ഒന്നാം സ്ഥാനത്തുള്ള പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസമുമായി രണ്ട് റേറ്റിംഗ് പോയന്‍റിന്‍റെ വ്യത്യാസം മാത്രമാണ് സൂര്യകുമാര്‍ യാദവിനുള്ളത്. ബാബറിന് 818 റേറ്റിംഗ് പോയന്‍റും സൂര്യകുമാറിന് 816 റേറ്റിംഗ് പോയന്‍റുമുണ്ട്.

ദുബായ്: ഐസിസി ടി20 റാങ്കിംഗില്‍ പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിന്‍റെ ഒന്നാം റാങ്ക് ലക്ഷ്യമിട്ട് ഇന്ത്യയുടെ സൂര്യകുമാര്‍ യാദവിന്‍റെ കുതിപ്പ്. ബാറ്റര്‍മാരുടെ ഏറ്റവും പുതിയ ടി20 റാങ്കിംഗില്‍ സൂര്യകുമാര്‍ യാദവ് രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 76 റണ്‍സുമായി ഇന്ത്യയുടെ വിജയശില്‍പിയായതിന് പിന്നാലെയാണ് സൂര്യകുമാര്‍ യാദവിന്‍റെ റാങ്കിംഗിലെ കുതിപ്പ്.

ഒന്നാം സ്ഥാനത്തുള്ള പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസമുമായി രണ്ട് റേറ്റിംഗ് പോയന്‍റിന്‍റെ വ്യത്യാസം മാത്രമാണ് സൂര്യകുമാര്‍ യാദവിനുള്ളത്. ബാബറിന് 818 റേറ്റിംഗ് പോയന്‍റും സൂര്യകുമാറിന് 816 റേറ്റിംഗ് പോയന്‍റുമുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ കൂടി അവശേഷിക്കുന്നതിനാല്‍ ഈ മത്സരങ്ങളില്‍ തിളങ്ങിയാല്‍ സൂര്യകുമാറിന് ബാബറിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്താനാവും. സൂര്യകുമാര്‍ മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാരാരും ആദ്യ 10ല്‍ ഇല്ല.

Scroll to load tweet…

'എറിയും മൂന്നാം പേസറോ നാലാം പേസറോ ആയി നാല് ഓവറും'; ആത്മവിശ്വാസത്തിന്‍റെ നെറുകയില്‍ ഹാര്‍ദിക് പാണ്ഡ്യ

പതിനാലാം സ്ഥാനത്തുള്ള ഇഷാന്‍ കിഷനും പതിനാറാം സ്ഥാനത്തുള്ള ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമാണ് ആദ്യ 20ല്‍ ഇടം നേടിയ മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാര്‍. അതേസമയം, വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ വിശ്രമം എടുത്ത മുന്‍ നായകന്‍ വിരാട് കോലിയുടെ റാങ്കിംഗിലെ വീഴ്ച തുടരുകയാണ്. പുതിയ റാങ്കിംഗില്‍ ഒരു സ്ഥാനം താഴേക്കിറങ്ങി 28-ാം സ്ഥാനത്താണ് കോലി. ശ്രേയസ് അയ്യര്‍ 25-ാം സ്ഥാനത്തും കെ എല്‍ രാഹുല്‍ ഇരുപതാം സ്ഥാനത്തുമാണ്. ബൗളര്‍മാരില്‍ ദക്ഷിണാഫ്രിക്കയുടെ ടബ്രൈസ് ഷംസി ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ ഇന്ത്യയുടെ ഭുവനേശ്വര്‍ കുമാര്‍ എട്ടാം സ്ഥാനം നിലനിര്‍ത്തി.ആദ്യ പത്തില്‍ മറ്റ് ഇന്ത്യന്‍ ബൗളര്‍മാരാരുമില്ല.