Asianet News MalayalamAsianet News Malayalam

വനിതാ ടി20 ലോകകപ്പ്: ഫൈനല്‍ തേടി ഇന്ത്യ; മത്സരത്തിന് മഴ ഭീഷണി

ട്വന്‍റി 20 ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാമതുളള ഷെഫാലി വര്‍മ്മ, വിക്കറ്റുവേട്ടയിൽ ഒന്നാമതുള്ള പൂനം യാദവ് എന്നിവരിലാണ് ഇന്ത്യയുടെ പ്രതീക്ഷ. കഴിഞ്ഞ ലോകകപ്പ് സെമിയിൽ ഇന്ത്യയെ ഇംഗ്ലണ്ട് തോൽപ്പിച്ചിരുന്നു.

ICC Womens T20 WC 2020 India Women vs England Women semi
Author
Sydney, First Published Mar 5, 2020, 8:45 AM IST

സിഡ്നി: വനിതാ ട്വന്‍റി 20 ലോകകപ്പില്‍ ആദ്യ ഫൈനല്‍ തേടി ഇന്ത്യ ഇന്നിറങ്ങും. സെമിഫൈനലില്‍ ഇംഗ്ലണ്ട് ആണ് എതിരാളികള്‍. സിഡ്നിയിൽ ഇന്ത്യന്‍ സമയം രാവിലെ 9.30ന് മത്സരം തുടങ്ങും. 

ഗ്രൂപ്പുഘട്ടത്തിലെ നാല് കളിയും ജയിച്ച് ഒന്നാംസ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലെത്തിയത്. ട്വന്‍റി 20 ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാമതുളള ഷെഫാലി വര്‍മ്മ, വിക്കറ്റുവേട്ടയിൽ ഒന്നാമതുള്ള പൂനം യാദവ് എന്നിവരിലാണ് ഇന്ത്യയുടെ പ്രതീക്ഷ. കഴിഞ്ഞ ലോകകപ്പ് സെമിയിൽ ഇന്ത്യയെ ഇംഗ്ലണ്ട് തോൽപ്പിച്ചിരുന്നു.

Read more: വനിതാ ടി20 ലോകകപ്പ്: സെമി ഫൈനലിന് മഴ ഭീഷണി, കളി മഴ കൊണ്ടുപോയാല്‍ ഫൈനലില്‍ എത്തുക ഈ ടീമുകള്‍

അതേസമയം മഴ കാരണം മത്സരം മുടങ്ങിയേക്കുമെന്ന് ആശങ്കയുണ്ട്. സെമിക്ക് റിസര്‍വ്വ് ദിനം ഇല്ല. മത്സരം ഉപേക്ഷിച്ചാൽ ഗ്രൂപ്പുചാമ്പ്യന്മാരെന്ന നിലയിൽ ഇന്ത്യ ഫൈനലിലെത്തും. 

രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്ക നിലവിലെ ജേതാക്കളായ ഓസ്‌ട്രേലിയയെ നേരിടും. ഉച്ചയ്‌ക്ക് ശേഷമാണ് ഈ മത്സരം. ഓസീസ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ എല്ലിസ് പെറിക്ക് ടൂര്‍ണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും. അന്താരാഷ്‌ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് മെല്‍ബണിലാണ് ലോകകപ്പ് ഫൈനല്‍. 

Read more: എല്ലിസ് പെറിക്ക് വനിത ടി20 ലോകകപ്പ് നഷ്ടമാകും; ഓസീസിന് കനത്ത തിരിച്ചടി

Follow Us:
Download App:
  • android
  • ios