ബൗളര്‍മാരില്‍ ഓസ്‌ട്രേലിയയുടെ ജെസ് ജോനസനും ഇന്ത്യന്‍ ഇതിഹാസം ജൂലന്‍ ഗോസ്വാമിയും ആദ്യ രണ്ട് സ്ഥാനങ്ങളില്‍ തുടരുന്നു

ദുബായ്: ഐസിസി വനിതാ ഏകദിന റാങ്കിംഗില്‍ ബാറ്റര്‍മാരില്‍ ആദ്യ അഞ്ചില്‍ തിരിച്ചെത്തി ഇന്ത്യയുടെ സ്‌മൃതി മന്ഥാന (Smriti Mandhana). ഒരു സ്ഥാനം മുന്നോട്ടുകയറിയാണ് മന്ഥാന അഞ്ചാമതെത്തിയത്. ഓസ്‌ട്രേലിയയുടെ അലീസ ഹീലിയും (Alyssa Healy) ഇന്ത്യയുടെ മിതാലി രാജും (Mithali Raj) ആദ്യ രണ്ട് സ്ഥാനങ്ങളില്‍ തുടരുന്നു. അഞ്ച് സ്ഥാനം മെച്ചപ്പെടുത്തി മൂന്നാമതെത്തിയ ഓസീസിന്‍റെ ബേത് മൂണിയും (Beth Mooney) ഒരു സ്ഥാനമുയര്‍ന്ന ന്യൂസിലന്‍ഡിന്‍റെ ഏമി സാറ്റെര്‍‌ത്‌വെയ്‌റ്റുമാണ് (Amy Satterthwaite) ആദ്യ അഞ്ചിലുള്ള മറ്റ് ബാറ്റര്‍മാര്‍. 

ബൗളര്‍മാരില്‍ ഓസ്‌ട്രേലിയയുടെ ജെസ് ജോനസനും ഇന്ത്യന്‍ ഇതിഹാസം ജൂലന്‍ ഗോസ്വാമിയും ആദ്യ രണ്ട് സ്ഥാനങ്ങളില്‍ തുടരുമ്പോള്‍ ഇംഗ്ലണ്ടിന്‍റെ സോഫീ എക്കിള്‍‌സ്റ്റണ്‍ ഒരു സ്ഥാനമുയര്‍ന്ന് മൂന്നാമതെത്തി. എക്കിള്‍‌സ്റ്റണിന്‍റെ കരിയറിലെ ഉയര്‍ന്ന റേറ്റിംഗാണിത്. അതേസമയം ഓസീസിന്‍റെ മെഗന്‍ ഷൂട്ട് ഒരുസ്ഥാനം താഴേക്കിറങ്ങി. ദക്ഷിണാഫ്രിക്കയുടെ ഷബ്‌നിം ഇസ്‌മായിലാണ് അഞ്ചാമത്. ആദ്യ പത്തില്‍ ജൂലനെ കൂടാതെ മറ്റ് ഇന്ത്യന്‍ ബൗളര്‍മാരാരുമില്ല. 

ഓള്‍റൗണ്ടര്‍മാരില്‍ ഓസ്‌ട്രേലിയയുടെ എലീസ് പെറി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 2021 സെപ്റ്റംബറില്‍ ഇന്ത്യക്കെതിരായ പരമ്പരയോടെ എലിസി രണ്ടാം സ്ഥാനത്തേക്ക് താഴ്‌ന്നിരുന്നു. ബൗളര്‍മാരില്‍ ഏഴ് സ്ഥാനങ്ങളുയര്‍ന്ന് ഒന്‍പതാമെത്തിയതും പെറിയുടെ സവിശേഷതയാണ്. ഇംഗ്ലണ്ടിന്‍റെ നാടലീ സൈവര്‍, ദക്ഷിണാഫ്രിക്കയുടെ മാരിസാന്‍ കാപ്പ്, ഇന്ത്യയുടെ ദീപ്‌തി ശര്‍മ്മ, ഇംഗ്ലണ്ടിന്‍റെ കാതറിന്‍ ബ്രണ്ട് എന്നിവരാണ് ഓള്‍റൗണ്ടര്‍മാരില്‍ പെറിക്ക് പിന്നില്‍ യഥാക്രമം ആദ്യ അഞ്ച് സ്ഥാനങ്ങളില്‍. 

Scroll to load tweet…

Jason Gillespie : 'ലാംഗറിന്‍റെ പടിയിറക്കം ഹൃദയം തകര്‍ത്തു'; ഓസീസ് പരിശീലകനാകാനില്ലെന്ന് ജേസണ്‍ ഗില്ലെസ്‌പി