ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ 139 പന്തിൽ 158 റൺസടിച്ച ബാബർ അസം എട്ട് റേറ്റിം​ഗ് പോയന്റ് സ്വന്തമാക്കി 873 റേറ്റിം​ഗ് പോയന്റുമായാണ് ഒന്നാം സ്ഥാനം ഉറപ്പിച്ചത്.

ദുബായ്: ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ ഇം​ഗ്ലണ്ടിന്റെ രണ്ടാം നിരക്കെതിരെ സമ്പൂർണ തോൽവി വഴങ്ങിയെങ്കിലും ഐസിസി ഏകദിന ബാറ്റിം​ഗ് റാങ്കിം​ഗിൽ ഒന്നാം സ്ഥാനം നിലനിർത്തി പാക്കിസ്ഥാൻ നായകൻ‌ ബാബർ അസം. ആദ്യ രണ്ട് മത്സരങ്ങളിൽ നിരാശപ്പെടുത്തിയെങ്കിലും ഇം​ഗ്ലണ്ടിനെതിരായ അവസാന മത്സരത്തിൽ നേടിയ തകർപ്പൻ സെഞ്ചുറിയാണ് ബാബറിനെ ഒന്നാം സ്ഥാനം നിലനിർത്താൻ സഹായിച്ചത്.

ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ 139 പന്തിൽ 158 റൺസടിച്ച ബാബർ അസം എട്ട് റേറ്റിം​ഗ് പോയന്റ് സ്വന്തമാക്കി 873 റേറ്റിം​ഗ് പോയന്റുമായാണ് ഒന്നാം സ്ഥാനം ഉറപ്പിച്ചത്. ഏകദിന ബാറ്റിം​ഗ് റാങ്കിം​ഗിൽ ഇന്ത്യൻ നായകൻ വിരാട് കോലി രണ്ടാം സ്ഥാനത്തും രോഹിത് ശർമ മൂന്നാം സ്ഥാനത്തും തുടരുന്നു. ഐസിസി ഏകദിന, ടെസ്റ്റ് റാങ്കിം​ഗുകളിൽ മറ്റ് പ്രധാന മാറ്റങ്ങളില്ല.

ടെസ്റ്റ് ബാറ്റിം​ഗ് റാങ്കിം​​ഗിൽ ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസൺ ഒന്നാമതും സ്റ്റീവ് സ്മിത്ത് രണ്ടാമതും തുടരുന്നു. ഇന്ത്യൻ നായകൻ വിരാട് കോലി നാലാം സ്ഥാനത്തുണ്ട്.

ഒളിമ്പിക്‌സ് ക്വിസ്: ചോദ്യങ്ങൾക്ക് ഉത്തരം പറയൂ, സ്വപ്ന സമ്മാനം നേടൂ...ആദ്യ മത്സരം ഇന്ന്

നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona