ദുബായ്: 2022ലെ വനിതാ ലോകകപ്പിന്റെ മത്സരക്രമം ഐസിസി പുറത്തുവിട്ടു. ന്യൂസിലന്‍ഡിലെ എട്ട് നഗരങ്ങളിലായി 2022 മാര്‍ച്ച് 4 മുതല്‍ ഏപ്രില്‍ മൂന്ന് വരെയാണ് ടൂര്‍ണമെന്റ്. നേരത്തേ 2021 ഫെബ്രുവരി-മാര്‍ച്ചിലാണ് ടൂര്‍ണമെന്റ് നടത്താന്‍ നിശ്ചയിച്ചിരുന്നത്. 

ഇന്ത്യന്‍ ആരാധകര്‍ കാത്തിരുന്ന വാര്‍ത്ത; രോഹിത് ശര്‍മ്മ ഓസ്‌ട്രേലിയയിലേക്ക് തിരിച്ചു

വെല്ലിങ്ടണ്‍, ക്രൈസ്റ്റ്ചര്‍ച്ച് എന്നിവിടങ്ങളിലാണ് സെമി ഫൈനല്‍ മത്സരങ്ങള്‍. ഏപ്രില്‍ മൂന്നിന് ഫൈനലും ക്രൈസ്റ്റ് ചര്‍ച്ചില്‍ നടക്കും. മാർച്ച് ആറിന് യോഗ്യതാ റൗണ്ടിലൂടെ എത്തുന്ന ടീമിനെതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം. ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവരെയും ഇന്ത്യക്ക് നേരിടണം.

സ്‌‌മിത്തിനും പരിക്കിന്‍റെ കെണി; ആദ്യ ടെസ്റ്റിന് മുമ്പ് ആശങ്കകളുടെ കയത്തില്‍ ഓസ്‌ട്രേലിയൻ ടീം