അഹമ്മദാബാദ്: യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ ട്രോളി ഐസിസി. അഹമ്മദാബാദ് മൊട്ടേര സ്‌റ്റേഡിയത്തില്‍ ഒരുക്കിയ 'നമസ്‌തെ ട്രംപ്' പരിപാടിയിലെ പ്രസംഗമാണ് ട്രോളിന് കാരണമായത്. പ്രസംഗത്തിനിടെ അദ്ദേഹം ഇന്ത്യയുടെ ഇതിഹാസ ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോലി എന്നിവരെ  പേരെടുത്ത പ്രശംസിച്ചിരുന്നു. എന്നാല്‍ സച്ചിന്‍ എന്ന് ഉച്ചരിക്കുന്നതിന് പകരം സുച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നാണ് ട്രംപ് പറഞ്ഞത്. വീഡിയോ കാണാം...

ഇതിനെതിരെ ട്രോളുമായി വന്നിരിക്കുകയാണ് ഐസിസി. സച്ചിന്റെ പേര് ഐസിസിയുടെ ഡേറ്റ് ബെയ്‌സില്‍ എഡിറ്റ് ചെയ്യുന്നു വീഡിയോ പോസ്റ്റ് ചെയ്താണ് ട്രോള്‍ ഇറക്കിയത്. സച്ചിന്റെ പേര് സുച്ചിന്‍ എന്ന് തിരിത്തുന്നതാണ് വീഡിയോയില്‍ കാണുന്നത്. 

എന്നാല്‍ ട്രംപിന്റെ ഉച്ചാരണത്തില്‍ തെറ്റില്ലെന്ന് പറയുന്നവരും ഉണ്ട്. അമേരിക്കന്‍ ഇംഗ്ലീഷാണ് അദ്ദേഹം പറയുന്നതെന്നും അങ്ങനെ പറയുമ്പോള്‍ അത് ശരിയാണെന്നുമാണ് മറ്റുചിലര്‍ പറയുന്നത്. എന്തായാലും ഐസിസിയുടെ ട്രോള്‍ കാണാം.