‍ ചെയ്തതോടെ ലെഗ് അമ്പയര്‍ തീരുമാനം ടിവി അമ്പയര്‍ക്ക് വിട്ടു. എന്നാല്‍ ലാഥം ക്രീസില്‍ നിന്നിറങ്ങുകയോ പന്ത് സ്റ്റംപില്‍ കൊള്ളുകയോ ചെയ്തിട്ടില്ലെന്നും കിഷന്‍ മന:പൂര്‍വം ബെയില്‍സ് തട്ടിയിട്ട് അമ്പയറെ തെറ്റിദ്ധരിപ്പിച്ചതാണെന്നും റീപ്ലേകളില്‍ വ്യക്തമായി. അമ്പയര്‍ നോട്ടൗട്ട് വിധിക്കുകയും ചെയ്തു.

ധോണി വിജയത്തിനായി ശ്രമിക്കുകപോലും ചെയ്തില്ല, ടീം മീറ്റിംഗില്‍ ശാസ്ത്രി പൊട്ടിത്തെറിച്ചുവെന്ന് മുന്‍ പരിശീലകന്‍

അനാവശ്യമായി ബെയ്ല്‍സിളക്കിയ കിഷന്‍റെ നടപടിയെ കമന്‍ററി ബോക്സിലിരുന്ന സുനില്‍ ഗവാസ്കറും മുരളി കാര്‍ത്തിക്കും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കിഷന്‍ ചെയ്തത് ക്രിക്കറ്റല്ലെന്നും ഇങ്ങനെയല്ല കളിക്കേണ്ടതെന്നും ഗവാസ്കര്‍ പറഞ്ഞപ്പോള്‍ തമാശക്ക് വേണ്ടിയാണ് ചെയ്തതെങ്കില്‍ പിന്നെ അപ്പീല്‍ ചെയ്യരുതായിരുന്നുവെന്ന് കാര്‍ത്തിക്കും പറഞ്ഞു. ഹാര്‍ദ്ദിക്കിനെ പുറത്താക്കിയതിന് പകരം ലാഥമിനെ കിഷന്‍ ട്രോളിയതാണെങ്കിലും അതില്‍ ഔട്ടിനായി അപ്പീല്‍ ചെയ്യുകയും അപ്പീല്‍ തടയാതിരിക്കുകയും ചെയ്ത കിഷന്‍റെ നടപടിയാണ് കമന്‍റേറ്റര്‍മാരെ ചൊടിപ്പിച്ചത്.

ഇതിനെ ക്രിക്കറ്റെന്ന് വിളിക്കാനാവില്ല, ഇഷാന്‍ കിഷന്‍റെ 'തമാശ'ക്കെതിരെ തുറന്നടിച്ച് ഗവാസ്കര്‍

നേരത്തെ ഇന്ത്യന്‍ ഇന്നിംഗ്സില്‍ സമാനമായ രീതിയില്‍ ടോം ലാഥം ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ബെയില്‍സ് ഇളക്കി ഔട്ടിനായി അപ്പീല്‍ ചെയ്തിരുന്നു. പന്ത് വിക്കറ്റില്‍ കൊള്ളുകയോ ഹാര്‍ദ്ദിക് ക്രീസ് വിടുകയോട ചെയ്യാതിരുന്നിട്ടും റീപ്ലേ കണ്ട മത്സരത്തിലെ ടിവി അമ്പയറും മലയാളിയുമായ കെ എന്‍ അനന്തപത്മനാഭന്‍ ഔട്ട് വിധിച്ചത് ആരാധകരെ അമ്പരപ്പിച്ചിരുന്നു. പന്ത് സ്റ്റംപില്‍ കൊള്ളാതെ വിക്കറ്റിന് പിന്നില്‍ ടോം ലാഥമിന്‍റെ ഗ്ലൗസില്‍ എത്തുകയും ലാഥമിന്‍റെ ഗ്ലൗസ് തട്ടി ബെയ്ല്‍സ് വീഴുകയും ചെയ്തപ്പോഴാണ് റീപ്ലേ കണ്ട് ടിവി അമ്പയര്‍ ഹാര്‍ദ്ദിക് ബൗള്‍ഡായതായി വിധിച്ചത്. ഇതിന് മറുപടിയെന്നോണമാണ് കിഷനും സമാനമായ രീതിയില്‍ ലാഥമിനെ പുറത്താക്കാന്‍ ശ്രമിച്ചത്.

Follow Us:
Download App:
  • android
  • ios