ബാറ്റിംഗ് റാങ്കിംഗില്‍ ഓസീസ് ബാറ്റര്‍ മാര്‍നസ് ലാബുഷെയ്ന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് രണ്ടാം സ്ഥാനത്ത് തുടരുന്നു. ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തെത്തി.

ദുബായ്: ഐസിസി ടെസ്റ്റ് ബൗളിംഗ് റാങ്കിംഗില്‍(ICC Test Ranking) ആദ്യ അഞ്ചില്‍ തിരിച്ചെത്തി ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്സണ്‍(James Anderson). ആഷസ് പരമ്പരയിലെ മെല്‍ബണ്‍ ടെസ്റ്റില്‍ നാലു വിക്കറ്റ് വീഴ്ത്തിയ പ്രകടനമാണ് ആന്‍ഡേഴ്സണെ മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തെത്തിച്ചത്.

ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍(R Ashwin) രണ്ടാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഓസീസ് നായകന്‍ പാറ്റ് കമിന്‍സ് ഒന്നാം സ്ഥാനത്ത് തുടരുന്നു. മെല്‍ബണ്‍ ടെസ്റ്റില്‍ പരിക്കുമൂലം കളിക്കാതിരുന്ന ഓസീസ് പേസര്‍ ജോഷ് ഹേസല്‍വുഡ് ഒരു സ്ഥാനം താഴേക്കിറങ്ങി ആറാം സ്ഥാനത്തെത്തിയപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാദ ഏഴാം സ്ഥാനത്താണ്.

ബാറ്റിംഗ് റാങ്കിംഗില്‍ ഓസീസ് ബാറ്റര്‍ മാര്‍നസ് ലാബുഷെയ്ന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് രണ്ടാം സ്ഥാനത്ത് തുടരുന്നു. ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ മെല്‍ബണ്‍ ടെസ്റ്റില്‍ തിളങ്ങാതിരുന്ന സ്റ്റീവ് സ്മിത്ത് ഒരു സ്ഥാനം താഴേക്കിറങ്ങി നാലാം സ്ഥാനത്തായി. ഇന്ത്യയുടെ രോഹിത് ശര്‍മ അഞ്ചാമതും ക്യാപ്റ്റന്‍ വിരാട് കോലി ഏഴാം സ്ഥാനത്തും തുടരുന്നു.

Scroll to load tweet…

ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഇംഗ്ലണ്ടിന്‍റെ ബെന്‍ സ്റ്റോക്സ് ആദ്യ അഞ്ചില്‍ നിന്ന് പുറത്തായപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ആദ്യ അഞ്ചില്‍ എത്തി. ഓള്‍ റൗണ്ടര്‍മാരില്‍ ജേസണ്‍ ഹോള്‍ഡര്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഇന്ത്യയുടെ രവിചന്ദ്ര അശ്വിനാണ് രണ്ടാമത്. രവീന്ദ്ര ജഡേജ മൂന്നാം സ്ഥാനത്തുണ്ട്.

ടെസ്റ്റ് ടീം റാങ്കിംഗില്‍ ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ന്യൂസിലന്‍ഡ് രണ്ടാമതും ഓസ്ട്രേലിയ മൂന്നാം സ്ഥാനത്തുമാണ്. ഇംഗ്ലണ്ടാണാണ് നാലാമത്.