Asianet News MalayalamAsianet News Malayalam

ഐസിസി വനിതാ ഏകദിന റാങ്കിംഗ്; ഒന്നാം സ്ഥാനം നിലനിര്‍ത്തി മിതാലി

ഒന്നാം സ്ഥാനത്തുള്ള ഇരുവര്‍ക്കും 762 റേറ്റിംഗ് പോയന്‍റ് വീതമാണുള്ളത്. ഓസ്ട്രേലിയയുടെ അലീസ ഹീലി മൂന്നാമതുള്ള റാങ്കിംഗില്‍ ഇന്ത്യന്‍ ഓപ്പണറായ സ്മൃതി മന്ഥാന ഒമ്പതാം സ്ഥാനം നിലനിര്‍ത്തി.

ICC womens ODI rankings: Mithali Raj keeps the top spot
Author
Dubai - United Arab Emirates, First Published Sep 14, 2021, 7:57 PM IST

ദുബായ്: ഐസിസി വനിതാ ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ്. അതേസമയം, ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ലിസ്‌ലെ ലീയും മിതാലിക്കൊപ്പം ഒന്നാം സ്ഥാനത്തെത്തി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിനത്തില്‍ 91 റണ്‍സടിച്ച പ്രകടനമാണ് ലിസ്‌ലെയെ മിതാലിക്കൊപ്പം ഒന്നാം റാങ്കിലെത്തിച്ചത്.

ഒന്നാം സ്ഥാനത്തുള്ള ഇരുവര്‍ക്കും 762 റേറ്റിംഗ് പോയന്‍റ് വീതമാണുള്ളത്. ഓസ്ട്രേലിയയുടെ അലീസ ഹീലി മൂന്നാമതുള്ള റാങ്കിംഗില്‍ ഇന്ത്യന്‍ ഓപ്പണറായ സ്മൃതി മന്ഥാന ഒമ്പതാം സ്ഥാനം നിലനിര്‍ത്തി.

ഇന്ത്യന്‍ പേസറായ ജൂലന്‍ ഗോസ്വാമി അഞ്ചാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ പൂനം യാദവ് ബൗളര്‍മാരില്‍ ഒമ്പതാം സ്ഥാനത്ത് തുടരുന്നു. വനിതകളുടെ ടി20 റാങ്കിംഗില്‍ ഇന്ത്യയുടെ ഷഫാലി വര്‍മ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഓസ്ട്രേലിയയുടെ ബേത്ത് മൂണി രണ്ടാമതും ഇന്ത്യയുടെ സ്മൃതി മന്ഥാന മൂന്നാം സ്ഥാനത്തുമാണ്.

ടി20 ബൗളര്‍മാരില്‍ ഇംഗ്ലണ്ടിന്‍റെ സാറാ ഗ്ലെന്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ ന്യൂസിലന്‍ഡ് ഓഫ് സ്പിന്നര്‍ ലെയ് കാസ്പെറെക് ഏഴ് സ്ഥാനങ്ങള്‍ ഉയര്‍ന്ന് പതിനഞ്ചാം റാങ്കിലെത്തി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios