പാക് നായകന്‍ ബാബര്‍ അസം ഒന്നാം സ്ഥാനത്ത് തുടരുന്ന റാങ്കിംഗില്‍ പാക്ക് താരം മുഹമ്മദ് റിസ്‌വാനാണ് രണ്ടാം സ്ഥാനത്ത്. ഏയ്ഡന്‍ മാര്‍ക്രം, ഡേവിഡ് മലന്‍, ഡെവൊണ്‍ കോണ്‍വെ എന്നിവരാണ് ആദ്യ അഞ്ചിലുള്ളത്.

ദുബായ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ മിന്നും(IND vs WI) പ്രകടനത്തോടെ പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവിന്(Suryakumar Yadav) ഐസിസി ടി20 റാങ്കിംഗിലും(ICC T20I Rankings) നേട്ടം. ബാറ്റര്‍മാരുടെ പുതിയ റാങ്കിംഗില്‍ 35 സ്ഥാനങ്ങള്‍ ഉയര്‍ന്ന സൂര്യകുമാര്‍ യാദവ് 21-ാം സ്ഥാനത്തെത്തി. വിന്‍ഡീസിനെതിരായ മൂന്ന് മത്സര പരമ്പരയില്‍ 180ന് മുകളില്‍ പ്രഹരശേഷിയില്‍ 107 റണ്‍സടിച്ചാണ് സൂര്യകുമാര്‍ പരമ്പരയുടെ താരമായത്.

സൂര്യകുമാറിന് പുറമെ പരമ്പരയില്‍ തിളങ്ങിയ ഓള്‍ റൗണ്ടര്‍ വെങ്കടേഷ് അയ്യരും(Venkatesh Iyer) റാങ്കിംഗില്‍ നേട്ടം കൊയ്തു. സൂര്യകുമാറിന് പിന്നിലായി പരമ്പരയില്‍ 92 റണ്‍സും രണ്ട് വിക്കറ്റുമെടുത്ത വെങ്കടേഷ് അയ്യര്‍ പുതിയ റാങ്കിംഗില്‍ 203-ാം സ്ഥാനത്തു നിന്ന് 115-ാം റാങ്കിലേക്ക് കുതിച്ചു. പരമ്പരയില്‍ മൂന്ന് മത്സരങ്ങളിലും വിന്‍ഡീസിനായി അര്‍ധസെഞ്ചുറി നേടിയ നിക്കോളാസ് പുരാന്‍ അഞ്ച് സ്ഥാനങ്ങള്‍ ഉയര്‍ന്ന് പതിമൂന്നാം സ്ഥാനത്തേക്ക് കയറി.

'കൈവിടില്ല, അവന്‍ ലോകകപ്പ് പദ്ധതികളുടെ ഭാഗം'; സഞ്ജു സാംസണെ കുറിച്ച് രോഹിത് ശര്‍മ

അതേസമയം, പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ മാത്രം കളിച്ച മുന്‍ നായകന്‍ വിരാട് കോലി(Virat Kohli) ആദ്യ പത്തില്‍ സ്ഥാനം നിലനിര്‍ത്തി. രണ്ടാം മത്സരത്തില്‍ നേടിയ അര്‍ധസെഞ്ചുറിയാണ് കോലിക്ക് നേട്ടമായത്. റാങ്കിംഗില്‍ പത്താം സ്ഥാനത്താണ് വിരാട് കോലി. പരിക്കു മൂലം വിന്‍ഡീസിനെതിരായ പരമ്പരയില്‍ നിന്ന് വിട്ടു നിന്ന കെ എല്‍ രാഹുല്‍(KL Rahul) ആറാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ(Rohit Sharma) ബാറ്റിംഗ് റാങ്കിംഗില്‍ പതിനൊന്നാം സ്ഥാനത്ത് തുടരുന്നു.

Scroll to load tweet…

പാക് നായകന്‍ ബാബര്‍ അസം ഒന്നാം സ്ഥാനത്ത് തുടരുന്ന റാങ്കിംഗില്‍ പാക്ക് താരം മുഹമ്മദ് റിസ്‌വാനാണ് രണ്ടാം സ്ഥാനത്ത്. ഏയ്ഡന്‍ മാര്‍ക്രം, ഡേവിഡ് മലന്‍, ഡെവൊണ്‍ കോണ്‍വെ എന്നിവരാണ് ആദ്യ അഞ്ചിലുള്ളത്. ബൗളര്‍മാരുടെയും ഓള്‍ റൗണ്ടര്‍മാരുടെയും റാങ്കിംഗില്‍ ആദ്യ പത്തില്‍ ഇന്ത്യന്‍ ബൗളര്‍മാരാരുമില്ല. ഭുവനേശ്വര്‍ കുമാര്‍ ഇരുപതാം സ്ഥാനത്തും ജസ്പ്രീത് ബുമ്ര മുപ്പതാം സ്ഥാനത്തുമാണ്.

സഞ്ജുവിന് വലിയ ഉത്തരവാദിത്തം; ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി20യുടെ സാധ്യതാ ഇലവന്‍ അറിയാം

അതേസമയം, ശ്രീലങ്കക്കെതിരെ നാളെ തുടങ്ങാനിരിക്കുന്ന പരമ്പരയില്‍ കളിച്ചിരുന്നെങ്കില്‍ റാങ്കിംഗ് മെച്ചപ്പെടുത്താന്‍ സൂര്യകുമാറിന് അവസരം ഉണ്ടായിരുന്നെങ്കിലും പരിക്കു മൂലം പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവന്നത് താരത്തിന് തിരിച്ചടിയാണ്. വിരാട് കോലി, റിഷഭ് പന്ത് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ച പരമ്പരയില്‍ കെ എല്‍ രാഹുല്‍ പരിക്കുമൂലം കളിക്കുന്നില്ല. ശ്രീലങ്കക്കെതിരെ 24 മുതല്‍ 27വരെ നടക്കുന്ന പരമ്പരയില്‍ മൂന്ന് ടി20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്.