പാക്കിസ്ഥാൻ നായകൻ‌ ബാബർ അസം റാങ്കിം​ഗിൽ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ ഇന്ത്യൻ നായകൻ വിരാട് കോലി രണ്ടാം സ്ഥാനത്ത് തുടരുന്നു.

ദുബായ്: ഐസിസി ഏകദിന ബാറ്റിം​ഗ് റാങ്കിം​ഗിൽ നേട്ടം കൊയ്ത് ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ. ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലെ അർധസെഞ്ചുറിയോടെ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ ധവാൻ പതിനാറാം സ്ഥാനത്തെത്തി. ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ധവാൻ 86 റൺസുമായി പുറത്താകാതെ നിന്ന് ഇന്ത്യയുടെ വിജയശിൽപ്പിയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

പാക്കിസ്ഥാൻ നായകൻ‌ ബാബർ അസം റാങ്കിം​ഗിൽ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ ഇന്ത്യൻ നായകൻ വിരാട് കോലി രണ്ടാം സ്ഥാനത്ത് തുടരുന്നു. ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ നിരാശപ്പെടുത്തിയെങ്കിലും ഇം​ഗ്ലണ്ടിനെതിരായ അവസാന മത്സരത്തിൽ നേടിയ തകർപ്പൻ സെഞ്ചുറിയാണ് ബാബറിനെ ഒന്നാം സ്ഥാനം നിലനിർത്താൻ സഹായിച്ചത്. ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ബാബർ 139 പന്തിൽ 158 റൺസടിച്ചിരുന്നു.

ടി20 റാങ്കിം​ഗിൽ ഇം​ഗ്ലണ്ടിനെതിരായ മികച്ച പ്രകടനത്തോടെ പാക്കിസ്ഥാൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഹമ്മദ് റിസ്വാൻ നാലു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി കരിയറിലെ ഏറ്റവും മികച്ച റാങ്കിം​ഗായ ഏഴാം സ്ഥാനത്തെത്തി. 144 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഇം​ഗ്ലണ്ടിന്റെ ലിയാം ലിവിം​ഗ്സ്റ്റൺ 27ാം സ്ഥാനത്തെത്തി.

ടെസ്റ്റ് ബാറ്റിം​ഗ് റാങ്കിം​​ഗിൽ ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസൺ ഒന്നാമതും സ്റ്റീവ് സ്മിത്ത് രണ്ടാമതും തുടരുന്നു. ഓസ്ട്രേലിയയുടെ മാർനസ് ലാബുഷെയ്ൻ മൂന്നാമതും ഇന്ത്യൻ നായകൻ വിരാട് കോലി നാലാം സ്ഥാനത്തുമാണ്.

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.