ബൗളിംഗ് റാങ്കിംഗില്‍ മൂന്ന് സ്ഥാനങ്ങള്‍ കയറിയ ജസ്പ്രീത് ബുമ്ര പത്താം സ്ഥാനത്തെത്തി. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ 12 വിക്കറ്റ് വീഴ്ത്തിയതാണ് ബുമ്രയെ ആദ്യ പത്തില്‍ തിരിച്ചെത്തിച്ചത്. ബുമ്രയുടെ സഹതാരമായ മുഹമ്മദ് ഷമി പതിമൂന്നാം സ്ഥാനത്താണ്.

ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍(ICC Test Rankings:) നില മെച്ചപ്പെടുത്തി വിരാട് കോലി(ViratKohli). ദക്ഷിണാഫ്രിക്കക്കെതിരായ കേപ്‌ടൗണ്‍ ടെസ്റ്റിലെ അര്‍ധസെഞ്ചുറിയോടെ രണ്ട് സ്ഥാനങ്ങള്‍ കയറി കോലി ഏഴാം സ്ഥാനത്തെത്തി. കേപ്ടൗണ്‍ ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സില്‍ 79 റണ്‍സടിച്ച കോലി രണ്ടാം ഇന്നിംഗ്സില്‍ 29 റണ്‍സെടുത്തിരുന്നു. ഓസ്ട്രേലിയയുടെ മാര്‍നസ് ലാബുഷെയ്ന്‍(Marnus Labuschagne) ഒന്നാം സ്ഥാനത്ത് തുടരുന്ന റാങ്കിംഗില്‍ പരിക്കുമൂലം ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര നഷ്ടമായ രോഹിത് ശര്‍മ(Rohit Sharma) ബാറ്റിംഗ് റാങ്കിംഗില്‍ ആറാം സ്ഥാനത്തേക്ക് വീണു.

ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡാണ് രോഹിത്തിനെ പിന്തള്ളി അഞ്ചാം സ്ഥാനത്തെത്തിയത്. ബാറ്റിംഗ് റാങ്കിംഗില്‍ റിഷഭ് പന്ത് പതിനാലാം സ്ഥാനത്താണ്.ആഷസില്‍ നിറം മങ്ങിയ സ്റ്റീവ് സ്മിത്ത് നാലാ സ്ഥാനത്തേക്ക് ഇറങ്ങിയപ്പോള്‍ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് രണ്ടാമതും ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ മൂന്നാമതുമാണ്.

ബൗളിംഗ് റാങ്കിംഗില്‍ മൂന്ന് സ്ഥാനങ്ങള്‍ കയറിയ ജസ്പ്രീത് ബുമ്ര പത്താം സ്ഥാനത്തെത്തി. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ 12 വിക്കറ്റ് വീഴ്ത്തിയതാണ് ബുമ്രയെ ആദ്യ പത്തില്‍ തിരിച്ചെത്തിച്ചത്. ബുമ്രയുടെ സഹതാരമായ മുഹമ്മദ് ഷമി പതിമൂന്നാം സ്ഥാനത്താണ്.

Scroll to load tweet…

അതേസമയം, 20 വിക്കറ്റുമായി ഇന്ത്യക്കെതിരായ പരമ്പരയില്‍ വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തിയ ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാദ രണ്ട് സ്ഥാനങ്ങള്‍ കയറി മൂന്നാം സഥാനത്തെത്തി. ബൗളിംഗ് റാങ്കിംഗില്‍ ഓസ്ട്രേലിയയുടെ പാറ്റ് കമിന്‍സ് ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ ഇന്ത്യയുടെ ആര്‍ അശ്വിന്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി. അശ്വിനും ബുമ്രയുമാണ് ആദ്യ പത്തിലുള്ള ഇന്ത്യന്‍ ബൗളര്‍മാര്‍. ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ അശ്വിന്‍ രണ്ടാമതും ജഡേജ മൂന്നാമതുമുണ്ട്. ടീം റാങ്കിംഗില്‍ ഇന്ത്യ തന്നെയാണ് ഒന്നാം സ്ഥാനത്ത്.