ഇന്ത്യ-ഇംഗ്ലണ്ട് മത്സരം ടെലിവിഷനിലും ഓണ്‍ലൈനിലും കാണാനുള്ള സൗകര്യങ്ങള്‍ നോക്കാം

ദുബായ്: ടീം ഇന്ത്യയുടെ(Team India) ടി20 ലോകകപ്പ്(ICC T20 World Cup 2021) ഒരുക്കത്തിന് ദുബായില്‍ ഇന്ന് തുടക്കമാവുകയാണ്. ആദ്യ സന്നാഹ മത്സരത്തില്‍ കരുത്തരായ ഇംഗ്ലണ്ടാണ്(IND vs ENG) എതിരാളികള്‍. ദുബായിലെ ഐസിസി അക്കാഡമി ഗ്രൗണ്ടില്‍(ICC Academy Ground Dubai) ഇന്ത്യന്‍ സമയം രാത്രി ഏഴരയ്‌ക്കാണ് മത്സരം. റാങ്കിംഗിന്‍റെ കരുത്തില്‍ സൂപ്പര്‍-12 സ്റ്റേജില്‍ ഇടംപിടിച്ച ടീമുകളാണ് ഇന്ത്യയും ഇംഗ്ലണ്ടും. മത്സരം ടെലിവിഷനിലും ഓണ്‍ലൈനിലും തല്‍സമയം കാണാനുള്ള സൗകര്യങ്ങള്‍ നോക്കാം. 

മത്സര വിവരങ്ങള്‍

തീയ്യതി: ഒക്‌ടോബര്‍ 18
വേദി: ഐസിസി അക്കാഡമി ഗ്രൗണ്ട്, ദുബായ്
സമയം: 7:30 PM IST

സ്റ്റാര്‍ സ്‌‌പോര്‍ട്‌സ് 1/1 എച്ച്‌ഡി, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 ഹിന്ദി/1 എച്ച്‌ഡി ഹിന്ദി, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 തമിഴ്, 1 തെലുഗു, 1 കന്നഡ ചാനലുകളില്‍ മത്സരം തല്‍സമയം കാണാം. ഓണ്‍ലൈനില്‍ മത്സരം സിഡ്‌നി+ഹോട്ട്‌സ്റ്റാര്‍ ആപ്പിലും വെബ്‌സൈറ്റിലും തല്‍സമയം കാണാന്‍ സൗകര്യമുണ്ട്. 

മുന്‍തൂക്കം ഇന്ത്യക്ക്

യുഎഇയില്‍ ഐപിഎല്‍ പതിനാലാം സീസണ്‍ മത്സരങ്ങള്‍ കളിച്ചതിന് തൊട്ടുപിന്നാലെയാണ് ലോകകപ്പില്‍ കളിക്കാനിറങ്ങുന്നത് എന്നത് ഇംഗ്ലണ്ടിന് മേല്‍ ഇന്ത്യക്ക് മേല്‍ക്കൈ നല്‍കും. യുഎഇയിലെ സാഹചര്യങ്ങളുമായി ടീം ഇതിനകം പൊരുത്തപ്പെട്ടു. ഐപിഎല്‍ കിരീടമുയര്‍ത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എം എസ് ധോണി ഉപദേഷ്‌ടാവായി കോലിപ്പടയ്‌ക്ക് ഒപ്പമുണ്ട് എന്നതും കരുത്ത്. അതേസമയം ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ പന്തെറിയുമോ എന്ന ചോദ്യം സജീവമായി നിലനില്‍ക്കുന്നു. 

'രാജാവ്' എത്തിയാല്‍ പറയേണ്ടല്ലോ...മടങ്ങിവരവില്‍ ധോണിക്ക് ഊഷ്‌മള സ്വീകരണവുമായി ബിസിസിഐ

കഴിഞ്ഞ ടി20 ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്ത ടീമുകളാണ് ഇന്ത്യയും ഇംഗ്ലണ്ടും. ഇന്ത്യ സെമിയില്‍ വെസ്റ്റ് ഇന്‍ഡീസിനോട് തോറ്റപ്പോള്‍ ഇംഗ്ലണ്ടിന് ഫൈനലിലെ അവസാന ഓവറില്‍ കരിബീയന്‍ കരുത്തരോട് കാലിടറി. 

ഇന്ത്യന്‍ സ്‌ക്വാഡ്

വിരാട് കോലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ(വൈസ് ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുല്‍ ചഹാര്‍, രവിചന്ദ്ര അശ്വിന്‍, ഷർദ്ദുൽ ഠാക്കൂർ, വരുണ്‍ ചക്രവര്‍ത്തി, ജസ്‌പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി. 

ഇംഗ്ലണ്ട് സ്‌ക്വ‌ാഡ്

ജേസന്‍ റോയ്, ഡേവിഡ് മലാന്‍, ലിയാം ലിവിംഗ്‌സ്റ്റണ്‍, ജോണി ബെയര്‍സ്റ്റോ, ജോസ് ബട്‌ലര്‍(വിക്കറ്റ് കീപ്പര്‍), ഓയിന്‍ മോര്‍ഗന്‍(ക്യാപിറ്റന്‍), മൊയീന്‍ അലി, ക്രിസ് വോക്‌സ്, ഡേവിഡ് വില്ലി, മാര്‍ക് വുഡ്, ആദില്‍ റഷീദ്, ക്രിസ് ജോര്‍ദാന്‍, ടൈമല്‍ മില്‍സ്, സാം ബില്ലിംഗ്‌സ്. 

ധോണിയില്ല, ഇക്കുറി 'ഞാനാണ് മെയ്‌ന്‍' ഫിനിഷര്‍; ടി20 ലോകകപ്പിന് മുമ്പ് ഹര്‍‍ദിക് പാണ്ഡ്യ