ജൊഹാനസ്ബര്‍ഗ്: ഐസിസി അണ്ടര്‍ 19 ലോകകപ്പില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ 104 റണ്‍സിന് തോല്‍പ്പിച്ച് ബംഗ്ലാദേശ് സെമിയിലെത്തി. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഓപ്പണര്‍ തന്‍സിദ് ഹസന്റെയും(84 പന്തില്‍ 80) ഷഹ്ദത്ത് ഹൊസൈന്റെയും(76 പന്തില്‍ 74) തൗഹിദ് ഹ്രിദോയിയുടെയും അര്‍ധ സെഞ്ചുറികളുടെ മികവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 261 റണ്‍സെടുത്തു.

ബംഗ്ലാദേശ് നിരയില്‍ വീണ അഞ്ച് വിക്കറ്റില്‍ രണ്ടും റണ്ണൗട്ടുകളായിരുന്നു.262 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്ക 42.3 ഓവറില്‍ 157 റണ്‍സിന് പുറത്തായി. 19 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത റാക്കിബുള്‍ ഹസനാണ് ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടത്.

തന്‍സിം ഹസന്‍ രണ്ട് വിക്കറ്റെടുത്തു. ഓപ്പണര്‍ ജൊനാഥന്‍ ബേര്‍ഡും(35) മധ്യനിരയില്‍ ലൂക്ക് ബ്യൂഫോര്‍ട്ടും(60) മാത്രമെ ദക്ഷിണാഫ്രിക്കയ്ക്കായി തിളങ്ങിയുള്ളു. വെസ്റ്റ് ഇന്‍ഡീസിനെ മറികടന്നെത്തിയ ന്യൂസിലന്‍ഡാണ് സെമിയില്‍ ബംഗ്ലാദേശിന്റെ എതിരാളികള്‍